ആമി ലക്ഷ്മി (ചിക്കാഗോ )യുടെ “ലാറ്റിനമേരിക്കൻ യാത്രകൾ” പ്രകാശനം ചെയ്തു

sponsored advertisements

sponsored advertisements

sponsored advertisements

30 March 2022

ആമി ലക്ഷ്മി (ചിക്കാഗോ )യുടെ “ലാറ്റിനമേരിക്കൻ യാത്രകൾ” പ്രകാശനം ചെയ്തു

ചിക്കാഗോ :ആമി ലക്ഷ്മി (ചിക്കാഗോ )യുടെ “ലാറ്റിനമേരിക്കൻ യാത്രകൾ”യാത്രാവിവരണം തൃശൂരിൽ പ്രകാശനം ചെയ്‌തു പ്രശസ്ത സാഹിത്യകാരൻ സി.രാധാകൃഷ്ണൻ എഴുത്തുകാരായ സി.ആർ.ദാസിനു നൽകി നിർവഹിച്ചു .സാഹിത്യ അക്കാദമി സെക്രട്ടറി സി.പി.അബൂബക്കർ, എഴുത്തുകാരായ സി.ആർ.ദാസ്, ഭരതൻ പി.കെ, മലയാളം മിഷൻ കോഓർഡിനേറ്റർ ബിലു പത്മിനി നാരായണൻ ഗീതാ ബക്ഷി തുടങ്ങിയവർ പങ്കെടുത്തു .

പ്രശസ്ത സാഹിത്യകാരൻ സക്കറിയ ലാറ്റിനമേരിക്കൻ യാത്രകളെ കുറിച്ച് പറയുന്നു .

“കണ്ണുകൾ തുറന്നു പിടിച്ചു യാത്ര ചെയ്യുന്ന ഒരു നല്ല യാത്രക്കാരിയുടെ നേർക്കാഴ്ചകൾ ആമി ലക്ഷ്മിയുട നാല് ലാറ്റിൻ അമേരിക്കൻ യാത്രകളെ അടയാളപ്പെടുത്തുന്നു. കൊളംബിയ, പെറു , ബൊളീവിയ, അർജന്റീന, എന്നീ രാജ്യങ്ങളിലൂടെയുള്ള ലക്ഷ്മിയുടെ പര്യ ടന ങ്ങളെ ആകർഷകമാക്കി ത്തീർക്കുന്നത്‌ നാടുകാണലിന്റെ രസകരങ്ങളായ വിശേഷങ്ങൾ മാത്രമല്ല ഗ്രന്ഥകാരിയുടെ ചരിത്രപരവും സാംസ്കാരികവുമായ ജിജ്ഞാസയും അതിനു പിന്നിലെ വായനാ പാരമ്പര്യവും ആണ്. മാർക്വേസിന്റെ ദേശങ്ങളും, മയക്കു മരുന്ന് കച്ചവട കേന്ദ്രങ്ങളും, മാച്ചു പിച്ചുവും, ചെ ഗ്വവേര യുടെ ഓർമകളും ആമസോൺ കാടുകളുമെല്ലാം ഈ ഗ്രന്ഥത്തിന്റെ താളുകളിൽ നിറയുന്നു. സമഗ്രവും വായനാസൗഹൃദം നിറഞ്ഞതുമാണ് ലക്ഷ്മിയുടെ സമീപനം. തെളിമയുള്ളതും കാര്യമാത്ര പ്രസക്തവുമായ ഭാഷ ഈ ചെറു ഗ്രന്ഥത്തിന്റെ പാരായണ സൗഖ്യം വർധിപ്പിക്കുന്നു. രചനയിൽ ഗ്രന്ഥകാരി സ്വീകരിച്ചിരിക്കുന്ന അടുക്കും ചിട്ടയും ഈ കൃതിയെ ഇതിൽ വിവരിക്കുന്ന നാല് രാജ്യങ്ങളിലേക്കുള്ള ഒരു നല്ല കൈപ്പുസ്തകം കൂടിയാക്കിത്തീർക്കുന്നു. കേരളത്തിൽ അത്രയേറെ സുപരിചിതമല്ലാത്ത ഒരു ഭൂഖണ്ഡത്തിലേക്കു ആമി ലക്ഷ്മി ഒരു പുതിയ വാതിൽ തുറക്കുന്നു. ആസ്വാദ്യവും വിജ്ഞാന പ്രദവുമായ വായനയുടെയും തിരിച്ചറിവുകളുടെയും ഒരു അനുഭവ ലോകമാണ് മലയാള യാത്രാവിവരണ സാഹിത്യത്തിന് ” ലാറ്റിനമെരിക്കന്‍ യാത്രകൾ” സമ്മാനിക്കുന്നത്.