കുറ്റസമ്മതമെന്ന കള്ളം കോടതി തന്നെ പൊളിച്ചെഴുതുമ്പോൾ

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

24 August 2022

കുറ്റസമ്മതമെന്ന കള്ളം കോടതി തന്നെ പൊളിച്ചെഴുതുമ്പോൾ

അഭയ കൊല്ലപ്പെട്ട രാത്രിയിൽ പ്രോസിക്യൂഷൻ മൂന്നാം സാക്ഷിയുടെ സെക്ഷൻ 161 മൊഴിയിൽ രണ്ട് പേർ ടെറസിൽ നിൽക്കുകയും ടോർച്ച് ലൈറ്റിന്റെ സഹായത്തോടെ സമീപ പ്രദേശങ്ങൾ നിരീക്ഷിക്കുകയും ചെയ്യുന്നതായി സാക്ഷി പറയുന്നുണ്ട് , ഇത് ക്രോസ് വിസ്താരത്തിൽ ഇതേ സാക്ഷി നിഷേധിച്ചിരുന്നതായി കോടതി പറയുന്നു.

അതായത് കോൺവെന്റിനടുത്തുള്ള പറമ്പിൽ സ്ഥിരമായി തേങ്ങ മോഷ്ടിക്കാൻ എത്തിയ പ്രോസിക്യുഷൻ മൂന്നാം സാക്ഷി തൊട്ടടുത്തുള്ള മിന്നൽ രക്ഷാചാലകത്തിന്റെ കോപ്പർ പ്ലേറ്റുകൾ ശ്രദ്ധിക്കാൻ ഇടയായി. കോൺവെന്റിന്റെ മതിലിനോട് ചേർന്നുള്ള പറമ്പിലെ കൊക്കോ മരത്തിൽ വലിഞ്ഞുകയറിയാണ് ഇയാൾ കോൺവെന്റ് അകത്ത് കടന്നത്. ഇങ്ങനെ കോപ്പർ പ്ലേറ്റ് മോഷണം സ്ഥിരമാക്കിയ ഇയാൾ മൂന്നാം തവണ മോഷണത്തിനായി എത്തിയ ദിവസമാണ് ഒന്നാം പ്രതിയെ കാണാനിടയായത്. രണ്ടു പുരുഷന്മാർ കൈയിൽ ടോർച്ച് ലൈറ്റുമായി ഗോവണി കയറുന്നത് കണ്ടെന്നാണ് അയാൾ പറഞ്ഞ മൊഴി. പിന്നീട് അത് ഒന്നും രണ്ടും പ്രതികളായിരുന്നെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. പിറ്റേന്ന് രാവിലെ മോഷ്ടിച്ച വാട്ടർ മീറ്ററുകൾ വിൽക്കാനായി പോകവേ കോൺവെന്റിനു സമീപത്തു നിന്നും ഒന്നാം പ്രതിയെ കാണാനിടയായി എന്നും മൊഴി നൽകി. പിന്നീട് വിൽപ്പന നടന്ന ശേഷം മടങ്ങുമ്പോൾ കോൺവെന്റിനകത്തുനിന്ന് ബഹളം കേട്ട് ഇയാൾ കാര്യം തിരക്കിയപ്പോഴാണ് കിണറ്റിൽ നിന്നും മൃതദേഹം കണ്ടെടുത്ത വിവരം അറിയാൻ കഴിഞ്ഞത്.ഈ സാക്ഷി മൊഴിയിൽ പലയിടങ്ങളിലും വൈരുദ്ധ്യം കാണുന്നതായി കോടതിയുടെ ശ്രദ്ധയിൽപ്പെടുന്നു. സെക്ഷൻ 164 പ്രകാരമുള്ള പ്രസ്താവനയിൽ പുലർച്ചെ രണ്ടിനും 2 30നും ഇടയിലാണ് താൻ കൊക്കോ മരത്തിനടുത്ത് എത്തിയത് എന്ന് പറഞ്ഞ മൂന്നാം സാക്ഷി പിന്നീട് സമയത്തെക്കുറിച്ച് ചോദിച്ചപ്പോൾ 3 30നും നാലിനും ഇടയിൽ എന്ന് മാറ്റി പറയുകയുണ്ടായി. അന്നേദിവസം ടെറസിൽ രണ്ടുപേരെ കണ്ടതിനാൽ മോഷണം നടത്താൻ കഴിഞ്ഞില്ലെന്ന് വ്യക്തമാക്കിയെങ്കിലും രണ്ട് വാട്ടർ മീറ്ററുകൾ മോഷ്ടിച്ച് വിൽപ്പന നടത്തിയതായി മൊഴിമാറ്റി പറഞ്ഞു. എന്നാൽ ആ വാട്ടർ മീറ്ററുകൾ മോഷണം നടന്നതായി റിപ്പോർട്ട് ചെയ്യുകയോ കണ്ടെത്തപ്പെടുകയോ ചെയ്തിട്ടില്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പ്രകാരം 4. 15നാണ് സിസ്റ്റർ മരണപ്പെടുന്നത്. 5 മണി വരെ കോൺവെന്റിന് അകത്തു തന്നെ താൻ ഉണ്ടായിരുന്നു എന്ന് മൂന്നാം സാക്ഷി കൊടുത്ത മൊഴി സത്യമാണെങ്കിൽ അന്നേ ദിവസത്തെ സിസ്റ്ററുടെ മരണത്തിനും ഇയാൾ സാക്ഷി ആയിരിക്കുമെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

