മോടി കൂട്ടിയ ആൽമരം അപൂർവ കാഴ്ച്ച

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

20 September 2022

മോടി കൂട്ടിയ ആൽമരം അപൂർവ കാഴ്ച്ച

നൂറ്റാണ്ടുകൾ പഴക്കമുള്ളതും ആരും തിരിഞ്ഞു നോക്കാതിരുന്നതുമായ ഒരു ആൽമരമാണ് ഇപ്പോൾ ആ ളുകളുടെ ആകർഷണ കേന്ദ്രം. പെരിന്തൽമണ്ണ ടൗണിൽ നിന്നും മൂന്നു കി.മീ. അകലെ പൊ ന്യാകുർശി യിൽ റോഡരികിലെ ഈ വൃക്ഷ മുത്തശ്ശിയാണ് ഇപ്പോഴത്തെ താരം.
റോഡരികിൽ വളർന്നു പന്തലിച്ച ഈ ആൽമരത്തിൻ്റെ കൊമ്പുകളിൽ നിന്നു താഴോട്ടു തൂങ്ങിക്കിടക്കുന്ന വേരുകളുടെ ബാഹുല്യം ഭീമാകാരവും പേടിപ്പെടുത്തുന്നതുമായിരു
ന്നു.
ദേ ശീയ സ്വഛതാ മിഷൻ പദ്ധതിയനുസരിച്ചു പെരിന്തൽമണ്ണ നഗരസഭയിലെ ആരോഗ്യ വി ഭാഗം ഈ ആൽമരവും അതിൻ്റെ പരിസരവും ശുചീകരിക്കുക മാത്രമല്ല മോടിപിടിപ്പിക്കകയും ചെയ്തു.
ഭീമാകാരമായി ഇട തൂർന്നു താഴോട്ടു തൂങ്ങി കിടക്കുന്ന വേരുകളുടെ ബാഹുല്യം ആരിലും ഭയം സൃഷ്ടിക്കു മാ യി രു ന്നു. ആ വേരുകളിൽ വിവിധ നിറങ്ങളിലുള്ള പെയിൻ്റ് അടിച്ചു വർണ്ണാഭമാക്കി.അതിനിടയിൽ ഒരു വശത്തു ഒരു സുന്ദരിയുടെ രൂപവും എതിർവശത്ത ബീഭത്സമായ മറ്റൊരു ചിത്രവും കാണാം. രണ്ടു ചിത്രകാരന്മാരുടെ കരവിരുതിൽ ആകർഷകമാക്കിയ ആൽമരം കാണാനെത്തന്നവരുടെ എണ്ണം ഏറെയാണ്.
ദേശീയ ശുചിത്വ മിഷൻ വാരാചരണത്തിൻ്റെ ഭാഗമായാണ് ‘ഈ ആൽമരവും പരിസരവും മോടികൂട്ടിയത്.ആൽമരത്തിനടുത്ത് പാർക്കും ഏർപ്പെടുത്തി.
ഫോട്ടോ ബാബു പൂളക്കൽ