അഗ്നി (കവിത -ജ്യോതി ശ്രീനിവാസൻ)

sponsored advertisements

sponsored advertisements

sponsored advertisements

18 April 2022

അഗ്നി (കവിത -ജ്യോതി ശ്രീനിവാസൻ)

ഗ്നി ഞാനെങ്കിലുമാർക്കറിയാമെന്റെയുള്ള-
ത്തിലെരിയുമീ പൊള്ളുന്ന നൊമ്പരം.
കത്തും വയറിൻ ‘വിശപ്പടക്കാനെന്നെ
തൊട്ടു ജ്വലിപ്പിക്കുമമ്മയ്ക്കു വന്ദനം!

ആർക്കോവേണ്ടിയുമാർക്കുമല്ലാതാക്കാനന്നെ
നിയോഗിക്കും കരങ്ങൾക്കു മോക്ഷമോ?
ജീവിതം ജിവിച്ചുതീർത്തവരൂഴിയിൽ
ജീവിച്ചിടാനേറെ മോഹിക്കുവോർ.

എല്ലാമെന്നുള്ളത്തിൽ വെന്തെരിഞ്ഞീടുമ്പോൾ പൊട്ടിക്കരയുവതുണ്ടെന്റെ മാനസം.
കർമ്മങ്ങൾക്കുള്ളിൽ ഞാനാളിപ്പടരുമ്പോൾ
ധർമ്മം ജയിക്കണേയെന്നെന്റെ പ്രാർത്ഥന!

പണ്ഡിതനാകിലും പാമരനാകിലും കുബേര,
കുചേലനെന്നാകിലുമെല്ലാർക്കു-
മൊന്നുപോൽ തുല്യത!
ഉള്ളം പിടഞ്ഞാലും ചാരമാക്കീടിലും
കോപമരുതേയെന്നൊരഭ്യർത്ഥന.

ഞാൻ പിറന്നില്ലെങ്കിലീയൂഴിയിലെ-
ങ്ങുമേയന്തകാരത്താൽവലയും ചരങ്ങളും
എൻദേഹ ശുദ്ധിയിൽ തൊട്ടുതൊഴുതിടും
ആത്മാർത്ഥ സ്നേഹത്തിൻ ജ്വാലകളാവേണം !!

ജ്യോതി ശ്രീനിവാസൻ