ആടുജീവിതത്തിന്റെ ലൊക്കേഷനില്‍ എ.ആര്‍. റഹ്‌മാന്‍

sponsored advertisements

sponsored advertisements

sponsored advertisements

13 June 2022

ആടുജീവിതത്തിന്റെ ലൊക്കേഷനില്‍ എ.ആര്‍. റഹ്‌മാന്‍

ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതത്തിന്റെ അവസാന ഷെഡ്യൂള്‍ ജോര്‍ദ്ദാനിലെ വാദിറാമില്‍ പുരോഗമിക്കവേ, ഇന്നലെ രാവിലെ ഒരു വിശിഷ്ടാതിഥി സെറ്റിലെത്തി. ചിത്രത്തിന്റെ സംഗീതസംവിധായകന്‍ കൂടിയായ എ.ആര്‍. റഹ്‌മാന്‍. ചിത്രത്തിന് പശ്ചാത്തലസംഗീതം ഒരുക്കുന്നതും റഹ്‌മാനാണ്. സിനിമയുടെ പശ്ചാത്തലത്തെ അടുത്തറിയാന്‍കൂടിയാണ് അദ്ദേഹം ആടുജീവിതത്തിന്റെ ലൊക്കേഷനില്‍ നേരിട്ടെത്തിയത്. സംവിധായകന്‍ ബ്ലെസിയുമായും ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പൃഥ്വിരാജുമായി വിശേഷങ്ങള്‍ പങ്കുവച്ചു. എ.ആര്‍. റഹ്‌മാന്റെ അപ്രതീക്ഷിത വരവ് സെറ്റിലുള്ളവരെയും ആവേശത്തിലാഴ്ത്തി. റഹ്‌മാനൊപ്പം ഫോട്ടോയെടുക്കാന്‍ അവര്‍ മത്സരിച്ചു.

മൂന്നു ദിവസം റഹ്‌മാന്‍ ജോര്‍ദ്ദാനിലുണ്ടാവും. ഇതിനിടെ സിനിമാചര്‍ച്ചകളും നടക്കും. അതിനുശേഷം അദ്ദേഹം മടങ്ങും. ജൂണ്‍ പകുതിയോടെ ആടുജീവിതത്തിന്റെ ഷൂട്ടിംഗും പൂര്‍ത്തിയാകും.