റിപ്പബ്ലിക് ദിനാഘോഷ നിറവില്‍ രാജ്യം;സംസ്ഥാനത്ത് നിയന്ത്രണങ്ങളോടെയാണ് ആഘോഷം

sponsored advertisements

sponsored advertisements

sponsored advertisements

26 January 2022

റിപ്പബ്ലിക് ദിനാഘോഷ നിറവില്‍ രാജ്യം;സംസ്ഥാനത്ത് നിയന്ത്രണങ്ങളോടെയാണ് ആഘോഷം

തിരുവനന്തപുരം: റിപ്പബ്ലിക് ദിനാഘോഷ നിറവില്‍ രാജ്യം. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങളോടെയാണ് ആഘോഷം. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ പതാക ഉയര്‍ത്തി.

കൊവിഡ് കാലം ഇന്ത്യയുടെ ശക്തി തെളിയിച്ചുവെന്ന് ഗവര്‍ണര്‍ പറഞ്ഞു. അടിസ്ഥാന വികസന രംഗത്ത് കേരളാ മാതൃക രാജ്യത്തിന് അഭിമാനമാണെന്നും, വാക്‌സിനേഷനിലും കേരളം രാജ്യത്തിന് മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. ക്ഷണിക്കപ്പെട്ട 100 പേര്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.

ജില്ലകളില്‍ മന്ത്രിമാരാണ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്. പരമാവധി അമ്പത് പേര്‍ക്കാണ് ജില്ലാ തലത്തില്‍ നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ അനുമതി ഉണ്ടായിരുന്നത്. സബ് ഡിവിഷണല്‍, ബ്ലോക്ക് തലത്തില്‍ നടക്കുന്ന പരിപാടിയിലും ക്ഷണിതാക്കളുടെ എണ്ണം 50 ആയിരുന്നു. പഞ്ചായത്ത്, മുനിസിപ്പല്‍, കോര്‍പ്പറേഷന്‍ തലത്തിലെ പരിപാടിക്ക് 25 പേര്‍. ആഘോഷ പരിപാടികളില്‍ പൊതുജനങ്ങള്‍, കുട്ടികള്‍, മുതിര്‍ന്ന പൗരന്മാര്‍ എന്നിവര്‍ക്ക് പ്രവേശനമുണ്ടായിരുന്നില്ല.