യുവാക്കളോട് (കവിത-ബാലേട്ടൻ )

sponsored advertisements

sponsored advertisements

sponsored advertisements

14 April 2022

യുവാക്കളോട് (കവിത-ബാലേട്ടൻ )

ണരുന്ന പൗരുഷ മുടയുന്ന കിളി മുട്ട
യണിയുന്ന ജീവൽ തുടിപ്പു പോലെ
വിടരട്ടെയയ്ക്യ ബോധത്തിന്റെ വഴികളി —
ലടിമതൻ ധീരമാം സമര ശബ്ദം !

ഗതിമുട്ടിയുഴലുന്ന ജനതയ്ക്കുമേലെയാ
മതമെന്ന മേലാപ്പു നിഴലു വീഴ്ത്തി
ചതിയിൽപ്പെടുത്തിയാ വിരുതന്റെ മുഷ്ടിക
ളതിജീവനത്തെ ത്തടഞ്ഞിടുമ്പോൾ

പൊരുതി മുന്നേറേണ്ട നാടിൻ യുവത്വമേ
കരുതു കീകാട്ടാള ദുഷ്ട നീതി
തകരണം, സൗഹൃദം വളരണം നിങ്ങളിൽ
ചികയുന്നു ഭാരതം സമര വീര്യം !

മത ജാതി വർഗ്ഗത്തിനടിമകളല്ല നാം
ഗതകാല ചൈതന്യ കൊടിമരങ്ങൾ !
കഴുകന്റെ കണ്ണുമായ് ഭരണ കോപ്രായങ്ങൾ
കഴുമരം തീർക്കട്ടെ, തുടലുമാട്ടെ !

വകവെച്ചിടേണ്ട നാമുയരട്ടെ സംസ്കാര
തികവുകൾ നാടിന്റെ ധീര മക്കൾ !
ഉയരട്ടെ ധീരമാം നന്മതൻ മുഷ്ടികൾ
ഉയരട്ടെ സമ ശബ്ദ ശംഖു നാദം !

ബാലേട്ടൻ