ബാലചന്ദ്രമേനോൻ;മലയാളസിനിമയിലെ ഒറ്റയാൻ

sponsored advertisements

sponsored advertisements

sponsored advertisements

28 May 2022

ബാലചന്ദ്രമേനോൻ;മലയാളസിനിമയിലെ ഒറ്റയാൻ

ഒറ്റയ്ക്ക് കഥ പറഞ്ഞവർ 1

അനിൽ പെണ്ണുക്കര

കല കലാ വല്ലഭൻ എന്ന പേരിൽ മലയാള സിനിമ വരച്ചിട്ട ഒരു മനുഷ്യനുണ്ട്, കഥയും തിരക്കഥയും സംഭാഷണവും സംവിധാനവും നിർവഹിച്ച് അതേ സിനിമയിൽ തന്നെ അഭിനയിക്കുക കൂടി ചെയ്ത് കൈയടി നേടിയ ആ മനുഷ്യന്റെ പേര് ബാലചന്ദ്രമേനോൻ എന്നാണ്. ഭാരിച്ച സംഘർഷങ്ങളോ, അസഹിഷ്ണുതയോ, സങ്കടങ്ങളോ ഒന്നുമില്ലാത്ത എല്ലാ മനുഷ്യർക്കും എപ്പോഴും കണ്ടിരിക്കാവുന്ന ഒരുപിടി നല്ല സിനിമകളാണ് അദ്ദേഹം സൃഷ്ടിച്ചിട്ടുള്ളത്. ഹൃദയത്തിൽ തൊടുന്ന അനേകം കഥാപാത്രങ്ങളെക്കൊണ്ട് കുടുംബ പ്രേക്ഷകരുടെ ഇഷ്ട നായകനും ഇഷ്ട സംവിധായകനുമായി ബാലചന്ദ്രമേനോൻ അന്നും ഇന്നും നിറഞ്ഞു നിൽക്കുകയാണ്. 2018 ൽ ഒരു വലിയ ബഹുമതി അദ്ദേഹത്തെ തേടിയെത്തിയിയിരുന്നു. സിനിമയെ ജീവിതമായി കണ്ട ആ മനുഷ്യന് കിട്ടേണ്ട ഏറ്റവും വലിയ അംഗീകാരമായിരുന്നു അത്. ലോക സിനിമയിൽ തന്നെ, കഥയും തിരക്കഥയും സംഭാഷണവും സംവിധാനവും നിർവഹിച്ച് അതേ സിനിമയിൽ തന്നെ അഭിനയിക്കുകയും ചെയ്തതിന്റെ റെക്കോർഡാണ് അന്ന് ബാലചന്ദ്രമേനോനെ തേടി എത്തിയത്. 26 ചിത്രങ്ങളുമായി നിൽക്കുന്ന അമേരിക്കൻ സംവിധായകനായ വുഡി അല്ലനെ 29 ചിത്രങ്ങൾ കൊണ്ടാണ് ബാലചന്ദ്രമേനോൻ അന്ന് മറികടന്നത്. ബാലചന്ദ്രമേനോnu പലപ്പോഴും മലയാള സിനിമ അർഹിക്കുന്ന ഒരു സ്ഥാനം കൊടുത്തിട്ടില്ല. അദ്ദേഹം എപ്പോഴും ജീവിച്ചിരുന്നത് പ്രേക്ഷകരുടെ ഇടയിൽ മാത്രമായിരുന്നു.

