അമേരിയ്ക്കയില്‍ എത്തിയ അഫ്ഗാനികളുടെ വിരഹ ദുഃഖം

sponsored advertisements

sponsored advertisements

sponsored advertisements

24 May 2022

അമേരിയ്ക്കയില്‍ എത്തിയ അഫ്ഗാനികളുടെ വിരഹ ദുഃഖം

കോര ചെറിയാന്‍
ഫിലാഡല്‍ഫിയ, യു.എസ്.എ.: താലിബാന്‍ ആഗമനത്തോടനുബന്ധിച്ച് സ്വയരക്ഷാര്‍ത്ഥം ഉറ്റവരേയും ഉടയവരേയും ഉപേക്ഷിച്ച് അഫ്ഗാനിസ്ഥാനോട് വിടവാങ്ങിയ അനേകായിരങ്ങളുടെ അനിയന്ത്രിതമായ വിരഹ ദുഃഖം വിരാമമില്ലാതെ തുടരുന്നു. ജന്മംനല്‍കിയ മാതാപിതാക്കള്‍, ശൈശവകാലം മുതല്‍ സ്നേഹിച്ചു സഹായിച്ച സഹോദരി സഹോദരങ്ങള്‍, ഉറ്റ മിത്രങ്ങള്‍, ഏവരും ഓര്‍മ്മയില്‍ മാത്രമായി മാറി. ആധുനിക അവലോഹനാനുസരണം തകര്‍ന്ന ഹൃദയത്തോടെ ജന്മഭൂമിയോടു വിടപറഞ്ഞ് ഫിലാഡല്‍ഫിയായില്‍മാത്രം 25,336 അഫ്ഗാന്‍ അഭയാര്‍ത്ഥികള്‍ എത്തിച്ചേര്‍ന്നു.
വര്‍ഷങ്ങളായി പ്രണയിച്ചു വിവാഹ
വേദിയില്‍ എത്തുവാന്‍ മണിക്കൂറുകള്‍ മാത്രം ഉള്ളപ്പോള്‍ താലിബാന്‍ ക്രൂരപീഢനത്തേയും വധഭീഷണിയേയും ഭയന്ന് അമേരിക്കന്‍ സൈനീകരുടെ വിവര്‍ത്തകനായ മൊഹമ്മദ് ടൗഹിദ് ഷിറാദ് പ്രേമഭാജനമായ ഷബാനയോടു തീരാദുഃഖത്തോടെ ഗുഡ്ബൈ പറഞ്ഞു. ഷിറാദ് അഫ്ഗാനിസ്ഥാനിലെ കമൈര്‍ ഫ്ളൈറ്റ്സിലെ ഏതാനും സഹപ്രവര്‍ത്തകരോടൊപ്പം അമേരിയ്ക്കയുടെ ഇ-17 ഗ്ലോബ് മാസ്റ്റര്‍ വിമാനത്തില്‍ സ്വന്തം ജന്മദേശത്തോട് യാത്ര പറഞ്ഞു. ന്യൂജെഴ്സിയിലെ മാക്ഗ്വയര്‍ – ഡിക്സ് എയര്‍ ബേയ്സിലെത്തി. ഏതാനും ദിവസങ്ങള്‍ അവിടെ താമസിച്ചതിനുശേഷം സുഹൃത്തുക്കള്‍ക്കൊപ്പം 6800 മൈല്‍ അകലെ ലാസ്വെര്‍ഗസില്‍ സ്ഥിരതാമസം ആരംഭിച്ചു. സമീപ ഭാവിയില്‍തന്നെ വിവാഹം ഉറപ്പിച്ച ഷബാനായും കുടുംബാംഗങ്ങളും താലിബാന്‍ ക്രൂരതയില്‍നിന്ന് മുക്തിനേടി അമേരിയ്ക്കയില്‍ എത്തുമെന്ന പ്രതീക്ഷയില്‍ ക്ഷമയോടെ കാത്തിരിയ്ക്കുന്നു.

