അവൾ (കവിത -ബീന തമ്പാൻ )

sponsored advertisements

sponsored advertisements

sponsored advertisements

18 March 2022

അവൾ (കവിത -ബീന തമ്പാൻ )

വള്‍ …
ഇന്ന് കാഞ്ചനകൂട്ടില്‍
സമൂഹമൊരുക്കിയ കൂട്
തികച്ചും ഏകാകിനി
ചിന്തകള്‍ക്ക് തീ പിടിച്ചു
മനസ്സിലെരിയുന്ന ചിന്തകള്‍
കൂട് വിട്ടു പുറത്തിറങ്ങി
താഴേക്ക്‌ താഴേക്ക്‌ …
അകമേ ഉരുണ്ടു കൂടിയ
കാര്‍മേഘങ്ങളെ അവഗണിച്ചു
അവള്‍ …
തിരയുകയായിരുന്നു
സ്ത്രീകളുടെ കണ്ണീരില്‍
ബന്ധശൈഥില്യങ്ങളില്‍
വികാരവായ്പ്പുകളില്‍
നിഷ്കളങ്കമായ കാഴ്ചകളില്‍
വിശപ്പിന്‍ വിളികളില്‍
പുണ്യപാപങ്ങളുടെ താഴ്‌വരയില്‍
എവിടെയും ഇരുട്ട് മാത്രം
അവള്‍ …..
വീണ്ടും താഴേക്ക്‌ താഴേക്ക്‌ …
ഇഷ്ട ഗണിതങ്ങളില്‍
അടുക്കളയിലെ അടുപ്പിനരുകില്‍
തീയവള്‍ക്കിപ്പോള്‍ ഒരു കുളിര്‍മയായ്
അവള്‍ ….
എന്നും മനസ്സിലെ കനലാഴിയിൽ
മുത്തും പവിഴവും തിരഞ്ഞവൾ
ഇന്ന്‍ ഇരുട്ടിന്‍റെ താഴ്‌വരയില്‍
നഷ്‌ടമായ അവളുടെ
ജീവിതകവിതകള്‍ക്കായ്‌
തിരയുകയാണിപ്പോഴും
നിസ്സഹായയായ്
കണ്ണിൽ ഇരുട്ട് പടർന്നു
ചിന്തകളിലെ തീ കത്തിയമര്‍ന്നു
ചാരമായ് വീണ്ടും കാഞ്ചനകൂട്ടില്‍…..
അവൾ…..
കാഞ്ചനകൂട്ടിലെകിളി.

ബീന തമ്പാൻ