സിനിമ പലപ്പോഴും സാധാരണക്കാരന്റേത് മാത്രമായത് കൊണ്ടു തന്നെ അവിടെ ബാലചന്ദ്രമേനോൻ എന്ന മനുഷ്യൻ ഏറെ പ്രസിദ്ധനാണ്. കുടുംബകഥകൾ പറഞ്ഞ അനേകം സിനിമകൾ അദ്ദേഹത്തിൽനിന്ന് ജനിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ വലിയ തരത്തിലുള്ള സ്വീകാര്യതയാണ് കുടുംബ പ്രേക്ഷകർക്കിടയിൽ ബാലചന്ദ്രന്റെ സിനിമകൾക്ക്. നമ്മൾ സിനിമയിലെ കോളേജ് അധ്യാപകനായും, ക്ലാസ്മേറ്റ്സ് ഇലെ പ്രിയപ്പെട്ട അധ്യാപകനായും എത്ര ഭംഗിയിൽ ആണ് അദ്ദേഹം അഭിനയിച്ചിട്ടുള്ളത്. കഥാപാത്രത്തിനോട് പലപ്പോഴും ബാലചന്ദ്രമേനോൻ പുലർത്തുന്ന നീതി അതിഭീകരമായി തോന്നാറുണ്ട്. വിമർശനങ്ങൾ അനേകം ഉണ്ടെങ്കിലും അതിനെല്ലാം അപ്പുറം അയാളുടെ പ്രതിഭയെ നമ്മൾ അംഗീകരിച്ചേ മതിയാവൂ. 1978 മുതൽക്ക് 2016 വരെയ്ക്ക് സിനിമയുടെ എല്ലാ മേഖലയിലും ബാലചന്ദ്രമേനോൻ തിളങ്ങിനിന്നിരുന്നു. ലോകത്ത് ഏറ്റവും കൂടുതൽ ചലച്ചിത്രങ്ങൾ സ്വന്തമായി തിരക്കഥ എഴുതി സംവിധാനം ചെയ്ത് അഭിനയിച്ച വ്യക്തി എന്ന നിലയിൽ ചലച്ചിത്രങ്ങൾ ലിംക ബുക്ക് ഓഫ് റെക്കോർഡ്സിൽ സ്ഥാനം ലഭിച്ച മലയാളത്തിലെ ഒരേയൊരു സിനിമാക്കാരൻ ലോകത്തിലെതന്നെ ഒരേയൊരു സിനിമാക്കാരൻ അത് ബാലചന്ദ്രമേനോൻ മാത്രമാണ്. അതിന്റെ അഭിമാനം ഒരു മലയാളി എന്നതിൽ എനിക്ക് വേണ്ടുവോളമുണ്ട്. ഇടക്കാലങ്ങളിൽ ബാലചന്ദ്രമേനോൻ സിനിമയിൽ നിന്ന് പൂർണമായും വിട്ടുനിന്നിരുന്നു. അഭിപ്രായവ്യത്യാസങ്ങളും, സിനിമയുടെ വളർച്ചയ്ക്കൊപ്പം എത്തിപ്പെടാനുള്ള ശ്രമങ്ങളുമായിരുന്നു അതിന് കാരണം.

അമ്മയാണെ സത്യം, അവിട്ടം തിരുനാൾ ആരോഗ്യ ശ്രീമാൻ, കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്, സമാന്തരങ്ങൾ, സത്യം ശിവം സുന്ദരം എന്നീ സിനിമകളിൽ എല്ലാം തന്നെ ബാലചന്ദ്രമേനോന്റെ പ്രതിഭ തെളിഞ്ഞു കിടക്കുന്നുണ്ട്. രാപ്പകലിലെ ദേവനാരായണനെ ഓർക്കുമ്പോഴൊക്കെ നഷ്ടപ്പെട്ടുപോയ പ്രിയപ്പെട്ട സ്വപ്നങ്ങളുടെ ഇടവഴികളിൽ അകപ്പെട്ടുപോയ എന്റെ പ്രിയപ്പെട്ട കൂട്ടുകാരനെ എനിക്ക് ഓർമ്മവരും. അത്രത്തോളം ഭംഗിയിൽ ആണ് ബാലചന്ദ്രമേനോൻ കൃഷ്ണന്റെ കളിക്കൂട്ടുകാരൻ ആയി ജീവിച്ചത്.

എവിടെയും അടയാളപ്പെട്ടു ഇല്ലെങ്കിലും, ഒരു സിനിമാക്കാരന് ഇപ്പോഴും പ്രേക്ഷകനെ കണ്ണിൽ അടയാളവും വ്യക്തിത്വവും ഉണ്ടായിരിക്കും. ബാലചന്ദ്രമേനോനും മുഖ്യധാരാ സിനിമയ്ക്കുമപ്പുറം വളർന്നു കഴിഞ്ഞിരിക്കുന്നു.