ന്യൂജേഴ്സി ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവകയിൽ വിവിധ മിനിസ്ട്രികളുടെ നേതൃത്വത്തിൽ നടന്ന മാതൃദിനാഘോഷം അമ്മ മനസ്സുകളെ തൊട്ടുണർത്തി. കൃതജ്ഞതാബലിക്ക് ശേഷം വിശ്വാസ പരിശീലന കുട്ടികൾ എന്റെ അമ്മ എന്ന പ്രത്യേക പരുപാടി ഒരുക്കി. എല്ലാം അമ്മമാർക്കും പൂക്കൾ നൽകി സമ്മേളന ഹാളിലേക്ക് ആനയിച്ചു. തുടർന്ന് യുവജനങ്ങൾ അമ്മമാർക്ക് പ്രത്യേക ഭക്ഷണം ഒരുക്കി അമ്മ വീടിന്റെ മധുരം പങ്കുവെച്ചു. അമ്മമാർക്ക് ഒരുക്കിയ വിവിധ മത്സരത്തിലെ വിജയികൾക്ക് സമ്മാനം നൽകി