ആർച്ച്‌ബിഷപ്പ് കുര്യാക്കോസ് കുന്നശ്ശേരി അവാർഡ് പത്‌മശ്രീ ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന് നൽകി

sponsored advertisements

sponsored advertisements

sponsored advertisements

11 June 2022

ആർച്ച്‌ബിഷപ്പ് കുര്യാക്കോസ് കുന്നശ്ശേരി അവാർഡ് പത്‌മശ്രീ ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന് നൽകി

കോട്ടയം : പൊതുജനസേവനത്തിലെ മികവിന്, ആർച്ച്‌ബിഷപ്പ് കുര്യാക്കോസ് കുന്നശ്ശേരി ഫൗണ്ടേഷൻ നൽകുന്ന ആർച്ച്‌ബിഷപ്പ് കുര്യാക്കോസ് കുന്നശ്ശേരി അവാർഡ് പ്രശസ്ത ഹൃദയ ശസ്ത്രക്രിയാ വിദഗ്ധൻ പത്‌മശ്രീ ഡോ. ജോസ് ചാക്കോ പെരിയപുറത്തിന് കേരള ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ നൽകി. അമ്പതിനായിരം രൂപയും, ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്.

ആരോഗ്യ പരിപാലന രംഗത്ത് പ്രവർത്തിക്കുന്നവർക്കെല്ലാം ഡോ ജോസ്‌ ചാക്കോ പെരിയപ്പുറത്തിന്റെ സേവനങ്ങൾ പ്രചോദനം നൽകുന്നതാണെന്നും അനുകമ്പ നിറഞ്ഞ വ്യക്തിത്വത്തിന്റെ ഉടമയാണ് അദ്ദേഹമെന്നും പുരസ്‌കാരം സമ്മാനിച്ചശേഷം നടത്തിയ പ്രസംഗത്തിൽ ഗവർണർ പറഞ്ഞു. സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ഉന്നമനത്തിനുവേണ്ടി പ്രവർത്തിച്ച ബഹുമുഖ പ്രതിഭയായിരുന്നു ആർച്ചുബിഷപ്പ് കുര്യാക്കോസ് കുന്നശേരി എന്നും ഗവർണർ അനുസ്മരിച്ചു.

കോട്ടയം ദർശന ഓഡിറ്റോറിയത്തിൽ നടന്ന അവാർഡ്ദാന ചടങ്ങിൽ ഫൗണ്ടേഷൻ ചെയർമാൻ ജസ്റ്റിസ് സിറിയക് ജോസഫ് അദ്ധ്യക്ഷത വഹിച്ചു. കോട്ടയം അതിരൂപത ആർച്ച് ബിഷപ്പ് മാർ മാത്യു മൂലക്കാട്ട് അനുസ്‌മരണ പ്രഭാക്ഷണം നടത്തി.
ഫൗണ്ടേഷൻ മാനേജിംഗ് ട്രസ്റ്റി തോമസ്‌ ചാഴികാടൻ എം പി സ്വാഗതം ആശംസിച്ചു. അഡ്വ മോൻസ് ജോസഫ് എം.എൽ.എ, ഫൗണ്ടേഷൻ അംഗങ്ങളായ ഷെവ. അഡ്വ. ജോയി ജോസഫ് കൊടിയന്ത്ര, പ്രൊഫ. രമണി തറയിൽ, സാവിയോ കുന്നശ്ശേരി, ജോജോ ജോസഫ് സണ്ണി തുടങ്ങിയവർ പ്രസംഗിച്ചു.ചടങ്ങിന് ശേഷം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കോട്ടയം അതിരൂപത ബിഷപ്പ് ആസ്ഥാനം സന്ദർശിച്ചു.