18 വയസിൽ ബിരുദം: ആദർശ് വർഗീസ് ചരിത്രം കുറിച്ചു

sponsored advertisements

sponsored advertisements

sponsored advertisements

23 July 2022

18 വയസിൽ ബിരുദം: ആദർശ് വർഗീസ് ചരിത്രം കുറിച്ചു

കണക്ടിക്കട്ട്: വിൽട്ടൺ നിവാസിയായ ആദർശ് പോൾ വർഗീസ് കോളജ് ഓഫ് ന്യു ജേഴ്സിയിൽ നിന്ന് നിന്ന് ബയോളജിയിൽ ബിരുദം നേടിയത് ചരിത്രം കുറിച്ചുകൊണ്ടാണ് . ന്യൂജേഴ്‌സി മെഡിക്കൽ സ്‌കൂളിൽ ഏഴുവർഷത്തെ ഡയറക്ട് മെഡിക്കൽ പ്രോഗ്രാമിലുള്ള ആദർശ്, ഇവിടെ ഏറ്റവും ഉയർന്ന യോഗ്യതയായ സമ്മ കം ലോഡേ (Summa Cum Laude) (4.00 GPA) നേടി ബിരുദം നേടിയ ആദ്യ 18 വയസ്സുകാരനാണ്.

സമർത്ഥനായ, ലക്ഷ്യബോധമുള്ള, അച്ചടക്കമുള്ള വിദ്യാർത്ഥിയാണ് ആദർശ് എന്ന് ബയോളജി പ്രൊഫസർ ഡോ. മെൽക്കാമു ജി. വോൾഡമറിയം പറഞ്ഞു. മറ്റൊരു പ്രൊഫസർ പറഞ്ഞതു ആദർശ് ആക്സിലറേറ്റഡ് പ്രോഗ്രാമുകളെ കൂടുതൽ വേഗത്തിലാക്കിയെന്നാണ്.

പഠനത്തോടൊപ്പം യേൽ മെഡിക്കൽ സ്കൂളിൽ ഗവേഷണത്തിൽ ഏർപ്പെട്ടിരുന്ന ആദർശ് പിയർ-റിവ്യൂഡ് ജേണലിൽ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചു.

‘അഡ്വാൻസ്ഡ് കോഴ്സുകൾ പഠിക്കുന്നത് എനിക്ക് എപ്പോഴും ഊർജസ്വലത പകരുന്നു,” ആദർശ് പറഞ്ഞു.
രണ്ട് വർഷം മുമ്പ് 16 വയസ്സുള്ളപ്പോൾ, വിൽട്ടൺ ഹൈസ്കൂളിൽ നിന്ന് ജൂനിയറായി ബിരുദം നേടിയ വർഗീസ് ന്യൂജേഴ്സി മെഡിക്കൽ സ്കൂളിൽ മെഡിക്കൽ പ്രോഗ്രാമിൽ ചേരുകയായിരുന്നു . പഠനത്തിനു പുറമെ, ക്വയർ , ഇഎംടി സർവീസ് , കമ്മ്യൂണിറ്റി സേവനം, സയൻസ്, മാത്ത് , SAT, ACT, ടീച്ചിംഗ് എന്നിവയിൽ സജീവമായിരുന്നു.

അമേരിക്കൻ സൊസൈറ്റി ഫോർ ബയോകെമിസ്ട്രി ആൻഡ് മോളിക്യുലാർ ബയോളജിയുടെ പ്രസിഡന്റായിരുന്നു. സ്പാനിഷ്, ഗ്രീക്ക്, ലാറ്റിൻ, സിറിയക് മലയാളം എന്നിവയിൽ നിപുണനാണ് . പ്രഗത്ഭനായ പിയാനിസ്റ്റായ ആദർശ് സംഗീത വിദ്യാഭ്യാസത്തിനുള്ള ദേശീയ അവാർഡ് (NAfME) നേടിയിട്ടുണ്ട് കൂടാതെ ഫ്ലോറിഡയിലെ ഡിസ്നി വേൾഡിൽ നാഷണൽ ക്വയറിനെ പ്രതിനിധീകരിച്ചു. അത് പോലെ പോലെ നാഷണൽ മെറിറ്റ് സ്‌കോളർഷിപ്പ് ഫൈനലിസ്റ്റാണ്

അടുത്ത വർഷം ഡോക്ടർ ഓഫ് മെഡിസിൻ (MD) പ്രോഗ്രാം ആരംഭിക്കുന്നതിന് മുമ്പ് ഈ വർഷം അദ്ദേഹം ഹ്യുമാനിറ്റീസിൽ മാസ്റ്റേഴ്സ് പ്രോഗ്രാം ചെയ്യുന്നു.

മലങ്കര സഭ നോർത്ത് ഈസ്റ്റ് ഭദ്രാസനത്തിൽ ഡയോസിസൻ സെക്രട്ടറിയായ കോന്നി സ്വദേശി പ്രൊഫ. റവ. ഡോ. വർഗീസ് എം. ഡാനിയലിന്റെയും ഡോ. സ്മിത സൂസൻ വർഗീസിന്റെയും മൂത്ത മകനാണ്. ഏഴാം ക്ലാസുകാരിയായ ആഞ്ചല വർഗീസ് സഹോദരി.