അഴിമതിയിൽ മുങ്ങി മര്യാദകെട്ട് കേരള ഭരണം കമ്മ്യൂണിസമോ ? കാടത്തമോ ? (ബേബി മണക്കുന്നേൽ)

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements


19 July 2022

അഴിമതിയിൽ മുങ്ങി മര്യാദകെട്ട് കേരള ഭരണം കമ്മ്യൂണിസമോ ? കാടത്തമോ ? (ബേബി മണക്കുന്നേൽ)

തിരുവനന്തപുരം വിമാനത്താവളത്തിൽ അഴ്ചകൾക്കു മുൻപ് മുഖ്യമന്ത്രിക്കെതിരെ ഇൻഡിഗോ വിമാനത്തിൽ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസെടുക്കുകയും ജയിലിൽ പാർപ്പിക്കുകയും ചെയ്തതിനു ശേഷം ഇന്ന് പ്രേരണാകുറ്റത്തിന് മുൻ എം.എൽ.എ യും യൂത്ത് കോൺഗ്രസ് നേതാവുമായ കെ.എസ്.ശബരീനാഥിനെ പോലീസ് കസ്റ്റഡിയിൽ എടുത്ത് കോടതിയിൽ ഹാജരാക്കി .ശബരീനാഥിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വാങ്ങാനാണ് പോലീസ് ശ്രമം .ഇതോടെ സ്വർണ്ണക്കടത്തടക്കം മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെയുളള അര ഡസനിൽ അധികം കേസുകളിലും ,വിവാദങ്ങളിൽ നിന്നും ജനശ്രദ്ധ തിരിച്ച് കേസ് ഇല്ലാതാക്കാനുള്ള കള്ളക്കളിക്കാണ് സർക്കാർ ശ്രമം .ദൗർഭാഗ്യവശാൽ പോലീസ് സന്നാഹം മുഴുവൻ ഈ കൊള്ളസംഘത്തിനൊപ്പവുമാണ് .സ്വപ്നയുടെ വെളിപ്പെടുത്തലിൽ ആടി ഉലഞ്ഞ മുഖ്യമന്ത്രി ,മകളുടെ അടക്കം അനധികൃത സ്വത്ത് സമ്പാദനത്തിൽ പ്രതിക്കൂട്ടിലാകുമായിരുന്നു .ഇതോടെ പ്രതിപക്ഷ സമരം വേറിട്ടൊരു ദിശയിലേക്കാണ് പോകുന്നത് .എന്തു വന്നാലും ഇടതു ഭരണത്തിലെ കൊള്ളക്കെതിരെ യു.ഡി.എഫ് സന്ധിയില്ലാ സമരത്തിലാണെന്ന് നേതാക്കൾ കൂട്ടിച്ചേർക്കുന്നു .
തനിക്കും ,പാർട്ടി സെക്രട്ടറിക്കും കുടുംബത്തിനും നേർക്ക് അനവധിയായ തെളിവുള്ള ആരോപണങ്ങൾക്ക് അന്വേഷണം നടത്താൻ വഴി അടയ്ക്കുന്ന മുഖ്യമന്ത്രി ജനാധിപത്യ കേരളത്തിന് അപമാനകരമാണ് .കേരളത്തിലെ ജനാധിപത്യ ലംഘനങ്ങൾ വിരൽ ചൂണ്ടുന്നത് കാടത്തരത്തിലേക്കും ,ഏകാധിപത്യ ഭരണ സംവിധാനത്തിലേക്കുമാണ് .ഇത് അപകടകരമാണ് .എതിർക്കുന്ന ശബ്ദങ്ങളെ അടിച്ചമർത്താൻ ഏത് നിയമ വിരുദ്ധ രീതിയും സ്വീകരിക്കുന്നത് ഭരണഘടനാ ലംഘനമാണ് .നഗ്നമായ ഇത്തരം മര്യാദ ലംഘനത്തിനെതിരെ ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (OlCC ), യു.എസ്.എ ശക്തമായി പ്രതിഷേധിക്കുന്നു .ജനാധിപത്യ മര്യാദ അംഗീകരിച്ച് രാജിവയ്ക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്ന് സംഘടന ആവശ്യപ്പെടുന്നു.

ബേബി മണക്കുന്നേൽ
പ്രസിഡൻ്റ്
ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (OlCC ) ,യു .എസ്. എ

ബേബി മണക്കുന്നേൽ