വിദ്യാഭ്യാസ വായ്പാഭാരം വഹിക്കുന്നവര്‍ക്ക് പ്രസിഡണ്ട് ബൈഡന്‍റെ കൈത്താങ്ങ് (ജോസ് കല്ലിടിക്കില്‍)

sponsored advertisements

sponsored advertisements

sponsored advertisements

26 August 2022

വിദ്യാഭ്യാസ വായ്പാഭാരം വഹിക്കുന്നവര്‍ക്ക് പ്രസിഡണ്ട് ബൈഡന്‍റെ കൈത്താങ്ങ് (ജോസ് കല്ലിടിക്കില്‍)

\ചിക്കാഗോ: പ്രസിഡണ്ട് ജോ ബൈഡന്‍റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു 45 മില്യനോളം അമേരിക്കന്‍ വിദ്യാര്‍ത്ഥികളുടെയും അഭ്യസ്തവിദ്യരുടെയും വിദ്യാഭ്യാസ വായ്പ എഴുതിത്തള്ളുമെന്നത്. എന്നാല്‍, ഏതാണ്ട് 1.6 ട്രില്യണിലധികം വരുന്ന വിദ്യാഭ്യാസ വായ്പ പൂര്‍ണ്ണമായി എഴുതിത്തള്ളുക അമേരിക്കന്‍ സമ്പദ് വ്യവസ്ഥയ്ക്ക് താങ്ങുവാന്‍ പറ്റില്ലെന്ന തിരിച്ചറിവ് ബൈഡന്‍ ഭരണകൂടത്തിനുണ്ടാകുവാന്‍ ഏറെനാള്‍ എടുത്തില്ല. ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ ഒരു വിഭാഗത്തിന്‍റെ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് ഫെഡറല്‍ വിദ്യാഭ്യാസ വായ്പാ ബാദ്ധ്യതയുള്ളവര്‍ക്ക് ഭാഗികമായി ഇളവ് അനുവദിച്ചുകൊണ്ടുള്ള എക്സിക്യൂട്ടീവ് ഓര്‍ഡര്‍ ഓഗസ്റ്റ് 24-ന് ബുധനാഴ്ച പ്രസിഡണ്ട് ബൈഡന്‍ പുറപ്പെടുവിച്ചു. പ്രസ്തുത ഉത്തരവു പ്രകാരം വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെ വായ്പാ തുകയില്‍ 10000 ഡോളര്‍ ഇളവ് ലഭിക്കും. എന്നാല്‍, ഫെഡറല്‍ പെല്‍ഗാന്‍റിന് അര്‍ഹരായിട്ടുള്ള താഴ്ന്ന വരുമാനക്കാര്‍ക്ക് അവരുടെ വായ്പാതുകയില്‍ 20000 ഡോളര്‍ ഇളവ് അനുവദിച്ചിട്ടുണ്ട്. 125000 ഡോളര്‍ വരെ വാര്‍ഷിക വരുമാനം ലഭിക്കുന്നവര്‍ക്കും കുടുംബവരുമാനമാകുമ്പോള്‍ 250000 ഡോളര്‍ വരെ ലഭിക്കുന്നവര്‍ക്കും വായ്പാ ഇളവിന് അര്‍ഹതയുണ്ട്. 2020-2021 വര്‍ഷത്തെ ടാക്സ് ഫയലിംഗിന്‍റെ അടിസ്ഥാനത്തിലാണ് വാര്‍ഷികവരുമാനം പരിഗണിക്കുന്നത്. മാതാപിതാക്കളെ ആശ്രയിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മാതാപിതാക്കളുടെ വരുമാനമാകും മാനദണ്ഡം.
വായ്പാഇളവ് അനുവദിച്ചതിനൊപ്പം കോവിഡ് മഹാമാരിയെത്തുടര്‍ന്ന് വിദ്യാഭ്യാസ വായ്പ അടയ്ക്കുന്നതിന് ഓഗസ്റ്റ് 31 വരെ നല്കിയിരുന്ന സാവകാശം ഡിസംബര്‍ 31 വരെ നീട്ടി നല്കുകയും ചെയ്തിട്ടുണ്ട് പ്രസിഡണ്ട് ബൈഡന്‍ തന്‍റെ പ്രസ്താവനയില്‍. വായ്പാ ഭാരത്തിന്‍റെ കൊടുമുടിയില്‍ നിന്ന് താഴെയിറങ്ങുവാനുള്ള അവസരമാകും അനേകായിരം യുവാക്കള്‍ക്ക് ഈ ഇളവുകള്‍ വഴി ലഭിക്കുകയെന്ന് തന്‍റെ പ്രഖ്യാപനത്തിനിടയില്‍ പ്രസിഡണ്ട് ബൈഡന്‍ അഭിപ്രായപ്പെട്ടു. കൂടാതെ സ്വന്തമായൊരു വീട് വാങ്ങുക, ഒരു കുടുംബജീവിതം ആരംഭിക്കുക, വ്യാപാര -വ്യവസായ സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കുക എന്നിവയ്ക്കെല്ലാം തന്‍റെ നടപടി പ്രയോജനപ്പെടുമെന്ന പ്രത്യാശയും അദ്ദേഹം പ്രകടിപ്പിച്ചു. ഏതാനും വാരത്തിനുള്ളില്‍ യു.എസ് എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്ടുമെന്‍റ് വായ്പാ ഇളവിന് അപേക്ഷിക്കുവാന്‍ ഹ്രണ്‍സ്വവും ലളിതവുമായ ഫോം തയ്യാറാക്കുമെന്നും തന്‍റെ ചരിത്രപ്രഖ്യാപനത്തിനിടയില്‍ പ്രസിഡണ്ട് ബൈഡന്‍ അറിയിച്ചു.
