ഏഷ്യാനെറ്റ് ന്യൂസ് അമേരിക്ക ഈ ആഴ്ച്ച 300 നോട്ട് ഔട്ട്! ആഘോഷം ഡിസംബർ 11ന് ലോസ് ആഞ്ജലസിൽ

sponsored advertisements

sponsored advertisements

sponsored advertisements


3 December 2022

ഏഷ്യാനെറ്റ് ന്യൂസ് അമേരിക്ക ഈ ആഴ്ച്ച 300 നോട്ട് ഔട്ട്! ആഘോഷം ഡിസംബർ 11ന് ലോസ് ആഞ്ജലസിൽ

ഉള്ളടക്കത്തിലെ വൈവിധ്യം. അസാധാരണ അവതരണ മികവ്. സാങ്കേതിക കെട്ടുറപ്പ്. അമേരിക്കയിലെസംഭവവികാസങ്ങളുടെ നേർക്കാഴ്ച്ചകൾ. അമേരിക്കയിൽ നിന്നുള്ള ഏറ്റവും മികച്ച മലയാളം ടെലിവിഷൻപരിപാടിയായി പ്രേക്ഷകർ നെഞ്ചിലേറ്റിയ ഏഷ്യാനെറ്റ് ന്യൂസ് അമേരിക്ക ഈ ആഴ്ച്ച ജൈത്രയാത്രതുടരുകയാണ്.അമേരിക്കയിലെ എല്ലാ പ്രധാന വാർത്തകളും, വിശേഷങ്ങളും, വിശകലനങ്ങളും സമഗ്രമായി അവതരിപ്പിച്ച് പ്രേക്ഷകരുടെ ജനപ്രിയ പരിപാടിയായി മാറിയ അമേരിക്ക ഈ ആഴ്ച്ച 300 എപ്പിസോഡ് എന്നസുവർണ്ണ നാഴികക്കല്ല് പിന്നിടുകയാണ്.അമേരിക്ക ഈ ആഴ്‌ച്ചയുടെ മുന്നൂറാം എപ്പിസോഡിന്റെ ആഘോഷം ഡിസംബർ 11ന് ലോസ് ആഞ്ജലസിൽ ഒരുവൻ പൗരാവലിയുടെ സാനിധ്യത്തിൽ നടക്കും.

ഏഷ്യാനെറ്റ് ന്യൂസിന്റെ അമേരിക്കയിൽ നിന്നുള്ള ഔദ്യോഗിക പ്രൊഡക്ഷൻ ആണ് ലോക മലയാളികൾക്ക്സുപരിചിതനായ ഡോ: കൃഷ്ണ കിഷോർ രചനയും, നിർമാണവും, അവതരണവും നിർവഹിക്കുന്ന അമേരിക്കഈ ആഴ്ച്ച. കൃത്യതയാര്‍ന്ന റിപ്പോര്‍ട്ടിങ് പാടവവും, ഭാഷാശൈലിയും കൊണ്ട് പ്രസിദ്ധിയാര്‍ജ്ജിച്ച ഡോ: കൃഷ്ണ കിഷോർ നയിക്കുന്ന ഈ പരിപാടി മറ്റ് ഏത് പ്രവാസി പരിപാടികളെക്കാളും ഒരു പടി മുന്നിൽതന്നെയാണ്.

2017ഇൽ ആരംഭിച്ച ഈ പരിപാടിയുടെ ഇത് വരെയുള്ള വിജയത്തിനും മുന്നോട്ടുള്ള യാത്രക്കും കരുത്ത്നൽകുന്നത് അമേരിക്കയിലേയും, ഏഷ്യാനെറ്റ് ന്യൂസിന്റെ കേരളത്തിലേയും പ്രതിഭാധനരായ ഏതാനും മാധ്യമപ്രവർത്തകരാണ്.അമേരിക്കയിലെ മലയാളികൾക്ക് സുപരിചിതനും,ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ട്രഷററും ആയ ഷിജോ പൗലോസ് ആണ് അമേരിക്ക ഈആഴ്ച്ചയുടെ പ്രൊഡക്ഷൻ കോർഡിനേറ്റർ. സ്റ്റുഡിയോ കാമറ, വിവിധ നഗരങ്ങളിലെ ഏകോപനം, നിർമാണസഹായം, സാങ്കേതിക വൈദഗ്ധ്യം എന്നിവയുടെ ചുമതല ഷിജോ നിർവഹിക്കുന്നു. ഏഷ്യാനെറ്റ് ന്യൂസിന്റെതുടക്കം മുതൽ ഷിജോ പൗലോസ്, ഡോ: കൃഷ്ണ കിഷോറിനൊപ്പം പ്രവർത്തിച്ചു മികവ് തെളിയിച്ചവ്യക്തിയാണ്.

