സംസ്ഥാനത്ത് സ്കൂളുകൾ അടച്ചിടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി

sponsored advertisements

sponsored advertisements

sponsored advertisements

9 January 2022

സംസ്ഥാനത്ത് സ്കൂളുകൾ അടച്ചിടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിൽ സ്‌കൂളുകൾ അടച്ചിടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. കോവിഡ്, ഒമിക്രോൺ കേസുകൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ സ്കൂളുകൾ വീണ്ടും അടച്ചിടും എന്ന തരത്തിലുള്ള പ്രചാരണങ്ങൾക്ക് മറുപടി ആയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

കോവിഡ് വ്യാപനം തടയാനുള്ള തയ്യാറെടുപ്പോടെയാണ് സ്‌കൂളുകൾ തുറന്നത്. അയൽ സംസ്ഥാനങ്ങളിൽ സ്‌കൂളുകൾ അടച്ചതുപോലെയുള്ള സാഹചര്യം കേരളത്തിൽ ഇപ്പോഴില്ല. സ്‌കൂളുകളിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തില്ലെന്നും മന്ത്രി പറഞ്ഞു.