അനിൽ പെണ്ണുക്കര
കോട്ടയം: കോവിഡ് ബാധിച്ച് മരിച്ച മാതാപിതാക്കളുടെ അനാഥരായ നാല് പെൺമക്കൾക്ക് കെട്ടുറപ്പുള്ള വീട് നൽകി തോമസ് ചാഴിക്കാടൻ എം.പി. വാക്കുപാലിച്ചു. തന്റെ സഹോദരൻ ബാബു ചാഴിക്കാടന്റെ പേരിലുള്ള ഫൗണ്ടേഷനാണ് കടുത്തുരുത്തി കുറുപ്പന്തറ കൊച്ചു പറമ്പിൽ കോവിഡ് ബാധിച്ച് മരിച്ച ബാബു – ജോളി ദമ്പതികളുടെ നാല് പെൺമക്കൾക്ക് വീട് നിർമ്മിച്ച് നൽകിയത്.
ഇന്ന് വൈകിട്ട് കടുത്തുരുത്തി ,കുറുപ്പന്തറയിൽ നടന്ന ചടങ്ങിൽ കോട്ടയം അതിരൂപത മെത്രാപ്പൊലീത്ത മാർ മാത്യു മൂലക്കാട്ട്, പാലാ രൂപത സഹായ മെത്രാൻ മാർ ജേക്കബ് മുരിക്കൻ എന്നിവർ ചേർന്ന് വീട് വെഞ്ചരിച്ചു. തുടർന്ന് നടന്ന ചടങ്ങിൽ പാലാ രൂപത സഹായ മെത്രാൻ മാർ ജേക്കബ് മുരിക്കൻ അനുഗ്രഹ പ്രഭാഷണം നടത്തി.
കേരളാ കോൺഗ്രസ് (എം) ചെയർമാൻ ജോസ്. കെ.മാണി എം.പി വീടിന്റെ താക്കോൽ ദാനവും ബാബു ചാഴിക്കാടൻ അനുസ്മരണ പ്രഭാഷണവും നടത്തി.വീട് രൂപകൽപ്പനയും നിർമ്മാണവും നിർവ്വഹിച്ച സീന റെജി കൊട്ടാരത്തിന് ജോസ് കെ. മാണി എം.പി മൊമെന്റോ സമർപ്പിച്ചു.
ഗവൺമെന്റെ ചീഫ് വിപ്പ് എൻ ജയരാജ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ എം.എൽ. എ മാരായ അഡ്വ. ജോബ് മൈക്കിൾ , അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ, പ്രമോദ് നാരായണൻ , മോൻസ് ജോസഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി, എക്സ് എം. എൽ. എ മാരായ സ്റ്റീഫൻ ജോർജ് , പി.എം. മാത്യു, കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി സുനിൽ, മാഞ്ഞൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കോമളവല്ലി രവീന്ദ്രൻ , ബാബു ചാഴിക്കാടൻ ഫൗണ്ടേഷൻ അംഗം ഡോ. കുര്യാസ് കുമ്പളക്കുഴി . കറുപ്പന്തറ മണ്ണാറപ്പാറ ചർച്ച് വികാരി ഫാ. ഏബ്രഹാം കുപ്പപ്പുഴ ക്കൽ എന്നിവർ അനുസ്മരണ സന്ദേശങ്ങൾ നൽകി. ബാബു ചാഴിക്കാടൻ ഫൗണ്ടേഷൻ ചെയർമാൻ തോമസ് ചാഴിക്കാടൻ എം.പി സ്വാഗതവും ഫൗണ്ടേഷൻ സെക്രട്ടറി റോയി മാത്യു നന്ദിയും അറിയിച്ചു. പ്രൊഫ . ബാബു പൂഴിക്കുന്നേൽ ആയിരുന്നു. മാസ്റ്റർ ഓഫ് സെറിമണി.