ഏഷ്യാനെറ്റ് ന്യൂസിന്റെ മിഡ്‌വെസ്റ് സംസ്ഥാനങ്ങളിലെ പ്രത്യേകിച്ചും ഷിക്കാഗോ നഗരത്തിലെ വാർത്തപ്രൊഡക്ഷന് നേതൃത്വം നൽകുന്നത് അലൻ ജോർജാണ്. കഴിഞ്ഞ വർഷം ഇന്ത്യ പ്രസ്സ് ക്ലബ് ഓഫ് നോർത്ത്അമേരിക്കയുടെ മീഡിയ എക്സലൻസ് അവാർഡ് നേടിയ വ്യക്തിയാണ് അലൻ ജോർജ്. ഏറ്റവും നൂതനമായസെഗ്മെന്റുകൾ, ആദ്യമായി അമേരിക്കയിലെ പ്രസിഡന്റ് സ്ഥാനാർത്ഥികളെ മലയാളം സ്ക്രീനിലേക്ക്പരിചയപ്പെടുത്തിയ അഭിമുഖങ്ങൾ, അമേരിക്കൻ ജീവിതത്തിന്റെ വ്യത്യസ്ത വശങ്ങൾ ഇവയെല്ലാം കഴിഞ്ഞഅഞ്ചു വർഷമായി അലൻ അമേരിക്ക ഈ ആഴ്ചക്ക് നൽകി വരുന്നു. പരിപാടിയുടെ അമേരിക്കയിലേമാർക്കറ്റിംഗ് ചുമതലയും വഹിക്കുന്നു .

പരിപാടിയുടെ വ്യത്യസ്ത സെഗ്മെന്റുകൾ കോർത്തിണക്കി മികച്ച രീതിയിൽ അവതരിപ്പിക്കുന്നത് മലയാളംടെലിവിഷനിലെ ഏറ്റവും മികച്ച വീഡിയോ എഡിറ്റർമാരുടെ കഴിവാണ്. ഏഷ്യാനെറ്റ് ന്യൂസിന്റെ ലിബിൻബാഹുലേയൻ, പ്രവീൺ അടൂർ, അരവിന്ദ് കെ ആർ, സതീഷ് കരിങ്ങണ്ണൂർ, ഗിരീഷ് ആർ എന്നീ മികച്ചഎഡിറ്റർമാരുടെ മികവ് ഈ പരിപാടിയുടെ വിജയത്തിന് ഒരു മുതൽക്കൂട്ടാണ്. ഏഷ്യാനെറ്റ് സീനിയർഅസ്സോസിയേറ്റ് എഡിറ്ററും, പ്രമുഖ മാധ്യമ പ്രവർത്തകനായ അനിൽ അടൂർ തുടക്കം മുതൽ ഈ പരിപാടിക്ക്മാർഗ്ഗനിർദേശങ്ങൾ നൽകി വരുന്നു. പ്രൊഡ്യൂസർ എം ജി അനീഷിന്റെ മേൽനോട്ടവും ഈ പരിപാടിക്ക് കരുത്ത്പകരുന്നു.

ഏഷ്യാനെറ്റ് ന്യൂസിന്റെ പ്രോമോ, ഗ്രാഫിക്സ് വിദഗ്ധരായ അജിത് നമ്പ്യാർ, സുജിത് മോഹൻ എന്നിവരുടെസഹായവും എടുത്ത് പറയേണ്ടതാണ് ഈ പരിപാടിയുടെ തുടക്കത്തിൽ നിർമ്മാണ ഏകോപനം നിർവഹിച്ചിരുന്നഅന്തരിച്ച ഏഷ്യാനെറ്റ് ന്യൂസ് പ്രൊഡ്യൂസർ ശോഭ ശേഖറിനെയും ഈ സമയത്ത് അനുസ്മരിക്കുന്നു.

