പാസ്റ്റര്‍ പി.പി. കുര്യന്‍
മനുഷ്യചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വര്‍ഷം ജീവിച്ചിരുന്ന വ്യക്തിയാണ് മെഥുശലേഹ് (969 വര്‍ഷം). ദൈവവചനത്തില്‍ ഉല്പത്തിപുസ്തകം ആറാം അദ്ധ്യായത്തില്‍ ദൈവം മനുഷ്യായുസ്സിനെ വെട്ടിക്കുറയ്ക്കുന്നു. അത് 120 വയസ്സുവരെയെന്ന് മോശെ മുഖേന എഴുതിവെച്ചിരിക്കുന്നു. ആദാമിനെ സൃഷ്ടിച്ചശേഷം ദൈവം കൊടുത്ത അനുഗ്രഹമായിരുന്നു ‘നിങ്ങള്‍ സന്താനപുഷ്ടിയുള്ളവരായി ഭൂമിയില്‍ നിറഞ്ഞ് അതിനെ അടക്കി സമുദ്രത്തിലെ മത്സ്യത്തിന്മേലും ആകാശത്തിലെ പറവജാതിയിന്മേലും സകല ഭൂചര ജന്തുവിന്മേലും വാഴുവിന്‍’ (ഉല്പത്തി 1:28). എന്നാല്‍ ഭൂമിയില്‍ മനുഷ്യര്‍ പെരുകി തുടങ്ങിയപ്പോള്‍ സൃഷ്ടാവായ ദൈവത്തെ മറന്നും ദൈവത്തില്‍ നിന്ന് അകന്നും ജീവിതം നയിക്കുവാന്‍ ആരംഭിച്ചു. മനുഷ്യര്‍ വഷളത്തത്തിലേക്ക് തിരിഞ്ഞു. ദൈവത്തെ കണ്ടെത്തുവാനോ ദൈവവഴികളില്‍ നടക്കുവാനോ മനസ്സ് വെയ്ക്കാതെ പോയപ്പോള്‍ ദൈവം തീരുമാനിച്ചു ഇവര്‍ക്കു ആയുസ്സ് നീട്ടി കൊടുക്കുന്നതുമൂലം ഒരു ഗുണവുമില്ല എന്നും 969-ല്‍ നിന്നും 120-ലേക്ക് ആയുസ്സ് കുറച്ചു. ഇന്ന് ഭൂമിയില്‍ 120 വയസ്സുവരെ ജീവിച്ചിരിക്കുന്നവര്‍ ആരുണ്ട്.
അബ്രാഹാമിനോട് ദൈവം പറഞ്ഞത് ‘നീയോ സമാധാനത്തോടെ നിന്‍റെ പിതാക്കന്മാരോട് ചേരും നല്ല വാര്‍ദ്ധക്യത്തില്‍ അടക്കപ്പെടും (ഉല്പത്തി 15:15). ദൈവത്തിന്‍റെ ഒരു അനുഗ്രഹം തന്നെയാണ് വാര്‍ദ്ധക്യം. ദാവീദ് 56-ാം സങ്കീര്‍ത്തനത്തില്‍ ഇപ്രകാരം എഴുതിയിരിക്കുന്നു ‘രക്തപ്രിയവും, വഞ്ചനയും ഉള്ളവര്‍ ആയുസ്സിന്‍റെ പകുതിയോളം ജീവിക്കയില്ല’. അതിന്‍റെ പശ്ചാത്തലത്തില്‍ ആയിരിക്കും ദാവീദ് ദൈവത്തോട് പ്രാര്‍ത്ഥിച്ചത് ആയുസ്സിന്‍റെ മദ്ധ്യത്തില്‍ എന്നെ എടുക്കരുതേ എന്ന്. പുറപ്പാട് പുസ്തകത്തില്‍ ദൈവം മോശെ മൂലം പത്തു കല്പന കൊടുക്കുമ്പോള്‍ പറയുന്നത് ‘നിന്‍റെ ദൈവമായ യഹോവ നിനക്ക് തരുന്ന ദേശത്ത് ദീര്‍ഘായുസ്സുണ്ടാകുവാന്‍ നിന്‍റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക’ (20:12) എല്ലാ നിലയിലും വാര്‍ദ്ധക്യം ഒരു അനുഗ്രഹം തന്നെയാണ്. ജ്ഞാനികളില്‍ ജ്ഞാനിയായ ശലോമോന്‍ പറയുന്നത് ‘ബാലന്‍ നടക്കേണ്ടുന്ന വഴിയില്‍ അവനെ അഭ്യസിപ്പിക്ക; അവന്‍ വൃദ്ധനായാലും അത് വിട്ടുമാറുകയില്ല’ (സദൃ.22:6). മക്കളുടെ മക്കള്‍ വൃദ്ധന്മാര്‍ക്ക് കിരീടം ആകുന്നു (സദൃ. 17:6).
