എയർ ഇന്ത്യ ജീവനക്കാർ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുന്നു; വിമാന സർവീസിനെ ബാധിക്കും

sponsored advertisements

sponsored advertisements

sponsored advertisements

9 January 2022

എയർ ഇന്ത്യ ജീവനക്കാർ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുന്നു; വിമാന സർവീസിനെ ബാധിക്കും

തിരുവനന്തപുരം: എയർ ഇന്ത്യ എക്സ്പ്രസ് ക്യാബിൻ ക്രൂവിനോട് വിവേചനപരമായ സമീപനം കൈക്കൊള്ളുന്നുവെന്ന് ആരോപിച്ച് അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുമെന്ന് എയർ ഇന്ത്യ എക്സ്പ്രസ് എംപ്ലോയീസ് യൂണിയൻ.

ജനുവരി 15 മുതൽ സമരം  ആരംഭിക്കും. ഡ്യൂട്ടിക്കിടയിൽ അംഗവൈകല്യം ഉണ്ടായ ക്യാബിൻ ക്രൂവിനോട് നീതി പാലിക്കുക, ക്യാബിൻ ക്രൂവിന്റെ അഞ്ചുവർഷത്തെ നിയമന കരാർ ഒരു വർഷമായി വെട്ടിക്കുറച്ച നടപടി പിൻവലിക്കുക, വെട്ടിക്കുറച്ച ശമ്പളം പുനഃസ്ഥാപിക്കുക, നിയമന അഴിമതി നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.

300 ജീവനക്കാരാണ് സമരത്തിൽ പങ്കെടുക്കുക. ഏകദേശം 86 വിമാന സർവ്വീസുകളാണ് ഓരോ ആഴ്ച്ചയും കേരളത്തിൽ നിന്ന് സർവ്വീസ് നടത്തുന്നത്. അനിശ്ചിതകാല സമരപരിപാടികളുമായി യൂണിയൻ മുന്നോട്ടു പോയാൽ കേരളത്തിൽ നിന്നുള്ള വിമാന സർവീസിനെ കാര്യമായി ബാധിക്കും. അതേസമയം സമരം പ്രഖ്യാപിച്ച സാഹചര്യത്തിൽ ജീവനക്കാരുമായി മാനേജ്മെന്റ് തിങ്കളാഴ്ച ചർച്ച നടത്തും.