ബാലചന്ദ്രകുമാറിന്റെ മെസേജ് വീണ്ടെടുക്കാന്‍ ഫോണ്‍ ഫൊറന്‍സിക് വിദഗ്ധന് നല്‍കിയെന്ന് ദിലീപ്

sponsored advertisements

sponsored advertisements

sponsored advertisements

26 January 2022

ബാലചന്ദ്രകുമാറിന്റെ മെസേജ് വീണ്ടെടുക്കാന്‍ ഫോണ്‍ ഫൊറന്‍സിക് വിദഗ്ധന് നല്‍കിയെന്ന് ദിലീപ്

കൊച്ചി: നേരത്തെ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ ഫൊറന്‍സിക് വിദഗ്ധന് നല്‍കിയെന്ന് ദിലീപ്. സംവിധായകന്‍ ബാലചന്ദ്രകുമാര്‍ അയച്ച സന്ദേശങ്ങള്‍ വീണ്ടെടുക്കാനാണ് ഫോണ്‍ നല്‍കിയത്.

ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് കിട്ടും. കോടതിയില്‍ നല്‍കാം. ഫോണ്‍ ഹാജരാക്കാന്‍ നോട്ടിസ് നല്‍കിയത് നിയമപരമല്ല. കേസുമായി ബന്ധപ്പെട്ട മൊബൈല്‍ ഫോണുകള്‍ കോടതിയില്‍ ഹാജരാക്കിയതാണ്. ബാലചന്ദ്രകുമാറിന്റെയും ബൈജു പൗലോസിന്റെയും ഫോണുകള്‍ പിടിച്ചെടുക്കണം.

ഇവര്‍ തനിക്കെതിരെ നടത്തുന്ന ഗൂഢാലോചന ഫോണ്‍ പരിശോധിച്ചാല്‍ തെളിയുമെന്നും ദിലീപ് അവകാശപ്പെട്ടു.