അല ആർട്ട് & ലിറ്ററേച്ചർ ഫെസ്റ്റിവൽ 2023 (ALF 2023 )

sponsored advertisements

sponsored advertisements

sponsored advertisements

5 March 2023

അല ആർട്ട് & ലിറ്ററേച്ചർ ഫെസ്റ്റിവൽ 2023 (ALF 2023 )

വടക്കേ അമേരിക്കയിലെ പുരോഗമന കലാ സാഹിത്യ സംഘടനയായ അല (ആർട് ലൗവേഴ്സ് ഓഫ് അമേരിക്ക) യുടെ നേതൃത്വത്തിൽ മലയാള കലാ സാഹിത്യോത്സവം – ആർട്ട് & ലിറ്ററേച്ചർ ഫെസ്റ്റിവൽ 2023 (ALF 2023 ) – വരുന്ന മെയ് മാസത്തിൽ അരങ്ങേറുന്നു. വിനോദത്തോടൊപ്പം അറിവും ആനന്ദവും നൽകുന്ന ഒരുപിടി നല്ല പരിപാടികൾ അമേരിക്കൻ മലയാളികളുടെ മുന്നിലെത്തിച്ചിട്ടുള്ള അലയുടെ ന്യൂജെഴ്‌സി, ചിക്കാഗോ ചാപ്റ്ററുകളാണ് ALF 2023 സംഘടിപ്പിക്കുന്നത്.

2023 മെയ് 20 ശനിയാഴ്ച പ്രാദേശിക സമയം രാവിലെ 10.00ന് ന്യൂജെഴ്‌സിയിലെ റാൻഡോൾഫ്‌ ഹൈസ്കൂൾ പെർഫോമൻസ് ആർട്ട് ഓഡിറ്റോറിയത്തിലും, മെയ് 27 ശനിയാഴ്ച പ്രാദേശിക സമയം രാവിലെ 10.00ന് ചിക്കാഗോയിലെ ബഫല്ലോ ഗ്രോവ് കമ്മ്യുണിറ്റി ആർട്സ് സെൻ്ററിലും നടക്കുന്ന ആർട്സ് & ലിറ്ററേച്ചർ ഫെസ്റ്റിവൻറെ (ALF 2023) തയ്യാറെടുപ്പുകൾ അണിയറയിൽ അലയുടെ പ്രവർത്തകർ നടത്തിവരുകയാണ്.

ALF 2023 സമ്പന്നമാക്കാൻ മലയാളത്തിൻ്റെ സ്വന്തം എഴുത്തുകാരായ ശ്രീ. പോൾ സഖറിയ (സഖറിയ), ആടുജീവിതത്തിലൂടെ വായനക്കാരുടെ മനസ്സിൽ ചേക്കേറിയ ശ്രീ. ബെന്യാമിൻ, കവിതകളിലുടെയും കാലിഗ്രാഫിയിലുടെയും ശ്രദ്ധേയയായ ശ്രീ. ഡോണ മയൂര എന്നീ വിശിഷ്ട വ്യക്തിത്വങ്ങളാണ് അതിഥികളായി എത്തുന്നത്. ഈ കലാ സാഹിത്യോത്സവത്തിന് നിറപ്പകിട്ടേകാൻ കഥകളി ഉൾപ്പെടെയുള്ള കലാവിരുന്നുകളും, കുട്ടികൾക്കായുള്ള കലാ സാഹിത്യ മൽത്സരങ്ങളും, മലയാള സാഹിത്യ രചനകളുടെ പുസ്‌തക പീടികയും, മലയാളി രുചിക്കൂട്ടുകളുടെ ഭക്ഷണശാലയും അല ഒരുക്കുന്നുണ്ട്.

ആർട്സ് & ലിറ്ററേച്ചർ ഫെസ്റ്റിവലിന് നാന്ദി കുറയ്ക്കുന്നതിന്ൻറെ ഭാഗമായി 2023 മാർച്ച് 5 ഞായറാഴ്ച (8.30 PM (CST ), 9.30 PM (EST ), 8.00 AM (IST )) ALF 2023 അതിഥികളുമായി സൂം മീറ്റിംഗ് സജ്ജമാക്കിയിട്ടുണ്ട്. സൂം മീറ്റിംഗ് ഐഡി:8272728 8305.

ALF 2023 യുമായി സഹകരിക്കാൻ ആഗ്രഹിക്കുന്ന വ്യക്തികൾ, സ്ഥാപനങ്ങൾ, മറ്റ് അമേരിക്കൻ മലയാളി സംഘടനകൾ അലയുടെ സെക്രട്ടറി ശ്രീ ഐപ്പ് പരിമണവുമായി ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു.