സഹായിച്ചതും ദ്രോഹിച്ചതും എന്റെ പാര്‍ട്ടിക്കാര്‍ :പത്മജ വേണുഗോപാല്‍

sponsored advertisements

sponsored advertisements

sponsored advertisements

19 March 2022

സഹായിച്ചതും ദ്രോഹിച്ചതും എന്റെ പാര്‍ട്ടിക്കാര്‍ :പത്മജ വേണുഗോപാല്‍

തിരുവനന്തപുരം: കെ.പി.സി.സി നേതൃത്വത്തിനെതിരെ തുറന്നടിച്ച് പത്മജ വേണുഗോപാല്‍. ദ്രോഹിച്ചതും സഹായിച്ചതും സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെയെന്ന് പത്മജ ഫേസ്ബുക്കില്‍ കുറിച്ചു. ദ്രോഹിച്ച പാര്‍ട്ടിക്കാര്‍ക്കെതിരെ പരാതി പറഞ്ഞിട്ടും ഒരു പരിഹാരവും ഉണ്ടായില്ല. മനസ് വല്ലാതെ മടുത്തിരിക്കുകയാണെന്നും പത്മജ പറയുന്നു.

എനിക്കും ചില കാര്യങ്ങള്‍ പറയാനുണ്ടെന്ന് കുറിച്ചുകൊണ്ടാണ് പത്മജ ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്. എന്നും അച്ചടക്കം ഉള്ള ഒരു പ്രവര്‍ത്തകയാണ് ഞാന്‍. പക്ഷേ പറയേണ്ടത് നേതൃത്വത്തോട് പറഞ്ഞിട്ടുണ്ട്, ഇപ്പോഴും പറഞ്ഞിട്ടുണ്ട് എന്തെങ്കിലും നല്ലത് നടക്കുമോ എന്നറിയട്ടെ. എന്റെ സഹോദരന്‍ എന്തു തോന്നിയാലും അത് പരസ്യമായി പറയും. പരസ്യമായി പറയുന്നതാണോ നല്ലത് അതോ ഇത്രയും നാള്‍ ഞാന്‍ പാര്‍ട്ടി വേദികളില്‍ പറഞ്ഞ രീതി ആണോ നല്ലത് എന്തു വേണമെന്ന ആലോചനയിലാണ് ഞാന്‍.

ഇനിയെങ്കിലും ചില കാര്യങ്ങള്‍ തുറന്നു പറഞ്ഞില്ലെങ്കില്‍ അത് ശരിയല്ല എന്ന് എനിക്ക് തോന്നുന്നു. ചില സത്യങ്ങള്‍ കൈപ്പ് ഏറിയതാണ്. എന്നെ സഹായിച്ചതും ദ്രോഹിച്ചതും എന്റെ പാര്‍ട്ടിക്കാര്‍ തന്നെയാണ്. എന്നെ ദ്രോഹിച്ച പാര്‍ട്ടിക്കാര്‍ക്കെതിരെ പരാതി പറഞ്ഞിട്ടും ഒരു പരിഹാരവും ഉണ്ടായില്ല. എന്റെ മനസ്സ് വല്ലാതെ മടുത്തിരിക്കുന്നുവെന്നും പത്മജ കുറിച്ചു. നേരത്തെ രാജ്യസഭയിലേക്ക് പത്മജയെ പരിഗണിക്കുന്നുവെന്ന് അഭ്യൂഹങ്ങള്‍ പുറത്തുവന്നിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് പത്മജയുടെ തുറന്നുപറച്ചിലെന്നാണ് സൂചന.