‘അമ്മ’ക്ലബാണെങ്കിൽ അംഗത്വം വേണ്ട; ജോയ് മാത്യു

sponsored advertisements

sponsored advertisements

sponsored advertisements

29 June 2022

‘അമ്മ’ക്ലബാണെങ്കിൽ അംഗത്വം വേണ്ട; ജോയ് മാത്യു

‘അമ്മ’ ഒരു ക്ലബ്ബാണെങ്കിൽ അതിൽ അംഗത്വം ആവശ്യമില്ലെന്ന് നടൻ ജോയ് മാത്യു. ക്ലബ്ബ് എന്ന പദപ്രയോഗം തിരുത്തുകയോ അല്ലാത്തപക്ഷം തെറ്റിദ്ധരിപ്പിച്ചു വാങ്ങിയ അംഗത്വ ഫീസ് തിരിച്ചു തരികയോ വേണമെന്നും ജോയ് മാത്യു ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് ജോയ് മാത്യു ‘അമ്മ’ ജനറൽ സെക്രട്ടറി ഇടവേള ബാബുവിന് കത്ത് നൽകി.

‘കഴിഞ്ഞ ദിവസം നടന്ന ജനറൽ ബോഡി മീറ്റിംഗിൽ തൊഴിൽപരമായ ബാധ്യതകളാൽ എനിക്ക് പങ്കെടുക്കാൻ കഴിഞ്ഞില്ല. അന്നേ ദിവസം നടന്ന പത്ര സമ്മേളനത്തിൽ താങ്കൾ ‘അമ്മ’ ഒരു ക്ലബ്ബ് ആണെന്നും അതിന്റെ പ്രവർത്തനങ്ങൾ ആ രീതിയിലാണെന്നും പറയുന്നത് കേട്ടു. ‘അമ്മ’ എന്ന സംഘടന അതിലെ അംഗങ്ങളുടെ ക്ഷേമം മുൻനിർത്തി പ്രവർത്തിക്കുന്ന ഒരു സംഘടനയാണെന്നാണ് അറിവ്. ക്ലബ്ബിന്റെ പ്രവർത്തന രീതിയും ചാരിറ്റബിൾ സൊസൈറ്റി ആക്ട് പ്രകാരം പ്രവർത്തിക്കുന്ന സംഘടനയും രണ്ടാണല്ലോ. നിലവിൽ മാന്യമായ മറ്റൊരു ക്ലബ്ബിൽ അംഗത്വം ഉള്ള സ്ഥിതിക്ക് ‘അമ്മ’ എന്ന ക്ലബ്ബിൽകൂടി ഒരു അംഗത്വം ഞാൻ അഗ്രഹിക്കുന്നില്ല എന്നറിയിക്കട്ടെ. ആയത് കൊണ്ട് ക്ലബ്ബ് എന്ന പദപ്രയോഗം തിരുത്തുകയോ അല്ലാത്തപക്ഷം എന്നെ തെറ്റിദ്ധരിപ്പിച്ചു വാങ്ങിയ അംഗത്വഫീസ് തിരിച്ചു തരികയോ വേണം എന്ന് അപേക്ഷിക്കുന്നു’ എന്നാണ് കത്തിൽ പറഞ്ഞത്.