അസോസിയേഷൻ ഓഫ് റ്റാമ്പാ ഹിന്ദു മലയാളിക്ക് (ആത്മ ) നവനേതൃത്വം

sponsored advertisements

sponsored advertisements

sponsored advertisements

28 February 2023

അസോസിയേഷൻ ഓഫ് റ്റാമ്പാ ഹിന്ദു മലയാളിക്ക് (ആത്മ ) നവനേതൃത്വം

റ്റാമ്പാ : റ്റാമ്പായിലുള്ള മലയാളി ഹിന്ദു കൂട്ടായ്മയായ ആത്മ ചാരിറ്റി പ്രവർത്തനങ്ങളിലും യുവജനങ്ങൾക്കായുള്ള പ്രവർത്തനങ്ങളിലും വളരെയധികം മാതൃകാപരമായ പ്രവർത്തനങ്ങളാണ് രണ്ടായിരത്തി പതിമൂന്നു മുതൽ നടത്തിക്കൊണ്ടു വരുന്നത്. ഏകദേശം നൂറ്റി അൻപതിലധികം സജീവഅംഗങ്ങളുള്ള ആത്മ റ്റാമ്പായിലെ എല്ലാ സാംസ്‌കാരിക പ്രവർത്തനങ്ങളിലും മുന്പന്തിയിലുണ്ട്.

ആത്മയുടെ 2023 പ്രവർത്തക സമിതി അഷീദ്‌ വാസുദേവന്റെയും , അരുൺ ഭാസ്കറിന്റെയും നേതൃത്വത്തിൽ ചുമതലയേറ്റു. ഇവരാണ് 2023 ലെ ആത്മ ഭാരവാഹികൾ

അഷീദ് വാസുദേവൻ – പ്രസിഡന്റ്
പ്രവീൺ ഗോപിനാഥ് – വൈസ് പ്രസിഡന്റ്
അരുൺ ഭാസ്കർ – സെക്രട്ടറി
പൂജ വിജയൻ – ജോയിന്റ് സെക്രട്ടറി
രാജി രവീന്ദ്രൻ – ട്രഷറർ
പ്രഫുൽ നായർ- ജോയിന്റ് ട്രഷറർ
കമ്മിറ്റി അംഗങ്ങൾ
രേഷ്മ ധനേഷ്
സുസ്മിത പദ്മകുമാർ
ശ്രീരാജ് നായർ
ശ്രീജേഷ് രാജൻ
ദീപു ശശീന്ദ്ര

അസോസിയേഷന്റെ നേതൃത്വത്തിൽ മാർച്ച് 5 നു പിക്‌നിക്കും ,
ഏപ്രിൽ 16 നു വിഷു ആഘോഷങ്ങളും നടക്കും . എല്ലാ മാസവും നടക്കുന്ന ഗാതറിങ്ങിനു പുറമെയാണിത്.
അസ്സോസിയേഷന്റെ മെംബര്ഷിപ് ക്യാമ്പയിനും മാർച്ച് ഏപ്രിൽ മാസങ്ങളിൽ നടക്കും .
കൂടുതൽ വിവരങ്ങൾക്കും , മെംബെര്ഷിപ്പിനും athma.inc@gmail ലിൽ ബന്ധപ്പെടുക .