അമ്മ ശക്തിയേറിയ കൈകളിലേക്ക്

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

27 September 2022

അമ്മ ശക്തിയേറിയ കൈകളിലേക്ക്

അറ്റ്ലാന്റാ – അറ്റ്ലാന്റാ മെട്രോ മലയാളി അസ്സോസിയേഷൻ (അമ്മ)ജൂലൈ മാസത്തിൽ ചേർന്ന എക്സിക്യൂട്ടീവ് കമ്മറ്റി യോഗത്തിൽ വരും വർഷങ്ങളിലേക്കുള്ള അമ്മയുടെ പുതിയ സാരഥികളെ ഐകകണ്ഠ്യേന തിരഞ്ഞെടുക്കുകയുണ്ടായി. ജയിംസ്ജോയി കല്ലറക്കാനിയിൽ പ്രിഡന്റായി ചുമതല ഏൽക്കുന്ന ഭരണ സമിതിയിൽ ചുറു ചുറുക്കും കാരൃക്ഷമതയും കൈമുതലായുള്ള യുവജനങ്ങളാണ് അണിനിരക്കുന്നത്.” അമ്മ” സംഘടനയെ പരമോന്നതിയിലെത്തിക്കാൻ , കൂടുതൽ യുവജനങ്ങളെ രംഗ ത്തേക്ക് എത്തിക്കുവാൻ സമൂഹത്തിനൂവേണ്ടി എന്നും എപ്പോഴും നിലകൊള്ളുവാൻ തയ്യാറായിമുന്നോട്ട് വന്നിരിക്കുന്ന ഇവർ സെപ്റ്റംബർ 24ാം തീയതി അമ്മ സംഘടിപ്പിച്ച ഓണപരിപാടിയിൽ വെച്ച് ജനസാഗരങ്ങളെ
സാക്ഷി ന്ർത്തി അധികാരമേറ്റെടുത്തു.

ജയിംസ് ജോയി കല്ലറക്കാനിയിൽ (പ്രസിഡന്റ്‌,) ജിത്തു വിനോയ് (വൈസ് പ്രസിഡന്റ്‌) ,അമ്പിളി സജിമോൻ (സെക്രട്ടറി ), ക്രിഷ്ണ രവീന്ദ്രനാഥ് (ജോയിന്റ് സെക്രട്ടറി ), ഷാനു പ്രകാശ്(ട്രഷറർ)കാജൽ സഖറിയ, റോഷേൽ മെറാൻഡസ്, ഫെമിനാ നാസർ, റോബിൻ തോമസ്, സൂരജ് ജോസഫ് , ലൂക്കോസ് തരിയൻ എന്നിവരാണ് സ്ഥാനമേറ്റത്.