വിദ്യാഭ്യാസ ഇളവ് പ്രഖ്യാപിച്ചതു വഴി പ്രതിവര്‍ഷം ഫെഡറല്‍ ഗവണ്‍മെന്‍റിന് 300 ബില്യണ്‍ ഡോളര്‍ അധികബാദ്ധ്യത ഉണ്ടാകും. ഇതുവഴി ഫെണ്‍ഡറല്‍ ബജറ്റ് കമ്മിക്കൊപ്പം പണപ്പെരുപ്പത്തിനും ഇടയാക്കുമെന്ന് പരക്കെ ആശങ്കയുണ്ട്. അതിനാല്‍ത്തന്നെ സെനറ്റ് മൈനോറിട്ടി ലീഡര്‍ മിച്ച് മക്കേണല്‍, ഹൗസ് മൈനോറിട്ടി ലീഡര്‍ കെവിന്‍ മക്കാര്‍ത്തി എന്നിവരുള്‍പ്പെടെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാക്കള്‍ ഒന്നടങ്കം പ്രസിഡണ്ടിന്‍റെ നടപടിക്കെതിരെ ശക്തമായി പ്രതികരിച്ചു. ഫെഡറല്‍ വായ്പ കൂടാതെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയവരോടും കൃത്യമായി വായ്പ്പ അടച്ചുതീര്‍ത്ത വിദ്യാര്‍ത്ഥികളോടുമുള്ള അനീതി കൂടിയാണ് പ്രസിഡണ്ടിന്‍റെ നടപടിയെന്ന് അവര്‍ അഭിപ്രായപ്പെട്ടു.
ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ ലിബറല്‍ വിഭാഗത്തില്‍ ഭൂരിപക്ഷവും പ്രസിഡണ്ട് ബൈഡന്‍റെ പ്രഖ്യാപനത്തിണ്‍ല്‍ പൂര്‍ണ്ണതൃപ്തരല്ല. അവരില്‍ ഒരുവിഭാഗം വിദ്യാഭ്യാസകടം പൂര്‍ണ്ണമായും എഴുതിത്തള്ളണമെന്ന നിലപാടുള്ളവരാണ്. എന്നാല്‍, പാര്‍ട്ടിയിലെ മധ്യവര്‍ത്തികളായവര്‍ ഇളവ് തുക 50000 ഡോളറായി ഉയര്‍ത്തണമെന്ന് വാദിക്കുന്നവരുമാണ്.
വിദ്യാര്‍ത്ഥിസമൂഹം പ്രസിഡണ്ട് ബൈഡന്‍റെ പ്രഖ്യാപനം പരക്കെ സ്വാഗതം ചെയ്തു. പ്രസിഡണ്ടിന്‍റെ നടപടിയുടെ ഗുണഭോക്താക്കളിലധികവും കറുത്തവംശജരിലും ഹിസ്പാനിക് വിഭാഗത്തിലും ഉള്‍പ്പെടുന്ന വിദ്യാര്‍ത്ഥികളാകും. ഈ വിഭാഗത്തില്‍പ്പെട്ട വിണ്‍ദ്യാര്‍ത്ഥികളില്‍ ഏറെയും കോളജ് കാമ്പസ് വിട്ട് പുറത്തിറങ്ങുന്നത് ഏകദേശം 50000 ഡോളറിന്‍റെ കടബാദ്ധ്യതയുമായാണ്. ഈ തുക അടച്ചുതീര്‍ക്കുവാന്‍ 20 വര്‍ഷത്തോളം വേണ്ടിവരും ഇവരില്‍ പലര്‍ക്കും. പ്രസിഡണ്ട് ബൈഡന്‍റെ നടപടിമൂലം ഒരുവിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് കടബാദ്ധ്യതയില്‍ നിന്ന് പൂര്‍ണ്ണമായും ശേഷിക്കുന്നവര്‍ക്ക് ഭാഗികമായും മോചിതരാകുവാന്‍ അവസരമാകും. ഭാരിച്ചചെലവ് വേണ്ടിവരുന്ന ഉന്നതവിദ്യാഭ്യാസം അമേരിക്കയിലെ സാധാരണക്കാരും താഴ്ന്നവരുമാനക്കാരുമായ വിദ്യാര്‍ത്ഥികള്‍ക്കുകൂടി ലഭ്യമാക്കുവാന്‍ ഫെഡറല്‍ ഗവണ്‍മെന്‍റിനുകൂടി ചുമതലയുണ്ടെന്നും തന്‍റെ ഭരണകൂടം അതിന് പ്രതിജ്ഞാബദ്ധമാണ്‍ണെന്നുമുള്ള ഒരു സന്ദേശമാണ് ഭാഗികമായി വിദ്യാഭ്യാസവായ്പ എഴുതിത്തള്ളുക വഴി പ്രസിഡണ്ട് ബൈഡന്‍ പൊതുസമൂഹത്തിനു നല്കിയത്.

ജോസ് കല്ലിടിക്കില്‍

 

U.S. President-elect Joe Biden speaks about the economy and the final U.S. jobs report of 2020 at his transition headquarters in Wilmington, Delaware, U.S., December 4, 2020. REUTERS/Leah Millis