മുൻ മന്ത്രി ആര്യാടൻ മുഹമ്മദ് അന്തരിച്ചു

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

25 September 2022

മുൻ മന്ത്രി ആര്യാടൻ മുഹമ്മദ് അന്തരിച്ചു

കോഴിക്കോട്: കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ആര്യാടന്‍ മുഹമ്മദ് അന്തരിച്ചു. 87 വയസ്സായിരുന്നു. കോഴിക്കോട് ചികിത്സയിലിരിക്കെ ഞായറാഴ്ച രാവിലെയായിരുന്നു അന്ത്യം.

ആര്യാടന്‍ എട്ട് തവണ നിലമ്പൂരില്‍നിന്നുള്ള നിലമ്പൂരില്‍ നിന്നുള്ള എംഎല്‍എയായിരുന്നു. ഏഴ് പതിറ്റാണ്ട് നീണ്ടുനിന്ന രാഷ്ട്രീയ ജീവിതത്തില്‍ മൂന്ന് മന്ത്രിസഭകളില്‍ അംഗമായിരുന്നു. 2011-ലെ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിലെ വൈദ്യുതി മന്ത്രിയായിരുന്നു ആര്യാടന്‍ മുഹമ്മദ്.

ആര്യാടൻ മുഹമ്മദിന്റെ വിയോഗത്തിൽ ഉമ്മന്‍ ചാണ്ടി അനുസ്മരിച്ചു
തിരുവനന്തപുരം: മുന്‍ മന്ത്രി ആര്യാടന്‍‌ മുഹമ്മദിന്‍റെ വിയോഗം കോണ്‍ഗ്രസിനും മതേതര കേരളത്തിനും കനത്ത നഷ്ടമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കോണ്‍ഗ്രസിന്റെ മലബാറിലെ അതികായനും കറകളഞ്ഞ മതേതരവാദിയുമായിരുന്നു ആര്യാടന്‍. മികച്ച ഭരണാധികാരി, രാഷ്ട്രീയ തന്ത്രഞ്ജന്‍, ട്രേഡ് യൂണിയന്‍ നേതാവ് തുടങ്ങിയ നിലകളിലെല്ലാം പ്രതിഭ തെളിയിച്ച നേതാവാണ് അദ്ദേഹം. ശക്തമായ നിലപാടുകള്‍കൊണ്ട് അദ്ദേഹം സ്വയം അടയാളപ്പെടുത്തിയെന്നും ഉമ്മന്‍ ചാണ്ടി അനുസ്മരിച്ചു.

2004ലെ യുഡിഎഫ് മന്ത്രിസഭയില്‍ വൈദ്യുതിമന്ത്രിയായിരിക്കെ മലയോരങ്ങളിലും ആദിവാസി കോളനികളിലുമൊക്കെ വൈദ്യുതി എത്തിച്ച അദ്ദേഹത്തിന്റെ പ്രവര്‍ത്തനം ശ്രദ്ധേയമായിരുന്നു. മലബാറിലെ വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കുന്നതിനും മുന്‍കൈ എടുത്തു. ശക്തമായ നിലപാടുകൾ കൊണ്ട് സ്വയം അടയാളപ്പെടുത്തിയ നേതാവാണ് ആര്യാടനെന്നും ഉമ്മൻചാണ്ടി അനുസ്മരിച്ചു.

ആര്യാടന്‍ മുഹമ്മദിന്റെ വിയോഗത്തിൽ തിരുവഞ്ചൂര്‍ അനുസ്മരിച്ചു
തിരുവനന്തപുരം: ആര്യാടന്‍ മുഹമ്മദിന്റെ വിയോഗത്തിലൂടെ കേരളത്തിന് നഷ്ടമായത് സമഭാവനയോടെ എല്ലാവരേയും കണ്ടിരുന്ന മികച്ച നേതാവിനെയാണെന്ന് കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കേരളം കണ്ട തന്ത്രജ്ഞനായ നേതാവായിരുന്നു അദ്ദേഹം. ഏത് പ്രതിസന്ധിയേയും തരണംചെയ്യാന്‍ പ്രാപ്തിയുള്ള നേതാവായിരുന്നു അദ്ദേഹമെന്നും തിരുവഞ്ചൂര്‍ പ്രതികരിച്ചു.

തനിക്ക് വ്യക്തിപരമായി ഏറെ അടുപ്പമുള്ള ആളായിരുന്നു. തന്റെ രാഷ്ട്രീയ ജീവിതത്തില്‍ നിര്‍ണായ സ്വാധീനം ചെലുത്തിയ ആര്യാടന്‍ മുഹമ്മദിന്റെ വിയോഗം വ്യക്തിപരമായ നഷ്ടം കൂടിയാണ്.

കേരളത്തില്‍ സമ്പൂര്‍ണ വൈദ്യുതീകരണം നടപ്പിലാക്കുന്നതില്‍ നിര്‍ണായ പങ്കുവഹിച്ചയാളാണ് മുന്‍ വൈദ്യുത മന്ത്രി കൂടിയായ ആര്യാടന്‍ മുഹമ്മദ്. ഇന്നത്തെ കാലത്തെ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് ദിശാബോധം നല്‍കിയ നേതാവായിരുന്നു അദ്ദേഹം. എല്ലാ വിഷയങ്ങളെക്കുറിച്ചും ആഴത്തില്‍ അറിവും എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരവുമുള്ള നേതാവായിരുന്നുവെന്നും ആര്യാടന്‍ മുഹമ്മദിനെ കുറിച്ച് തിരുവഞ്ചൂര്‍ സ്മരിച്ചു.