ബിജെപി വീണ്ടും അധികാരത്തിലേറിയാല്‍ അടുത്ത അഞ്ച് വര്‍ഷം കര്‍ഷകര്‍ കറണ്ട് ബില്ല് അടക്കേണ്ടതില്ലെന്ന് അമിത് ഷാ

sponsored advertisements

sponsored advertisements

sponsored advertisements

15 February 2022

ബിജെപി വീണ്ടും അധികാരത്തിലേറിയാല്‍ അടുത്ത അഞ്ച് വര്‍ഷം കര്‍ഷകര്‍ കറണ്ട് ബില്ല് അടക്കേണ്ടതില്ലെന്ന് അമിത് ഷാ

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ വീണ്ടും ബി.ജെ.പി യെ അധികാരത്തിലേറ്റിയാല്‍ അടുത്ത അഞ്ച് വര്‍ഷത്തേക്ക് കര്‍ഷകര്‍ കറണ്ട് ബില്ലടക്കേണ്ടതില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഉത്തര്‍ പ്രദേശിലെ ദിബിയാപൂരില്‍ വച്ച് നടന്ന തെരഞ്ഞെടുപ്പ് പൊതുയോഗത്തിനിടെയാണ് അമിത്ഷായുടെ വാഗ്ദാനം.

‘ഹോളി ആഘോഷം മാര്‍ച്ച് 18 നാണ്. വോട്ടെണ്ണല്‍ മാര്‍ച്ച് പത്തിനും. മാര്‍ച്ച് പത്തിന് ബി.ജെ.പി ഗവര്‍മെന്റ് വീണ്ടും അധികാരത്തിലേറും. മാര്‍ച്ച് 18 ന് നിങ്ങളുടെ വീട്ടില്‍ സൗജന്യ ഗ്യാസ് സിലിണ്ടറെത്തും. അടുത്ത അഞ്ചു വര്‍ഷത്തേക്ക് കര്‍ഷകര്‍ക്ക് ഇലക്ട്രിസിറ്റി ബില്ല് അടക്കേണ്ടി വരില്ല’ അമിത് ഷാ പറഞ്ഞു.

തെരഞ്ഞെടുപ്പിന്റെ ആദ്യ രണ്ട് ഘട്ടങ്ങള്‍ കഴിഞ്ഞതോടെ തന്നെ സമാജ്!വാദി പാര്‍ട്ടി ഉത്തര്‍പ്രദേശില്‍ നിന്ന് തൂത്തുമാറ്റപ്പെട്ടു എന്നും മൂന്നൂറ് സീറ്റുകള്‍ നേടി ബി.ജെ.പി വീണ്ടും അധികാരത്തിലേറുമെന്നും അമിത് ഷാ പറഞ്ഞു. ഞങ്ങളെന്താണ് ഇവിടെ ഇത്രയും കാലം ചെയ്തത് എന്നാണ് അഖിലേഷ് ചോദിക്കുന്നത്. മഞ്ഞക്കണ്ണടയിടുന്നവര്‍ക്ക് എല്ലാം മഞ്ഞയായി മാത്രമേ കാണൂവെന്നും അമിത്ഷാ കൂട്ടിച്ചേര്‍ത്തു.