വിവാഹ ദിവസം താലിബാന്‍ മരണ ഭീഷണി ഭയന്ന് അമേരിയ്ക്കയില്‍ എത്തിയ ഫ്ളൈറ്റ് അന്‍റന്‍ഡന്‍റ് മൊഹമ്മദ് ടൗഹിദ് ഷിറാദ്

അമേരിയ്ക്കയിലെ 8 മിലിട്ടറി സ്ഥാപനങ്ങളിലും വിവിധ ഏജന്‍സികളിലുമായി 74,000 ത്തിലധികം അഫ്ഗാന്‍ അഭയാര്‍ത്ഥികള്‍ എത്തിച്ചേര്‍ന്നശേഷം പലപ്രദേശങ്ങളില്‍ സ്ഥിരവാസികളായി ജോലികള്‍ ആരംഭിച്ചു. കൗണ്‍സില്‍ ഓഫ് ഫോറിന്‍ റിലേഷന്‍സിന്‍റെ രേഖാനുസരണം വിയറ്റ്നാം യുദ്ധശേഷം ഏറ്റവുമധികം അഭയാര്‍ത്ഥികള്‍ അമേരിയ്ക്കയില്‍ എത്തിയതും ഇപ്പോഴും നവാഗതരായി വരുന്നവര്‍ അഫ്ഗാന്‍ സ്വദേശികളാണ്. അഫ്ഗാന്‍ ഭാഷയില്‍ പ്രാവീണ്യമുള്ള റിസെറ്റില്‍മെന്‍റ് കേസ് മാനേജര്‍ എബാഡ് ഹാഷ്മിയുടെ അറിവില്‍ അനേകായിരം അഭയാര്‍ത്ഥികള്‍ സ്വന്തം കുടുംബാംഗങ്ങള്‍ അടക്കം ബന്ധപ്പെട്ടവരെ സ്വയരക്ഷാര്‍ത്ഥം ഉപേക്ഷിക്കേണ്ട ദാരുണ സ്ഥിതിയിലായി. അനേകം രാജ്യങ്ങളിലേക്ക് പ്രയാണം ചെയ്ത അഫ്ഗാന്‍ അഭയാര്‍ത്ഥികളുടെ ഏക ആശ്വാസം സുരക്ഷിതത്വവും കുടുംബാംഗങ്ങളും സ്നേഹിതരുമായി ഫോണിലൂടെയുള്ള സമ്പര്‍ക്കവും മാത്രമാണ്.
ഫിലഡല്‍ഫിയ തോമസ് ജെഫേഴ്സണ്‍ യൂണിവേഴ്സിറ്റിയിലെ ബെഹാവിറല്‍ ഹെല്‍ത്ത് ആന്‍റ് കൗണ്‍സിലര്‍ ജെന്നി ഫെല്‍റ്ററിന്‍റെ അഭിപ്രായാനുസരണം അഭയാര്‍ത്ഥികള്‍ക്ക് ആതിഥേയ രാജ്യത്തുനിന്നുമുള്ള പ്രതികരണങ്ങളെക്കുറിച്ചുള്ള സംഭ്രാന്തിയാണ്. ജനിച്ചുവളര്‍ന്ന രാജ്യത്തോടും സമൂഹത്തോടുമുള്ള വേര്‍പാടിലുള്ള നഷ്ടങ്ങള്‍ അഖാതവും അവിസ്മരണീയവുമായി ജീവിതാന്ത്യംവരെ മനോമുകുളത്തില്‍ മങ്ങാതെ നില്‍ക്കും. ഇന്‍ഡ്യയടക്കം മാതൃരാജ്യത്തോട് വിടചൊല്ലി സ്വമനസ്സാലെ അമേരിക്കന്‍ സൗഭാഗ്യത്തിന്‍റെ തിമിര്‍പ്പില്‍ പരിലസിയ്ക്കുന്ന ഒന്നാംതലമുറക്കാരുടെയും ചിന്താമണ്ഡലത്തില്‍ ചുടുകാടുവരെയോ ശവപ്പറമ്പുവരെയോ മാതൃരാജ്യ സ്മരണകള്‍ നിഷ്പ്രഭമാകാതെ നിലനില്‍ക്കും.
