ദൈവശാസ്ത്രത്തിൽ 32 അല്മായർ ഡിപ്ലോമ നേടി ടെക്‌സാസിൽ ബിരുദദാന ചടങ്ങു നടന്നു

sponsored advertisements

sponsored advertisements

sponsored advertisements

3 November 2022

ദൈവശാസ്ത്രത്തിൽ 32 അല്മായർ ഡിപ്ലോമ നേടി ടെക്‌സാസിൽ ബിരുദദാന ചടങ്ങു നടന്നു

മാർട്ടിൻ വിലങ്ങോലിൽ

കൊപ്പേൽ (ടെക്‌സാസ്): കോട്ടയം വടവാതൂർ പൗരസ്ത്യ വിദ്യാപീഠത്തിന്റെ അംഗീകാരത്തോടെ ചിക്കാഗോ സെന്റ് തോമസ് സീറോമബാർ രൂപതയുടെ വിശ്വാസപരിശീലന ഡിപ്പാർട്മെന്റിന്റെ കീഴിൽ മാർത്തോമാ തീയോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ദൈവശാസ്ത്രപഠനം പൂർത്തിയാക്കിയ ടെക്‌സാസിലെ കൊപ്പേൽ സെന്റ് അൽഫോൻസാ സീറോമലബാർ ഇടവകയിലെ 32 അല്മായർ ദൈവശാസ്ത്രത്തിൽ ഡിപ്ലോമ ബിരുദം നേടി.

കൊപ്പേൽ സെന്റ് അൽഫോൻസാ സീറോ മലബാർ ഇടവകയിൽ നടന്ന ബിരുദദാന ചടങ്ങിൽ ചിക്കാഗോ രൂപതാ മെത്രാൻ മാർ ജോയ് ആലപ്പാട്ട്‌ ബിരുദധാരികൾക്ക് ഡിപ്ലോമ സമ്മാനിച്ചു. ചിക്കാഗോ രൂപതാ ചാൻസലറും രൂപതാ മതബോധന ഡയറക്റ്ററുമായ ഡോ. ജോർജ് ദാനവേലിൽ , സെന്റ് അൽഫോൻസാ സീറോ മലബാർ ഇടവക വികാരി ഫാ. ജേക്കബ് ക്രിസ്റ്റി പറമ്പുകാട്ടിൽ എന്നിവർ ബിരുദദാന ചടങ്ങിൽ പങ്കെടുത്തു പ്രശംസാപത്രവും ഫലകങ്ങളും വിദ്യാർത്ഥികൾക്ക് കൈമാറി.

വാരാന്ത്യത്തിൽ നടന്ന പഠനപ്രോഗ്രാമിൽ പൗരസ്ത്യവിദ്യാപീഠത്തിലെ പ്രഫസർമാർ നയിച്ച ക്ലാസുകളിൽ രണ്ടര വർഷം കൊണ്ടാണ് വിദ്യാർഥികൾ പഠനം പൂർത്തിയാക്കിയത്. കൊപ്പേൽ. സെന്റ് അൽഫോൻസാ പാരീഷ് ആയിരുന്നു പഠനത്തിനു സൗകര്യം ഒരുക്കിയത്. റോമിലെ പൊന്തിഫിക്കൽ ഓറിയന്റൽ ഇൻസ്റ്റിറ്റ്യുട്ടുമായി അഫിലിയേറ്റഡ് ആണ് ബിരുദം. ചിക്കാഗോ സെന്റ്. തോമസ് രൂപതയുടെ മാർത്തോമാ തീയോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ കീഴിൽ ദൈവശാസ്ത്ര ബിരുദം നേടിയ രണ്ടാമത്തെ ബാച്ച് ആയിരുന്നു സെന്റ് അൽഫോൻസായിലേത്. ബിരുദം നേടിയയവരിൽ 17 പേർ ഇടവകയിലെ വിശാസപരിശീലന അധ്യാപകർ ആയിരുന്നു. ആറു ദമ്പതിമാർ ബാച്ചിൽ ഉണ്ടായിരുന്നതും പ്രത്യേകതയായി.

ഫാ. ജേക്കബ് ക്രിസ്റ്റി പറമ്പുകാട്ടിൽ സ്പിരിച്വൽ ലീഡറും, സിസിഡി അധ്യാപകനും ഇടവകാംഗവുമായ മാനുവൽ ജോസഫ് രണ്ടര വർഷം നീണ്ട പാഠ്യപരിപാടിയുടെ ഇടവകയയിലെ കോർഡിനേറ്ററും കൗൺസിലറും ആയിരുന്നു. മാനുവൽ ജോസഫിനൊപ്പം വികാരി ഫാ. ജേക്കബ് ക്രിസ്റ്റി പറമ്പുകാട്ടിൽ, കൈക്കാരന്മാരായ ടോം ഫ്രാൻസീസ്, എബ്രഹാം പി മാത്യൂ , പീറ്റർ തോമസ് , സാബു സെബാസ്റ്റ്യൻ , സെക്രട്ടറി ജോർജ് തോമസ് എന്നിവർ ഇടവകയിൽ നടന്ന ഗ്രാഡുവേഷൻ സെറിമണി മനോഹരമാക്കുന്നതിൽ നേതൃത്വം നൽകി.