എന്റെ വീട്ടില്‍ ഒളിച്ചിരിപ്പുണ്ട്
ഉറക്കം വഞ്ചിച്ച മുറികള്‍
പകലിന്‍റെ ഇരുട്ട് പാര്‍ക്കുന്നിടങ്ങള്‍
ജാലകങ്ങളില്ലാത്ത നെറ്റിച്ചുളിവുള്ള ചുമരുകള്‍
ഉടലില്ലാത്ത ചില സഞ്ചാരങ്ങള്‍
നിലയില്ലാത്ത കടലാഴങ്ങള്‍
വാതില്‍ പടിയില്‍ കാത്തു നില്‍ക്കുന്ന
കവിത എവിടെ എന്ന ചോദ്യവും