ആർച്ച ആശ
എത്ര പെട്ടെന്നാണ്
ഒറ്റപ്പെട്ട
രണ്ടു തുരുത്തുകൾ
പരസ്പരം
അതിർത്തി പങ്കിടുന്നത്…!!
വെളിച്ചത്തെക്കാളും
മഴയെക്കാളും
കാറ്റിനേക്കാളും
വേഗത്തിൽ
മഴയതിരിടുന്ന
അവ
കടല് തേടും
തിരയിളക്കങ്ങൾ,
ഇലകൾ മൂളും
മൃദു മർമ്മരങ്ങൾ
കാതിൽ
കിളികൾ
കുറുകും പോൽ
ഉയിരുലയ്ക്കുന്നു…!!
വീണ്ടും
ഹൃദയമിങ്ങനെ
തരളമാകവേ
ജീവതാളങ്ങൾ
രാഗമേഘങ്ങൾ
പെയ്തൊഴിയാൻ
കാത്തുനിൽക്കുവേ
കടല് തിരികെ
പുഴയെ തേടുന്നു….!!
