മോസ്കോ: റഷ്യന്‍ സൈനിക നീക്കത്തെ ചെറുക്കാന്‍ ഇന്ത്യ സഹായിക്കണമെന്ന് യുക്രൈന്. ഇന്ത്യയിലെ യുക്രൈന് അംബാസിഡറാണ് വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചത്. സമാധാനപരമായി പ്രശ്നം പരിഹരിക്കാം എന്ന നിലപടാണ് ഇന്ത്യയ്ക്ക്.
സുരക്ഷിത ഇടങ്ങളില്‍ തുടരാന്‍ ഇന്ത്യക്കാരോട് നിര്‍ദേശിച്ച് യുക്രൈനിലെ നയതന്ത്ര കാര്യാലയം അറിയിച്ചു. യുക്രൈനിന്റെ പടിഞ്ഞാറന്‍ അതിര്‍ത്തികള്‍ മാത്രം കേന്ദ്രികരിച്ച് നീങ്ങണം. പുതിയ നിര്‍ദേശം ലഭിക്കുന്നവരെ സ്വതന്ത്രമായി തീരുമാനമെടുത്തത് യാത്ര ചെയ്യരുത്. കിവ് നഗരത്തിന്റെ പടിഞ്ഞാറന്‍ പ്രദേശത്ത് നിന്ന് തത്കാലം പലായനം ചെയ്യരുതെന്നും നിര്‍ദേശം നല്കി.