തിരുവനന്തപുരം അമ്പൂരിയിലെ ആദിവാസി കോളനിയിൽ ഫൊക്കാന 25 വീടുകൾ നിർമ്മിച്ചു നൽകുമെന്ന് പ്രസിഡണ്ട് ഡോ ബാബു സ്റ്റീഫൻ

sponsored advertisements

sponsored advertisements

sponsored advertisements

6 September 2022

തിരുവനന്തപുരം അമ്പൂരിയിലെ ആദിവാസി കോളനിയിൽ ഫൊക്കാന 25 വീടുകൾ നിർമ്മിച്ചു നൽകുമെന്ന് പ്രസിഡണ്ട് ഡോ ബാബു സ്റ്റീഫൻ

സ്വന്തം ലേഖകൻ

തിരുവനന്തപുരം : അമേരിക്കൻ മലയാളികളുടെ ഏറ്റവും വലിയ സംഘടനയായ ഫൊക്കാന കേരളത്തിലെ ആദിവാസി വിഭാഗത്തിൽപെട്ട നിർധനരായ 25 പേർക്ക് വീടുവച്ചു നൽകുമെന്ന് ഫൊക്കാന പ്രസിഡണ്ട് ഡോ. ബാബു സ്റ്റീഫൻ പത്രസമ്മേളനത്തിൽ പറഞ്ഞു. തിരുവനന്തപുരം അമ്പൂരിയിലാണ് വീടുകൾ നിർമ്മിച്ചു നൽകുക. വീടുകളുടെ നിർമ്മാണം ഉടൻ ആരംഭിക്കും. ഗുണഭോക്താക്കളെ ഫൊക്കാന നേരിട്ട് കണ്ടെത്തുമെന്നും ഫൊക്കാന പ്രസിഡണ്ട് പറഞ്ഞു.

കേരള സർവ്വകലാശാലകയുമായി ചേർന്ന് ഫൊക്കാന നടപ്പാക്കിവരുന്ന ഭാഷയ്‌ക്കൊരു ഡോളർ പദ്ധതി തുടരും. ഫൊക്കാന അംഗങ്ങളുടെ മക്കൾക്കുള്ള തൊഴിലധിഷ്ഠിത പരിശീലന പദ്ധതികൾ ആരംഭിക്കും. അമേരിക്കയിലെ തൊഴിലവസരണങ്ങളും പഠന സാധ്യതകളും സംബന്ധിച്ച വിവരങ്ങൾ ഫൊക്കാനയുടെവെബ് സൈറ്റിൽ ലഭ്യമാക്കും. പ്രവാസികളുടെ മക്കളെ മലയാളം പഠിപ്പിക്കാൻ ഓസ്റ്റിൻ ടെക്‌സസ് സർവ്വകലാശാലയുമായി ചേർന്ന് നടത്തുന്ന മലയാളം അക്കാദമിയുടെ പ്രവർത്തനങ്ങൾ കൂടുതൽ വിപുലമാക്കും.

സ്റ്റുഡന്റ് വിസയിൽ അമേരിക്കയിൽ എത്തി അപകടത്തിലും മറ്റും പെട്ടുപോകുന്നവരെ നാട്ടിൽ തിരിച്ചെത്തിക്കേണ്ട സാഹചര്യമുണ്ടായാൽ അവർക്ക് സഹായം ലഭ്യമാക്കും. കാസർകോട്ടെ എൻഡോ സൾഫാൻ ബാധിതരായവരുടെ അമ്മമാരെ സഹായിക്കുന്ന പദ്ധതിക്ക് ഫൊക്കാന വുമൺസ് ഫോറം പദ്ധതികൾ ആവിഷ്‌ക്കരിക്കും. വാഷിംഗ്ടണ് ഡി സിയിൽ ഫൊക്കാനയുടെ ആസ്ഥാനമന്ദിരം ഉടൻ സ്ഥാപിക്കുമെന്നും ഡോ ബാബു സ്റ്റീഫൻ അറിയിച്ചു.