ഇനിയും വിഷയത്തിലേക്ക് വരട്ടെ. ചില വര്‍ഷങ്ങള്‍ക്ക് മുമ്പുവരെയും കേരളത്തിലൂടെ സഞ്ചരിച്ചിട്ടുള്ളവര്‍ക്ക് കാണുവാന്‍ കഴിഞ്ഞിരുന്ന ഒരു കാഴ്ചയാണ് മതിലുകളും ഗേറ്റുകളും ഇല്ലാതിരുന്ന വീടുകള്‍. അയല്‍വാസിയുടെ വീട്ടുമുറ്റത്തുകൂടെ യാത്ര ചെയ്യുകയും അന്യോന്യം കുശലങ്ങള്‍ ചോദിക്കുകയും മാത്രമല്ല ആ ഭവനത്തിലെ പ്രായമുള്ള വ്യക്തികളോട് കുശലപ്രശ്നം ചോദിക്കുകയും ആര്‍ക്കെങ്കിലും എന്തെങ്കിലും അത്യാഹിതമോ മറ്റ് ആവശ്യങ്ങളോ വരുമ്പോള്‍ ഒന്നിച്ചുള്ള സഹകരണവും ഉണ്ടായിരുന്നു. പുരമേയുവാനും കല്ല്യാണസദ്യ ഒരുക്കുവാനും എല്ലാം എല്ലാവരും സഹകരിക്കുമായിരുന്നു. ഒരു കുറവ് മാത്രമേ അവര്‍ക്കു ഉണ്ടായിരുന്നുള്ളു – വിദ്യാഭ്യാസം. അത് കുറവായിരുന്നുവെങ്കിലും അന്യോന്യം സ്നേഹിപ്പാനും ബഹുമാനിക്കുവാനും അവര്‍ക്കു നല്ല ഒരു മനസ്സുണ്ടായിരുന്നു. കൂട്ടുകുടുംബമായി പാര്‍ത്തിരുന്നവര്‍ ഇന്ന് കൂട്ടം വിട്ട് പാര്‍ത്ത് അന്യോന്യം കയറിയിറങ്ങി നടക്കുവാനുള്ള സ്വാതന്ത്ര്യത്തെ തടഞ്ഞ് ആരും എത്തിനോക്കുവാന്‍ പാടില്ലാത്തവിധം മതിലുകളും ഗേറ്റുകളുമാക്കി വേര്‍തിരിച്ചു. വിദ്യാഭ്യാസം ലഭിച്ചതുമൂലം തലമുറകള്‍ വിദേശങ്ങളിലേക്ക് പറന്നുയര്‍ന്നു. അവിടുത്തെ സാഹചര്യവുമായി പൊരുത്തപ്പെട്ടു. നാട് എന്നുള്ള ചിന്ത അവരില്‍ നിന്നും പോയ്മറഞ്ഞു. ജന്മം നല്‍കി പോറ്റിവളര്‍ത്തിയ മാതാപിതാക്കള്‍ ഏകരായി അനാഥരായി തീര്‍ന്നുകൊണ്ടിരിക്കന്ന അവസ്ഥയിലേക്ക് സാഹചര്യങ്ങള്‍ മാറിക്കൊണ്ടിരിക്കുന്നു. ഇതില്‍ ആരും ആരേയും കുറ്റപ്പെടുത്തുവാനും സാദ്ധ്യമല്ല. സാഹചര്യങ്ങള്‍ അങ്ങനെയാണ്. ഗള്‍ഫ് നാടുകളില്‍ ജോലി ചെയ്യുന്നവരുടെ അനുഭവം വേറെ ഒരു ലവലാണ്. അവര്‍ക്കു നാട്ടിലായിരിക്കും ഭൂരിപക്ഷം ആള്‍ക്കാരുടെയും കുടുംബങ്ങള്‍. എന്നാല്‍ യൂറോപ്യന്‍ രാജ്യങ്ങളിലും പാശ്ചാത്യനാടുകളിലും ഒക്കെയുള്ളവരുടെ അവസ്ഥ മറ്റൊരു രീതിയിലാണ്. അവരുടെ കുടുംബങ്ങള്‍ അവര്‍ക്കു ഒപ്പമായിരിക്കും. പക്ഷേ വളരെ ചുരുക്കം പേരുടെ മാതാപിതാക്കള്‍ മാത്രമായിരിക്കും അവര്‍ക്കൊപ്പം ഉണ്ടായിരിക്കുന്നത്. ഇവിടെയാണ് പ്രശ്നങ്ങള്‍ ആരംഭിക്കുന്നത്. ചിലര്‍ക്ക് സ്വന്തം നാടും വീടും ഉറ്റവരെയൊക്കെ വിട്ടിട്ട് പോകാന്‍ താല്പര്യം കാണുകയില്ല. ചിലര്‍ രോഗാവസ്ഥയിലും മറ്റ് ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവരായിരിക്കും. അവിടെയാണ് തലമുറകള്‍ വീര്‍പ്പുമുട്ടുന്നത്. ഈ ലേഖകന്‍ 1968 മുതല്‍ കേരളത്തില്‍ നിന്നും ജോലിതേടി, മുംബൈയിലും ഗള്‍ഫിലും അമേരിക്കയിലും ദീര്‍ഘവര്‍ഷം താമസിച്ചിട്ടുണ്ട്. അതിന്‍റെ പശ്ചാത്തലത്തില്‍ ഞാന്‍ എഴുതുകയാണ്. മക്കളെ ഒരിക്കലും കുറ്റം പറയുവാന്‍ സാധിക്കയില്ല. മാതാപിതാക്കളെ ഫോണില്‍പോലും ബന്ധപ്പെടുവാനുള്ള സമയം ചിലപ്പോള്‍ ലഭിക്കയില്ല. ഇതൊന്നും മനഃപൂര്‍വ്വമല്ല എന്ന് ഓര്‍ത്തിരിക്കുന്നത് നല്ലതാണ്. പ്രശ്നം എങ്ങനെ പരിഹരിക്കാന്‍ സാധിക്കും?
ദൈവത്തിന്‍റെ വാഗ്ദത്തം ആണല്ലോ നല്ല വാര്‍ദ്ധക്യത്തില്‍ മരിക്കും എന്നത്. പ്രായാധിക്യത്തിലായിരിക്കുന്ന ഒരു വ്യക്തിയേയും നോക്കി ആരും പറയുവാന്‍ ഇടയാകരുത്. ‘ഇവര്‍ ചാകത്തുമില്ല കട്ടില്‍ ഒഴിയുകയുമില്ല’ എന്ന്. വാര്‍ദ്ധക്യം ശാപമല്ല പ്രത്യുത ദൈവിക അനുഗ്രഹവും വാഗ്ദത്തവുമാണ്. മക്കള്‍ക്ക് മാതാപിതാക്കളെ പരിചരിക്കുവാനോ, അടുത്തുവന്നു നോക്കുവാനോ സാധിച്ചില്ലായെങ്കിലും സാരമില്ല അതില്‍ പരിഭവമില്ല. അവരുടെ സാഹചര്യങ്ങള്‍ മനസ്സിലാക്കുന്നു. എന്നാല്‍ ഒരു അഭ്യര്‍ത്ഥന മാത്രമാണുള്ളത്. ജനിച്ചു വളര്‍ന്ന വീടും പരിസരവും വിട്ടിട്ടു അവരെ വൃദ്ധസദനങ്ങളില്‍ കൊണ്ടു താമസിപ്പിക്കരുത്. അങ്ങനെ ചെയ്യുന്നതായിരിക്കും തലമുറകള്‍ ചെയ്യുന്ന കൊടും ക്രൂരത. അത് മാതാപിതാക്കള്‍ക്ക് താങ്ങുവാനാകില്ല. നരച്ചതല ശോഭയുള്ള കിരീടം പോലെയാണ്. നിങ്ങളുടെ കിരീടങ്ങളെ നിലത്ത് വീണ് മറ്റുള്ളവര്‍ ചവിട്ടുവാന്‍ ഇടകൊടുക്കരുത്. ഇപ്പോള്‍ കേരളത്തില്‍ അനേകം ഹോം നേഴ്സുമാര്‍ ലഭ്യമാണ്. മക്കള്‍ക്ക് മാതാപിതാക്കളെ പരിചരിക്കുവാന്‍ സാധിക്കുന്നില്ലായെങ്കില്‍ ഹോം നേഴ്സുമാരെ വീട്ടില്‍ നിര്‍ത്തി മാതാപിതാക്കളെ ശുശ്രൂഷിപ്പിക്കട്ടെ. അത് ഇരുകൂട്ടര്‍ക്കും ആശ്വാസം ആയിരിക്കും. ഇക്കാലങ്ങളില്‍ സ്വത്തുതര്‍ക്കം മൂലം അനേക മാതാപിതാക്കള്‍ കൊല്ലപ്പെടുന്നു. സ്നേഹവും ബഹുമാനവും മാതാപിതാക്കളോടുള്ളത് കുറഞ്ഞുപോകുന്നു. ന്യൂജനറേഷന് ഈ കാര്യങ്ങള്‍ ഒക്കെ ഗ്രഹിക്കാന്‍ പ്രയാസമാണ്. ദൈവം തരുന്ന ആയുസ്സ് സമാധാനമായി കഴിയുവാന്‍ ഇടവരട്ടെ. അങ്ങനെയാണല്ലോ ദൈവം അബ്രഹാമിനോടും പറഞ്ഞത്. നീ സമാധാനത്തോട് പിതാക്കന്മാരോട് ചേരുമെന്ന്. വാര്‍ദ്ധക്യത്തില്‍ എത്തിയിരിക്കുന്ന മാതാപിതാക്കള്‍ തലമുറകളുടെ പ്രവൃത്തികളില്‍ നീറി പുകയുന്നവരായി തീരാതെ സമാധാനത്തോടെ തങ്ങളുടെ ആയുസ് തികച്ചെടുക്കുവാന്‍ അനുവദിക്കുക. വാര്‍ദ്ധക്യം ശാപമല്ല പ്രത്യുത ദൈവിക വാഗ്ദത്തവും അനുഗ്രഹവും തന്നെയാണ്. നരയ്ക്കുവോളം ചുമക്കുന്നവന്‍ ദൈവമാണ്. ആ വിശ്വാസവും പ്രത്യാശയും വയോജനങ്ങള്‍ക്ക് ഉണ്ടെങ്കില്‍ ജീവിതാന്ത്യം സമാധാനത്തിലായി തീരും. ദൈവം അനുഗ്രഹിക്കട്ടെ.
ഈ അടുത്ത സമയത്ത് കേട്ട ഒരു ചിന്തകൂടെ കുറിച്ച് ഈ ലേഖനം അവസാനിപ്പിക്കട്ടെ. വാര്‍ദ്ധക്യത്തില്‍ എത്തിയവരെ പാഴ്വസ്തുക്കളായി ആരും കരുതരുത്. താന്‍ വാര്‍ദ്ധക്യം (ീഹറ) എന്നതിനെപ്പറ്റി ന്യൂജനറേഷനുവേണ്ടി പറഞ്ഞത് ഇപ്രകാരമാണ്.
ഛ= ഛാശേ ീൃ ഛൃുവമി – ഉപേക്ഷിക്കപ്പെട്ടവരോ അനാഥരോ അല്ല
ഘ ഘശമയമഹശ്യേ – ബാദ്ധ്യതയല്ല.
ഉ ഉമൃഹശിഴ ആണ് ഉലഹശരമലേ ആണ് ആയതിനാല്‍ അവരെ വളരെ ഭദ്രമായി സൂക്ഷിക്കണം. തലമുറകളെ അവര്‍ അനുഭവിച്ച ദുരിതങ്ങള്‍ അറിയിക്കാതെയും അല്ലല്‍ എന്തെന്ന് അറിയാതെയും വളര്‍ത്തി ഒരു സ്ഥാനത്ത് എത്തിച്ചപ്പോഴേക്കും അവര്‍ ീഹറ ആയി മാറി. അത് അവരുടെ കര്‍മ്മദോഷമല്ല. ദൈവം കൊടുത്ത ആയുസ് സന്തോഷത്തോടെ ജീവിക്കുവാനുള്ള എല്ലാ സാഹചര്യങ്ങളും അവര്‍ക്കു ഒരുക്കി കൊടുക്കണം. അതായിരിക്കും പിന്‍തലമുറകള്‍ക്കു അനുഗ്രഹം. അതായിരിക്കണം പിന്‍തലമുറകള്‍ ചെയ്യേണ്ടതും, ദൈവം ഏവര്‍ക്കും കൃപ ചെയ്യട്ടെ.
