പുരുഷൻ സ്വന്തം ഇഷ്ടങ്ങളുടെ കുതിരപ്പുറത്തേറി അനന്തമായി യാത്ര തുടരുന്നു സ്ത്രീ പ്രണയത്തിൻ തീയിൽ ചിറകെരിഞ്ഞ് ഒടുങ്ങുന്നു (അശ്വതി.എം .എസ്)

sponsored advertisements

sponsored advertisements

sponsored advertisements


18 April 2022

പുരുഷൻ സ്വന്തം ഇഷ്ടങ്ങളുടെ കുതിരപ്പുറത്തേറി അനന്തമായി യാത്ര തുടരുന്നു സ്ത്രീ പ്രണയത്തിൻ തീയിൽ ചിറകെരിഞ്ഞ് ഒടുങ്ങുന്നു (അശ്വതി.എം .എസ്)

മേരിയെലാന്റെ പ്രിയപ്പെട്ടവ
ജനുവരിയിലെ ഒരു തെളിച്ചമുള്ള പ്രഭാതത്തിലെ മഞ്ഞുപുതഞ്ഞ വഴിയിലൂടെ മേരി യെലാൻ ശുദ്ധവായു ശ്വസിച്ച് നടക്കുകയാണ്.കഴിഞ്ഞ ചില മാസങ്ങളായി തന്റെ ജീവിതത്തിൽ നടന്ന ഭീകരതയുടെ ഏടുകളെ ഇനിയൊരിക്ക
ലും മറിച്ചുനോക്കാൻ അവൾ ആഗ്രഹി ക്കുന്നില്ല.
ഹെൽഫോർഡിലെ തന്റെ ഗ്രാമത്തെക്കുറിച്ചു മാത്രം അവൾ ഓർത്തു
തെക്കുവശത്തെ താഴ് വരകളെ ഓർത്തു. കാടിനെ ഓർമ്മിപ്പിക്കുന്ന മരങ്ങളെയും അവ തരുന്ന കുളിർമ്മയുള്ള തണലുക ളെയും ഓർത്തു.കൃഷിയിടങ്ങളിലെ പരിചിതമാർന്ന ഗന്ധമന്ത്രണങ്ങളെ ഓർത്തു.
കോഴിയുടെ കൊക്കലുകളും പ്രഭാതത്തിലെ പൂവൻകോഴി കൂവലുക ളെയും കേൾക്കാനവൾ കൊതിച്ചു.തൊഴു ത്തിലെ ചാണകഗന്ധത്തിനായി കൊതിച്ചു.വേലിയ്ക്കപ്പുറം പടികൾ കടന്ന് ഇരുവശവും പരന്നുകിടക്കുന്ന കൃഷിയിടങ്ങൾക്ക് നടുവിലൂടെ നടന്ന് പരിചിത ഗന്ധങ്ങളിലേക്ക് മൂക്ക് വിടർത്താൻ കൊതിച്ചു.ചിമ്മിനികളിലൂ ടെ അരണ്ട വെളിച്ചത്തിലുയരുന്ന നീലപ്പുക ചുരുളുകൾ കണ്ടുനടക്കുമ്പോ ൾ എതിരെ കടന്നുപോവുന്ന പരിചിത മുഖത്തിന് നേരെ ശുഭരാത്രി നേരാനാഗ്ര ഹിച്ചു.
ഏകാന്തത അവൾക്കൊരു ഭാരമേ ആയിരുന്നില്ല.പകലന്തിയോളം തന്റെ കൃഷിയിടങ്ങളിൽ എല്ലുമുറിയെ പണിയു ന്നവന്/വൾക്ക് ഏകാന്തതയെക്കുറിച്ച് ഓർക്കാനെവിടെ നേരം?രാത്രിയിലെ ശാന്തമായ ഉറക്കം അധ്വാനിക്കുന്നവർക്ക് സ്വന്തമാണ്.ഏകാന്തതയിലലിഞ്ഞ് തന്റെ കിടപ്പുമുറിയ്ക്കുള്ളിൽ ചുരുണ്ടുകൂടാന വൾ കൊതിക്കുന്നു.എനിക്കെന്റെ പുഴ മണക്കണം..വഴികളിലൂടെ നടക്കണം
മേരി കൊതിച്ചു..കൂടുതൽ കൂടുതലായി ഓർത്തു..
പ്രണയം സുന്ദരമാണ്..പക്ഷേ, ചില നേരങ്ങളിൽ അത് നമ്മുടെ ചിന്തകളെയും സ്വാതന്ത്ര്യങ്ങളെയും ഇഷ്ടങ്ങളെയും ഭരിക്കും..മേരി യെലാൻ എന്ന ധീരവനിതയ്ക്കും ഒരു നിമിഷം പ്രണയ ത്തിന്റെ കൂച്ചുവിലങ്ങുകൾക്കടി പ്പെട്ട് പ്രിയ ഓർമ്മകളെയും ഗന്ധങ്ങളെയും മറുവശത്തുപേക്ഷിച്ച് നാടോടിയായ ഒരുവന്റെ ഇഷ്ടങ്ങൾക്കൊ പ്പം കുതിരപ്പുറത്തേറി പറക്കേണ്ടി വന്നു.
പുരുഷൻ സ്വന്തം ഇഷ്ടങ്ങളുടെ കുതിര പ്പുറത്തേറി അനന്തമായി യാത്ര തുടരുന്നു
സ്ത്രീ പ്രണയത്തിൻ തീയിൽ ചിറകെരി ഞ്ഞ് ഒടുങ്ങുന്നു

അശ്വതി.എം .എസ്