പ്രോസിക്യുഷൻ മൂന്നാം സാക്ഷിയും എട്ടാം സാക്ഷിയും തമ്മിലുള്ള ബന്ധത്തെ കുറിച്ചാണ് ഇനി ചർച്ച ചെയ്യപ്പെടുന്നത്.എട്ടാം സാക്ഷി സ്ഥിരമായി മൂന്നാം സാക്ഷിയിൽ നിന്നും മോഷ്ടിച്ച സാധനങ്ങൾ വാങ്ങിയിരുന്ന വ്യക്തിയാണ്. ആയതിനാൽ മൂന്നാം സാക്ഷിയുടെ കുടുംബവുമായി വളരെയധികം അടുപ്പം ഉണ്ടെന്നും എട്ടാം സാക്ഷി വ്യക്തമാക്കിയിട്ടുണ്ട് . സെക്ഷൻ 164 പ്രകാരമുള്ള പ്രസ്താവനയിൽ അഷ്റഫ് എന്ന വ്യക്തിയാണ് മോഷണ ചരക്കുകൾ തന്റെ കയ്യിൽ നിന്നും സ്ഥിരമായി വാങ്ങിയിരുന്നതെന്ന് മൂന്നാം സാക്ഷിയും മജിസ്ട്രേറ്റിന് മുന്നിൽ ഏറ്റുപറയുകയും പിന്നീട് ആ അഷ്റഫ് എട്ടാം സാക്ഷിയുടെ ന്റെ അമ്മാവൻ ആണെന്ന് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്

ഒന്നും രണ്ടും പ്രതികളെ ഒരു ടോർച്ച് ലൈറ്റുമായി ടെറസിൽ വെച്ച് കണ്ടു എന്നാണല്ലോ പ്രോസിക്യുഷൻ മൂന്നാം സാക്ഷി നൽകിയ മൊഴി. മാത്രവുമല്ല പിറ്റേന്ന് രാവിലെ കോൺവെന്റിനു സമീപത്തെ ജനക്കൂട്ടത്തിൽ നിന്നും ഇയാൾ ഒന്നാം പ്രതിയെ തിരിച്ചറിയുകയും ചെയ്തതായി പറയുന്നുണ്ട്. ഈ മൊഴി പരിശോധിക്കുമ്പോൾ സംഭവദിവസം രാത്രിയിൽ അഞ്ചാം നില കെട്ടിടത്തിന്റെ ടെറസിൽ നിൽക്കുന്ന പ്രതിയെ സമീപത്തുള്ള പറമ്പിലെ കൊക്കോ മരത്തിന്റെ ചുവട്ടിൽ നിന്ന് ഇരുണ്ട വെളിച്ചത്തിൽ പ്രോസിക്യുഷൻ മൂന്നാം സാക്ഷി കാണാനിടയായി എന്നത് അവിശ്വസനീയമാണ്. പ്രത്യേകിച്ചും കണ്ട സംഭവങ്ങളും വ്യക്തികളെയും കൃത്യമായി തിരിച്ചറിയുന്നതിനായി ആ പരിസരങ്ങളിൽ ലൈറ്റിന്റെ സാന്നിധ്യമില്ലാത്ത സാഹചര്യത്തിൽ ഈ മൊഴിയെ പുനപരിശോധിക്കേണ്ടത് അത്യന്താപേക്ഷിതമാണ്‌ .
വിചാരണ കോടതിയിൽ തെളിവുകളും സാക്ഷികളും അതിസൂക്ഷ്മമായി വിസ്തരിക്കപ്പെട്ടിട്ടുണ്ട് എങ്കിലും കേസിന്റെ പൂർണ്ണതയ്ക്ക് വേണ്ടിയാണ് ഈ കോടതിയിൽ അവയെല്ലാം പുനപരിശോധന ചെയ്യപ്പെടുന്നത്.ആദ്യം തന്നെ പോസ്റ്റ്മോർട്ടം സർട്ടിഫിക്കറ്റ് പരിഗണിക്കാം. വെള്ളത്തിൽ മുങ്ങിയുള്ള മരണം എന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നത്. പോസ്റ്റുമാർട്ടം നടത്തിയ ഡോക്ടറുടെ മൊഴി പരിശോധിക്കുമ്പോൾ മരണാനന്തരം ശരീരത്തിൽ ഉണ്ടായ മുറിവുകൾ ബലപ്രയോഗത്തിലൂടെ സംഭവിച്ചതാവാം എന്ന സാധ്യതയും ചൂണ്ടിക്കാട്ടുന്നു. അവയിൽ ആറാമത്തെ മുറിവ് ബോധം മറയുന്നതിന് മുമ്പോ ശേഷമോ തലയിൽ ഉണ്ടായതാണെന്ന് കരുതപ്പെടുന്നു. ഇതിൽനിന്നും ഈ വ്യക്തി മുങ്ങി മരിച്ചത് ആവാം എന്നും ഒപ്പം ശരീരത്തിൽ കാണപ്പെട്ട മുറിവുകളും മരണകാരണമായി അംഗീകരിക്കാം എന്നും ആണ് ഡോക്ടറുടെ അനുമാനം.