സന്ദീപ് അമേരിയ്ക്കയില്‍ എത്തിയശേഷവും താലിബാന്‍ ക്രൂരഭരണത്തിന്‍റെ ഭീകരതയിലുള്ളവരെ മോചിപ്പിയ്ക്കുവാനുള്ള ഉത്തമ ഉദ്ധ്യമത്തിലാണ്. ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് 44 വയസ്സുള്ള ജ്യേഷ്ഠ സഹോദരനും 14 വയസ്സുകാരി സഹോദര പുത്രിയും ഇന്‍ഡ്യാനപ്പോളിസിലെ അട്ടര്‍ബറി ക്യാമ്പില്‍ നിന്നും ഫിലഡല്‍ഫിയായില്‍ എത്തിച്ചേര്‍ന്നു. സന്ദീപ് ഇപ്പോഴും മാതാപിതാക്കളും രണ്ടു സഹോദരങ്ങളും അഫ്ഗാനിസ്ഥാനിലെ യാതനകള്‍ അനുഭവിക്കുന്നതിലുള്ള ദുഃഖത്തിലാണ്. ആയിരകണക്കിന് അഫ്ഗാന്‍ കുടുംബങ്ങള്‍ അമേരിക്കയില്‍ എത്തിച്ചേരുവാനുള്ള ശ്രമത്തിലെന്ന് സന്ദീപ് പറയുന്നു. 10 വര്‍ഷത്തിലധികമായി അഫ്ഗാനിസ്ഥാനിലെ നോണ്‍ ഗവര്‍മെന്‍റ് ഓര്‍ഗനൈസേഷനിലെ വോളന്‍റിയര്‍ വര്‍ക്കറായി സേവനമനുഷ്ഠിക്കുന്ന ഹാഷ്മി, അഫ്ഗാന്‍ ജനത അമേരിയ്ക്കയില്‍ എത്തിച്ചേരുവാനുള്ള സഹായങ്ങള്‍ ചെയ്യുന്നതായി സന്ദീപ് വെളിപ്പെടുത്തി.
താലിബാന്‍ പീഢനങ്ങള്‍ ഭയന്ന് അമേരിയ്ക്കയെ ആശ്രയിക്കുന്നവരേയും അമേരിയ്ക്കന്‍ സര്‍ക്കാരിനും സേനയ്ക്കുവേണ്ടി സേവിച്ചവരേയും സംരക്ഷിക്കുവാനുള്ള സന്‍മനസ് പ്രസിഡന്‍റ് ജോ ബൈഡന്‍ പ്രകടിപ്പിയ്ക്കണം.
1993, ഫെബ്രുവരി 26 ലെ ന്യൂയോര്‍ക്ക് വേള്‍ഡ് ട്രേഡ് സെന്‍റര്‍ ആക്രമണത്തിലും അമേരിയ്ക്കന്‍ ജനതയ്ക്കും ഭരണത്തിനും എതിരായി പരസ്യമായും രഹസ്യമായും സന്നാഹങ്ങള്‍ സജ്ജമാക്കിയ ബിന്‍ലാദന്‍റെയും മൊഹമ്മദ് ഒമാറിന്‍റേയും പിന്‍ഗാമികളെ കണ്ടെത്തി നിയമാനുസരണ നടപടികള്‍ നടത്തുവാനുള്ള ശ്രമങ്ങള്‍ ജോ ബൈഡന്‍ സ്വീകരിയ്ക്കണം. ബിന്‍ലാദനും ഒമാറും കൊല്ലപ്പെട്ടെങ്കിലും അവരുടെ പാതകള്‍ പിന്‍തുടരുന്ന ചാവേര്‍പ്പടകള്‍ ഇപ്പോഴും ഒരു പക്ഷേ സജ്ജീവമായിരിയ്ക്കും.