ലോസ് ആഞ്ജലിസിലെ വർണ്ണരാവിൽ ഏഷ്യാനെറ്റ് ന്യൂസ് അമേരിക്ക ഈ ആഴ്ച്ചയുടെ 300 എപ്പിസോഡ് ആഘോഷം

sponsored advertisements

sponsored advertisements

sponsored advertisements

14 December 2022

ലോസ് ആഞ്ജലിസിലെ വർണ്ണരാവിൽ ഏഷ്യാനെറ്റ് ന്യൂസ് അമേരിക്ക ഈ ആഴ്ച്ചയുടെ 300 എപ്പിസോഡ് ആഘോഷം

ഉള്ളടക്കത്തിലെ വൈവിധ്യവും , അസാധാരണ അവതരണ മികവും, മികച്ച ഒരു സംഘം മാധ്യമ പ്രവർത്തകരുടെ അർപ്പണ ബോധം കൊണ്ടും അമേരിക്കയിൽ നിന്നുള്ള ഏറ്റവും മികച്ച മലയാളം ടെലിവിഷൻ പരിപാടിയായി പ്രേക്ഷകർ നെഞ്ചിലേറ്റിയ ഏഷ്യാനെറ്റ് ന്യൂസ് അമേരിക്ക ഈ ആഴ്ച്ച 300 എപ്പിസോഡ് പൂർത്തിയാക്കിയത്തിന്റ ആഘോഷം ലോസ്
ആഞ്ജലസിൽ നടന്നു.

ലോസ് ആഞ്ജലസിലെ സെരിട്ടോസ് പെർഫോമൻസ് ആർട്സ് സെൻററിലെ വർണശബളമായ, പ്രൗഢ ഗംഭീരമായ ചടങ്ങിലായിരുന്നു ആഘോഷങ്ങൾ. സെരിട്ടോസ് സിറ്റി മേയർ മിസ്റ്റർ ചങ് വോ, പ്രശസ്ത സംഗീത സംവിധായകൻ ഔസേപ്പച്ചൻ,
സംവിധായകൻ സിദ്ദിഖ്ശ്രീ, നടി ഗീത എന്നിവർ മുഖ്യാതിഥികളായി.

അമേരിക്കയിലെ എല്ലാ പ്രധാന വാർത്തകളും, വിശേഷങ്ങളും, വിശകലനങ്ങളും സമഗ്രമായി അവതരിപ്പിച്ച് പ്രേക്ഷകരുടെ ജനപ്രിയ പരിപാടിയായി മാറിയ അമേരിക്ക ഈ ആഴ്ച്ച 300 എപ്പിസോഡ് എന്ന സുവർണ്ണ നാഴികക്കല്ല് പിന്നിട്ടുകഴിഞ്ഞത് അഭിമാനാർഹമാണെന്ന് ചടങ്ങിന് നേതൃത്വം നൽകിയ ഏഷ്യാനെറ്റ് ന്യൂസ് സീനിയർ അസ്സോസിയേറ്റ് എഡിറ്റർ അനിൽ അടൂർ പറഞ്ഞു. ഒരു മുടക്കവുമില്ലാതെ 300 എപ്പിസോഡുകൾ ഉയർന്ന നിലവാരത്തിൽ പൂർത്തിയാക്കിയ ടീമിനെ അദ്ദേഹം അഭിനന്ദിച്ചു.

ഏഷ്യാനെറ്റ് ന്യൂസിന്റെ അമേരിക്കയിൽ നിന്നുള്ള ഔദ്യോഗിക പ്രൊഡക്ഷൻ ആണ് ലോക മലയാളികൾക്ക് സുപരിചിതനായ ഡോ: കൃഷ്ണ കിഷോർ രചനയും, നിർമാണവും, അവതരണവും നിർവഹിക്കുന്ന അമേരിക്ക ഈ ആഴ്ച്ച. കൃത്യതയാര്‍ന്ന റിപ്പോര്‍ട്ടിങ് പാടവവും, ഭാഷാശൈലിയും കൊണ്ട് പ്രസിദ്ധിയാര്‍ജ്ജിച്ച ഡോ: കൃഷ്ണ കിഷോർ നയിക്കുന്ന ഈ പരിപാടി മറ്റ് ഏത് പ്രവാസി പരിപാടികളെക്കാളും ഒരു പടി മുന്നിൽ തന്നെയാണ്.

