
യുഎസ് പ്രസിഡൻഷ്യൽ കമ്മിഷന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായി ഫാ. അലക്സാണ്ടർ കുര്യനെ പ്രസിഡന്റ് ജോ ബൈഡൻ നിയമിച്ചു
സുപ്രീം കോടതി പരിഷ്കരണം സംബന്ധിച്ച യുഎസ് പ്രസിഡൻഷ്യൽ കമ്മിഷന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായി ഫാ.അലക്സാണ്ടർ കുര്യനെ പ്രസിഡന്റ് ജോ ബൈഡൻ നിയമിച്ചു. യുഎസ് പ്രസിഡന്റിന്റെ ഓഫിസിലെ സീനിയർ എക്സിക്യൂട്ടീവും ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്ററും ഗവ. വൈഡ് പോളിസി ഓഫിസ് എക്സിക്യൂട്ടീവ് ഡയറക്ടറുമായി സേവനം അനുഷ്ഠിച്ചുവരുന്ന ഫാ. അലക്സാണ്ടർ കുര്യൻ (ജെയിംസ് അച്ചൻ ) ഹരിപ്പാട് പള്ളിപ്പാട് സ്വദേശിയാണ്.
1987-ൽ വിശുദ്ധ പൗരോഹിത്യം സ്വീകരിച്ച അച്ചൻ US – ലെ വിവിധ ഓർത്തഡോക്‌സ് പള്ളികളുടെ വികാരിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.അദ്ദേഹം 18 പ്രധാന സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് ഇന്റർനാഷണൽ പ്രോഗ്രാമുകൾ കൈകാര്യം ചെയ്യുകയും 147 രാജ്യങ്ങളിലൂടെ ഉഭയകക്ഷി ചർച്ചകൾ നടത്തുകയും 138 പുതിയ യുഎസ് എംബസികളും കോൺസുലേറ്റുകളും നിർമ്മിക്കുന്നത് മുൻകൈ എടുക്കുകയും ചെയ്തു. ഇറാഖിലും അഫ്ഗാനിസ്ഥാനിലും ഉടനീളം നയതന്ത്ര വേദികൾ സ്ഥാപിക്കുന്നതിനായി അദ്ദേഹം 15 മാസം ഇറാഖിലും18 മാസം അഫ്ഗാനിസ്ഥാനിലും ചെലവഴിച്ചു.
യുഎസ് സിവിൽ സർവീസിന്റെ (എസ്ഇഎസ്ഐ) ഏറ്റവും ഉയർന്ന റാങ്ക് അദ്ദേഹത്തിനുണ്ട്.