വടക്കേ അമേരിക്കയിലെ ആതുര ചികിത്സാ രംഗത്ത് മികവ് തെളിയിച്ച വരെ ആദരിക്കാനായി ഏഷ്യാനെറ്റ് ന്യൂസ്സംഘടിപ്പിക്കുന്ന അവാർഡുകൾക്ക് വൻ പ്രതികരണം. വടക്കേ അമേരിക്കയിൽ മികച്ച പ്രകടനം കാഴ്ചവച്ചസമൂഹത്തിന്റെ വിജയഗാഥകൾ പ്രദർശിപ്പിക്കുന്നതിനുള്ള ഒരു വേദിയാണ് ഹെൽത്ത് കെയർ എക്സലൻസ്അവാർഡ് 2022. നിരവധി എൻട്രികൾ ഇതിനകം
അമേരിക്കയിലെ ആരോഗ്യമേഖലയിൽ നിന്ന് ലഭിച്ചുകഴിഞ്ഞു.
ഈ പുരസ്‌കാരങ്ങളുടെ ആധികാരികതയും, സുതാര്യതയും ഉറപ്പ് വരുത്താൻ ആരോഗ്യ – സാമൂഹ്യ രംഗങ്ങളിലെഏറ്റവും പ്രമുഖരായ വ്യക്‌തികളെയാണ് ജ്യൂറി അംഗങ്ങളായി ഉൾപ്പെടുത്തിയിരിക്കുന്നത്. വിജയികളെനിർണയിക്കുന്നത് അഞ്ചു പേരടങ്ങുന്ന ജ്യൂറി പാനൽ ആയിരിക്കും.
ഡോ. എംവി പിള്ളയാണ് ജ്യൂറി ചെയർമാൻ. ലോകമെമ്പാടുമുള്ള മലയാളികൾ ഏറെ ബഹുമാനിക്കുന്ന ഡോ: ഡോ. എംവി പിള്ള ക്യാൻസർ രോഗ രംഗത്ത് പതിറ്റാണ്ടുകളായി നിർണായക നേട്ടങ്ങൾ കൈവരിച്ച അതുല്യപ്രതിഭയാണ്. വാഗ്മി, എഴുത്തുകാരൻ എന്ന നിലയിലും പ്രശസ്തനായ ഡോ. എംവി പിള്ളക്ക് ഏഷ്യാനെറ്റ്ന്യൂസുമായി പതിറ്റാണ്ടുകളുടെ ബന്ധവുമുണ്ട്. ഏഷ്യാനെറ്റിന്റെ അമേരിക്കയിലെ പ്രവർത്തനങ്ങൾ ഉദ്ഘാടനംചെയ്തതും ഡോ: ഡോ. എംവി പിള്ളയായിരുന്നു.
ഡോ: എസ് എസ് ലാൽ പൊതുജനാരോഗ്യ രംഗത്ത് ആഗോള പ്രശസ്തി കൈവരിച്ച വ്യക്തിയാണ്. ഐക്യരാഷ്ട്ര സഭയുടെയും, ലോകാരോഗ്യ സംഘടനയുടെയും വിദഗ്ധ ഉപദേഷ്ടാവായി നീണ്ട കാലം പ്രവർത്തിച്ച ഡോ: എസ് എസ് ലാൽ മലയാളം ടെലിവിഷനിലെ ആദ്യ മെഡിക്കൽ പ്രോഗ്രാം ആയ പൾസ് ഏഷ്യാനെറ്റിൽ തുടക്കംമുതൽ അവതരിപ്പിച്ച് പ്രശസ്തി നേടി. ഇപ്പോൾ ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വാദ്ധ്വാനി ഫൗണ്ടേഷന്റെപബ്ലിക് ഹെൽത്ത് ഡയറക്ടർ ആണ്.
ഡോ: ഫ്രീമു വർഗ്ഗീസ് നിരവധി മേഖലകളിൽ വിജയം കൈവരിച്ച ഡോക്ടറാണ്. ഹ്യൂസ്റ്റണിലും മറ്റ്
നഗരങ്ങളിലും പ്രശസ്തനായ നെഫ്രോളജിസ്റ്റ് ആയ ഡോ: ഫ്രീമു, അമേരിക്കയിലെ മലയാളി ഡോക്ടർമാരുടെസംഘടനയായ AKMGയുടെ പ്രസിഡന്റ് ആയി സേവനമനുഷ്ടിച്ചിട്ടുണ്ട്. ഫ്രീഡിയ എന്റർടൈൻമെൻറ്സിന്റെബാനറിൽ ഏറ്റവും മികച്ച സ്റ്റേജ് ഷോകൾ അണിയിച്ചൊരുക്കിയതും ഡോ: ഫ്രീമുവിന്റെ നേട്ടങ്ങളാണ്.
അമേരിക്കയിലെ നഴ്സിംഗ് മേഖലയിൽ നിർണായക സംഭാവനകൾ നൽകിയ ഡോ: ആനി പോൾ കേരളത്തിൽനിന്ന് അമേരിക്കയിലേക്ക് ചേക്കേറുന്ന നഴ്സുമാരുടെ ചിറകുകൾക്ക് കരുത്ത് പകരുന്നതാണ് ഡോ.ആനിപോളിന്റെ ജീവിതം. പ്രതിബന്ധങ്ങളെ പുഞ്ചിരിയോടെ നേരിട്ട്, റോക്ക്‌ലാൻഡ് കൗണ്ടി ലെജിസ്ലേറ്റർ പദവി വരെഎത്തിച്ചേർന്ന അവരുടെ യാത്രാപഥം ഏത് മലയാളിയെയും പ്രചോദിപ്പിക്കും.
എഞ്ചിനീയർ, സാഹിത്യകാരൻ, സിനിമാനടൻ, വ്യവസായി എന്നിങ്ങനെ വ്യത്യസ്ത മേഖലകളിൽ കൈയൊപ്പ്ചാർത്തിയ പ്രതിഭയാണ് മലയാളികൾക്ക് സുപരിചിതനായ ശ്രീ. തമ്പി ആന്റണി. ആതുര സേവന രംഗത്തുംദീർഘകാലത്തെ സേവനപരിചയമുള്ള, അമേരിക്കൻ മലയാളി സമൂഹത്തിന്റെ അഭിമാനമാണ്. നിരവധിപുസ്തകങ്ങൾ രചിച്ചിട്ടുള്ള തമ്പി ആന്റണി കാലിഫോർണിയയിലാണ് താമസം.
ഏഷ്യാനെറ്റ് ന്യൂസ് പുരസ്‌കാരങ്ങൾക്ക് കരുത്ത് പകരുന്നത് ഈ മികച്ച ജൂറിയാണ്.ആരോഗ്യ പ്രവർത്തകരുടെ പരിശ്രമങ്ങളും ത്യാഗങ്ങളും ലോകത്തെ അറിയിക്കുക എന്ന ലക്ഷ്യത്തോടെയാണ്ഏഷ്യാനെറ്റ് ന്യൂസ് ഹെൽത്ത് കെയർ എക്സലൻസ് അവാർഡ് ഒരുക്കുന്നത്.യൂത്ത് ഐക്കൺ, നേഴ്‌സ് ഓഫ് ദി ഇയർ, ഡോക്ടർ ഓഫ് ദി ഇയർ, ലൈഫ് ടൈം അച്ചീവ്‌മെന്റ്, കോവിഡ്വാരിയർ – എന്നിങ്ങനെ അഞ്ചു വിഭാഗങ്ങളിലായാണ് ഏഷ്യാനെറ്റ് ന്യൂസ് ഹെൽത്ത് കെയർ എക്സലൻസ്പുരസ്കാരം നൽകുന്നത്. Send entries to: healthcareawards@asianetnews.in
വടക്കേ അമേരിക്കയിൽ ജോലിചെയ്യുന്ന ഇന്ത്യക്കാരായ അംഗീകൃത ആരോഗ്യ പ്രവർത്തകർക്ക് മാത്രമാണ്പുരസ്കാരം.
ഡിസംബർ 11ന് ലോസ് ആഞ്ജലിസിലാണ് പുരസ്‌കാര രാവ്. ആരോഗ്യ രംഗത്തെ പ്രമുഖർ, ഇന്ത്യൻഅമേരിക്കൻ, മലയാളി സമൂഹത്തിലെ പ്രമുഖർ എന്നിവരുടെ സാന്നിധ്യത്തിലാണ് പുരസ്കാരങ്ങൾ നൽകുക. പ്രശസ്ത സംവിധായകൻ സിദ്ധിഖ്, സംഗീത സംവിധായകൻ ഔസേപ്പച്ചൻ എന്നിവരടങ്ങുന്ന ഒരു വൻതാരനിരയും പങ്കെടുക്കും.