അമേരിക്ക ഈ ആഴ്ചയുടെ ഫിലഡൽഫിയ മേഖലയുടെ പ്രൊഡക്ഷൻ ചുമതലയുള്ള അരുൺ കോവാട്ട് മികച്ചരീതിയിൽ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന ദൃശ്യ മാധ്യമ പ്രവർത്തകനാണ്. ഇക്കഴിഞ്ഞ പ്രസിഡന്റ്തിരഞ്ഞെടുപ്പിൽ നിർണായക സ്വാധീനമുള്ള പല രാഷ്ട്രീയ പ്രമുഖരേയും അമേരിക്ക ഈ ആഴ്ച്ചയിൽഅവതരിപ്പിക്കാൻ അരുണിന് കഴിഞ്ഞു.

ഫിലഡെൽഫിയ നഗരത്തിലെ പൗരപ്രമുഖനായ വിൻസെന്റ് ഇമ്മാനുവലിന്റെ സേവനവും ഏറെ പ്രശംസഅർഹിക്കുന്നു. വിൻസെന്റിന്റെ സ്വാധീനം ഉപയോഗിച്ച് ഏറ്റവും പുതിയ വാർത്തകളെയും, വ്യക്തികളെയുംഅവതരിപ്പിക്കാൻ കഴിഞ്ഞു. അദ്ദേഹത്തിന്റെ സംഭാവനകളും ഈ പരിപാടിയുടെ വിജയത്തിന് കരുത്ത് നൽകി.മികച്ച ദൃശ്യമാധ്യമ പ്രവർത്തകനായ നവീൻ ജോൺ ഏഷ്യാനെറ്റ് ന്യൂസ് അമേരിക്ക ടീമിന് ഒരു മുതൽക്കൂട്ടാണ്. നവീൻ ക്യാമറയിലൂടെ ഒപ്പിയെടുത്ത നിരവധി ദൃശ്യങ്ങൾ പ്രേക്ഷകർക്ക് മുന്നിലെത്തിയിട്ടുണ്ട്.

അമേരിക്കയുടെ വിവിധ നഗരങ്ങളിൽ അമേരിക്ക ഈ ആഴ്ചക്ക് ടീം ഉണ്ട്. ഡാലസിൽ സണ്ണി മാളിയേക്കൽ ഈടീമിനൊപ്പം തുടക്കം മുതലുണ്ട്. സണ്ണി പല സെഗ്മെനുകൾക്കും സഹായം നൽകിയിട്ടുണ്ട് ഡാലസിൽ നിന്ന്സജി സെബാസ്റ്റ്യൻ, നൈൽസ് സെബാസ്റ്റ്യൻ, ഡിട്രോയിറ്റിൽ നിന്ന് ജെയിൻ കണ്ണച്ചൻപറമ്പിൽ എന്നിവരുംപരിപാടിക്ക് സഹായങ്ങൾ നൽകുന്നു.

ഇവരുടെ അർപ്പണബോധം, കഠിനാധ്വാനം, സാങ്കേതിക മികവ് എന്നിവയാണ് തനിക്ക് പകരുന്ന ഊർജമെന്നുഏഷ്യാനെറ്റ് ന്യൂസ് യു എസ് എ ചീഫ് ഡോ: കൃഷ്ണ കിഷോർ പറഞ്ഞു. അമേരിക്ക ഈ ആഴ്ച്ച 300 എപ്പിസോഡ് പിന്നിടുമ്പോൾ, ഈ മാധ്യമ പ്രവർത്തകരുടെ അചഞ്ചലമായ കൂട്ടായ്മയും ലോകം അറിയണം, ഡോ: കിഷോർ അഭിപ്രായപ്പെട്ടു.

അടുത്ത ലക്ഷ്യം 500 എപ്പിസോഡ്. ഏഷ്യാനെറ്റ് ന്യൂസ് അമേരിക്ക ഈ ആഴ്ച്ച ജൈത്രയാത്ര തുടരുകയാണ്.