ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍

sponsored advertisements

sponsored advertisements

sponsored advertisements

4 January 2022

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ഡി ലിറ്റ് വിവാദത്തില്‍ ഗവര്‍ണര്‍ നിലപാട് വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഗവര്‍ണര്‍ സര്‍ക്കാരിന്റെ തെറ്റിന് കുട പിടിക്കുകയാണ്. അഭിപ്രായങ്ങളില്‍ സ്ഥിരത ഇല്ലാതെ സര്‍ക്കാരിന് വഴങ്ങുന്നു. ബിജെപി നേതാക്കള്‍ എഴുതിക്കൊടുക്കുന്നത് വായിക്കുകയാണ് ഗവര്‍ണര്‍.

ഭരണഘടനാ പദവിയിലിരുന്ന് വാര്‍ത്ത ചോര്‍ത്തി നല്‍കലല്ല ഗവര്‍ണറുടെ പണി. ഗവര്‍ണറുടെ നിയമവിരുദ്ധ നടപടികളില്‍ മാത്രമാണ് യുഡിഎഫിന് എതിര്‍പ്പ്. തെറ്റ് ചെയ്‌തെന്നു തുറന്നു പറഞ്ഞിട്ടും തിരുത്താന്‍ ഗവര്‍ണര്‍ തയാറാകുന്നില്ല. ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രിയെ പേടിയാണെന്നും വി.ഡി.സതീശന്‍ പറഞ്ഞു.

അതേസമയം പ്രതിപക്ഷ നേതാവ് പറയുന്ന കാര്യങ്ങള്‍ക്ക് മറുപടി അര്‍ഹിക്കുന്നില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പ്രതികരിച്ചു. മുഖ്യമന്ത്രി പിണറായി വിജയനെ ‘രാജാവെ’ന്ന് വിശേഷിപ്പിച്ച ഗവര്‍ണര്‍, സതീശന്‍ രാജാവിനോട് ചോദിച്ച് കാര്യങ്ങള്‍ മനസിലാക്കട്ടെയെന്നും പറഞ്ഞു.