2017ഇൽ ആരംഭിച്ച ഈ പരിപാടിയുടെ ഇത് വരെയുള്ള വിജയത്തിനും മുന്നോട്ടുള്ള യാത്രക്കും കരുത്ത് നൽകുന്നത് അമേരിക്കയിലേയും, ഏഷ്യാനെറ്റ് ന്യൂസിന്റെ കേരളത്തിലേയും പ്രതിഭാധനരായ ഏതാനും മാധ്യമ പ്രവർത്തകരാണ്.

മലയാളികളുടെ അഭിമാനവും ഇന്ത്യൻ സിനിമയിലെ പ്രശസ്ത മ്യൂസിക് കമ്പോസറുമായ ഔസേപ്പച്ചനും, കൊച്ചിൻ കലാഭവനിലൂടെ പിച്ചവച്ച് ഇന്ത്യൻ സിനിമയുടെ പ്രശസ്ത സംവിധായകനായ ശ്രീ സിദ്ദിഖ്, പ്രശസ്ത സിനിമാതാരം ഗീത, അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് എത്തിയ പ്രമുഖ നേതാക്കളും, കാലിഫോണിയയിലെ ഏഷ്യാനെറ്റ് ന്യൂസിന് നെഞ്ചിലേറ്റിയ സഹൃദയരായ സുഹൃത്തുക്കൾ നിറഞ്ഞ സദസ്സിൽ വാദ്യമേളങ്ങളുടെ അകമ്പടിയോടെ ശ്രീ സിദ്ദിഖ്, സംഗീത സംവിധായകൻ ഔസേപ്പച്ചൻ, പ്രശസ്ത നടി ഗീത എന്നിവർ അമേരിക്ക ഈ ആഴ്ച്ച ടീമങ്ങൾക്ക് പ്രശംസാഫലകങ്ങൾ സമ്മാനിച്ചു.

ഡോ: കൃഷ്ണ കിഷോർ, ഷിജോ പൗലോസ്, അലൻ ജോർജ്, അരുൺ കോവാട്ട് ,വിൻസെന്റ് ഇമ്മാനുവൽ, സണ്ണി മാളിയേക്കൽ, നവീൻ ജോൺ, അച്ചു ചന്ദ്ര, റോയ് ജോർജ് എന്നിവർ പുരസ്കാരങ്ങൾ ഏറ്റു വാങ്ങി.അടുത്ത ലക്ഷ്യം അഞ്ഞൂറാം എപ്പിസോഡ്. കേരളത്തിൽ അതി വിദഗ്ധരുടെ നേതൃത്വത്തിൽ അർപ്പണബോധം, കഠിനാധ്വാനം, സാങ്കേതിക മികവ് എന്നിവയാണ് തനിക്ക് പകരുന്ന ഊർജമെന്നു ഏഷ്യാനെറ്റ് ന്യൂസ് യു എസ് എ ചീഫ് ഡോ: കൃഷ്ണ കിഷോർ പറഞ്ഞു. അമേരിക്ക ഈ ആഴ്ച്ച 300 എപ്പിസോഡ് പിന്നിടുമ്പോൾ, ഈ മാധ്യമ പ്രവർത്തകരുടെ അചഞ്ചലമായ കൂട്ടായ്മയും ലോകം അറിയണം, ഡോ: കിഷോർ അഭിപ്രായപ്പെട്ടു.