അമലാ പോള്‍ നായികയായി ‘ദ ടീച്ചര്‍’

sponsored advertisements

sponsored advertisements

sponsored advertisements

26 November 2022

അമലാ പോള്‍ നായികയായി ‘ദ ടീച്ചര്‍’

മലാ പോൾ നായികയാകുന്ന ചിത്രമാണ് ‘ദ ടീച്ചർ’. ‘അതിരൻ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ വിവേകാണ് സംവിധായകൻ. വിവേകിന്റേത് തന്നെയാണ് ചിത്രത്തിന്റെ കഥയും.

പി വി ഷാജി കുമാറാണ് തിരക്കഥ എഴുതുന്ന ചിത്രത്തിലെ കായലും കണ്ടലും എന്ന ഗാനമാണ് പുറത്തുവിട്ടത്.. സസ്‍പെൻസ് ത്രില്ലർ വിഭാഗത്തിൽ പെടുന്ന ചിത്രത്തിൽ മഞ്ജു പിള്ള, ചെമ്പൻ വിനോദ് ജോസ്, ഹക്കിം ഷാജഹാൻ, പ്രശാന്ത് മുരളി, നന്ദു, ഹരീഷ് പേങ്ങൻ, അനു മോൾ, മാല പാർവ്വതി, വിനീത കോശി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ. അനു മൂത്തേടത്താണ് ചിത്രത്തിന്റെ ഛായാഗ്രഹണം. വിനായക് ശശികുമാർ, അൻവർ അലി, യുഗഭാരതി എന്നിവരുടെ വരികൾക്ക് ഡോൺ വിൻസെന്റ് സംഗീതം പകരുന്നു.

നട്ട്മഗ് പ്രൊഡക്ഷൻസിന്റെ ബാന്നറിൽ വരുൺ ത്രിപുനേനി, അഭിഷേക് റാമിസെട്ടി, ജി പൃഥ്വിരാജ്, ഒപ്പം വി റ്റി വി ഫിലിംസും ചേർന്ന് ചിത്രം നിർമ്മിച്ചിരിക്കുന്നു. സെഞ്ച്വറി ഫിലിംസാണ് ചിത്രം വിതരണം ചെയ്യുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ജോഷി തോമസ് പള്ളിക്കൽ. ക്രിയേറ്റീവ് പ്രൊഡ്യൂസർ ജോവി ഫിലിപ്പ്.

പ്രൊഡക്ഷൻ കൺട്രോളർ വിനോദ് വേണുഗോപാൽ. കലാസംവിധാനം അനീസ് നാടോടി, മേക്കപ്പ് അമൽ ചന്ദ്രൻ, വസ്ത്രാലങ്കാരം ജിഷാദ് ഷംസുദ്ദീൻ, സ്റ്റിൽസ് ഇബ്സൺ മാത്യു, ഡിസൈൻ ഓൾഡ് മോങ്ക്സ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ അനീവ് സുകുമാർ, ഫിനാൻസ് കൺട്രോളർ അനിൽ ആമ്പല്ലൂർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ശ്രീക്കുട്ടൻ ധനേശൻ, ജസ്റ്റിൻ കൊല്ലം. അസോസിയേറ്റ് ഡയറക്ടർ ശ്യാം പ്രേം, അഭിലാഷ് എം യു, അസോസിയേറ്റ് ക്യാമറമാൻ ഷിനോസ് ഷംസുദ്ദീൻ, അസിസ്റ്റന്റ് ഡയറക്ടർ അഭിജിത്ത് സര്യ, ഗോപിക ചന്ദ്രൻ, വിഎഫ്എക്സ് പ്രോമിസ്. പി ആർ ഒ പ്രതീഷ് ശേഖർ.