സംഭവസ്ഥലത്തു നിന്നും ഒരു കൈക്കോടാലി കണ്ടെടുക്കപ്പെട്ടതായി പ്രോസിക്യൂഷൻ നാല്പത്തിയൊമ്പതാം സാക്ഷി നൽകിയ മൊഴിയിൽ ഉണ്ട്. മരണപ്പെട്ട വ്യക്തിയുടെ തലയിൽ കാണപ്പെട്ട മുറിവ് ഈ കൈക്കോടാലിയുടെ പിടി കൊണ്ട് ഉണ്ടായതാണെന്ന് ഡോക്ടർ പറഞ്ഞിരുന്നു. അടുക്കളയിൽ നിന്നും ഒരു കോടാലി കണ്ടെടുക്കപ്പെട്ടിട്ടുണ്ട് എന്നും കോൺവെന്റ് വേലക്കാരി ഇതിന് സാക്ഷിയാണെന്നും വാദിഭാഗം കോടതിയിൽ വാദിച്ചിരുന്നു. എന്നാൽ പ്രോസിക്യൂഷൻ പതിനൊന്നാം സാക്ഷിയുടെ മൊഴിയനുസരിച്ച് അടുക്കളയിൽ ഒരു കൈക്കോടാലി അല്ല കോടാലിയാണ് ഉണ്ടായിരുന്നതെന്ന് വ്യക്തമാക്കുന്നു. ഒരു കേസിൽ പ്രതി ഉപയോഗിച്ച ആയുധം കണ്ടെടുക്കുമ്പോൾ ഒന്നുകിൽ മൃതദേഹത്തിന് അരികിൽ നിന്നോ അല്ലെങ്കിൽ പ്രതിചൂണ്ടി കാണിക്കുന്നിടത്ത് നിന്നോ ആയിരിക്കണം. എന്നാൽ ഈ രണ്ടു സാഹചര്യങ്ങളും ഈ കേസിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. മൃതദേഹത്തിലെ മുറിവുകൾക്ക് കാരണം കോടാലി ആണെന്ന് പറഞ്ഞവർ തന്നെ അത് കൈക്കോടാലി എന്ന് തിരുത്തി പറയുന്നത് സംശയാസ്പദമായ സാഹചര്യത്തിലേക്ക് നയിക്കുകയാണ്.കോടതി വിലയിരുത്തി .

പ്രോസിക്യൂഷൻ മുപ്പത്തിമൂന്നാം സാക്ഷിയുടെ മൊഴിയെ അടിസ്ഥാനപ്പെടുത്തി മരണപ്പെട്ട വ്യക്തിയുടെ ശരീരത്തിൽ കാണപ്പെട്ട മുറിവുകൾ മൃതദേഹം കിണറ്റിൽ കൊണ്ടുവന്നിടുന്നതിന് മുമ്പ് പ്രതികൾ ഉണ്ടാക്കിയതാണെന്ന് വാദിഭാഗം കോടതിയിൽ വാദിച്ചിരുന്നു. മൃതദേഹത്തിലെ 1,2,6 എന്നീ മുറുപ്പാടുകൾ കൈക്കോടാലി കൊണ്ടുണ്ടായതാണെന്ന നിഗമനത്തിലാണ് അദ്ദേഹമെത്തിയത് .എന്നാൽ മറ്റൊരു വൈദ്യശാസ്ത്ര വിദഗ്ധനായ പ്രോസിക്യൂഷൻ മുപ്പത്തിയൊന്നാം സാക്ഷി തന്റെ കണ്ടെത്തലുകൾ ഏഴ് പേജുകളിലായി കുറിക്കുകയും അവസാന പേജിൽ മരണത്തെ കുറിച്ചുള്ള തന്റെ അഭിപ്രായം വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.

തുടരും…