ദീർഘ വീക്ഷണത്തോടെയുള്ള ആസൂത്രണം (ശങ്കരനാരായണൻ ശംഭു )

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

28 March 2022

ദീർഘ വീക്ഷണത്തോടെയുള്ള ആസൂത്രണം (ശങ്കരനാരായണൻ ശംഭു )

ബാംഗളൂർ ഡേയ്സ് – 5

എല്ലാവരും ചോദിക്കുന്ന ഒരു ചോദ്യം ഉണ്ട്,ഇവിടെ മാത്രം എന്താ ഇത്ര തിരക്ക് എന്തുകൊണ്ടാണ് ഇത്രട്രാഫിക്ക് എ ന്നൊക്കെ. നഗരങ്ങളുടെ വളർച്ചയിൽ മുമ്പൈ, ഡൽഹി, കൊൽക്കൊത്ത എ ന്നിവയൊക്കെ പണ്ടു തൊട്ടേ ഓരോ കാരണങ്ങൾ കൊണ്ട് വളർന്നിരുന്നു .
1977 ൽ ആണ് ഞാൻ ആദ്യമായി ബാംഗളൂരിൽ വരുന്നത്. അത് ഒരു ചെറു കഥയൊന്നുമല്ല നീണ്ടകഥ തന്നെയാണ്. നിങ്ങളെ ബോറടിപ്പിക്കാനായി പിന്നീട് എപ്പോഴെങ്കിലും ആ കഥ പറയാം. ഇവി ടെ ചെറു വിവരണം മാത്രം.

പത്താം ക്ലാസു പാസായി പുര നിറഞ്ഞു നിന്ന കാലത്താണ്.എവിടെയെങ്കിലും പോടാ എന്ന അമ്മയുടെ ശാസന കേട്ട് ഇറങ്ങി തിരിച്ചത്.രണ്ടു മൂന്നു മാസം തമി ഴ്നാട്ടിൽ അങ്ങിങ്ങായി കഴിച്ചുകൂട്ടി .ആ ന്ധ്രയുടെ വക്കിൽ ഒരു മാസവും ചില്ലറ യും കഴിഞ്ഞ് കള്ളവണ്ടി കേറിയാണ് ഈ പട്ടണത്തിൽ എത്തിയത്. അന്ന ത്തെ ബാംഗ്ലൂർ നമുക്ക് ഇന്ന് കാണാൻ കിട്ടില്ല. യഥാർത്ഥത്തിൽ തന്നെ ഒരു ഗാ ർഡൻസിററിയായിരുന്നു അന്ന്. എവിടെ നോക്കിയാലും മരങ്ങളും പൂക്കളും ഒ ക്കെയായിരുന്നു. ഇത്ര മനോഹരമായ ഒരു പട്ടണം ഞാൻ അതിനു മുമ്പ് കണ്ടി ട്ടില്ല.

അന്നത്തെ ബാംഗ്ലൂരിന് വേറെയും പ്രത്യേകതകൾ ഉണ്ടായിരുന്നു. ചാണി നും മുഴത്തിനും സിനിമാ തീയേറ്ററുകൾ ഉള്ള ഒരു നഗരം.അന്ന് ഇന്ത്യയിൽ മറ്റൊ രിടത്തും ഇത്രയും തീയേറ്ററുകൾ ഇല്ല. 125 ൽ അധികം എണ്ണം.നടൻ രാജ്കുമാ റിന്റെ ഒക്കെ സുവർണ്ണ കാലമാണ് അ ന്ന്. നഗരത്തിന്റെ ഭിത്തികളിൽ നിറഞ്ഞ് ഹിന്ദിസിനിമാ പോസ്റ്ററുകൾ.ഹിന്ദിയിൽ രാജേഷ് ഖന്നയും,ബച്ചനും, ധർമ്മേന്ദ്ര യും കപൂർ കുടുംബവും രേഖ,ഹേമമാലി നി, ജയഭാദുരി തുടങ്ങിയ നടിമാരും അര ങ്ങുവാഴുന്ന ഒരുകാലം.

ആന്ധ്രയിലെ സ്റ്റേഷനിൽ നിന്നും കയറിയ എന്റെ കയ്യിൽ വളരെക്കുറച്ചു പണം മാത്രമേ അന്ന് ഉണ്ടായിരുന്നുള്ളു. പതിനാറു രൂപയോ മറ്റോ. വണ്ടിക്കൂലി ക്ക് അതു തികയില്ല എന്നു മാത്രമല്ല കൃ ത്യമായി എങ്ങോട്ടു പോകണമെന്നു പോ ലും അന്നു ധാരണയില്ല. ബാംഗ്ലൂർ വഴി പോകുന്ന വണ്ടി ആദ്യം വന്നതുകൊണ്ട് അതിൽ കയറി എന്നേ ഉള്ളു.

കുറച്ചു കഴിഞ്ഞ് ട്രെയിനിൽ പോലീസ് ടി.ടി എന്നിവരുടെ വരവായി.എന്നെ അടു ത്തതായി വണ്ടി നിർത്തിയ സ്റ്റേഷനിൽ ഇറക്കിവിട്ടു. രാത്രി ഒരു മണിയോടടുത്ത സമയം. ബങ്കാറുപേട്ട എന്ന ബോർഡ് ക ണ്ടു. ബങ്കാര എന്നാൽ സ്വർണ്ണം എന്നാ ണ് കന്നഡത്തിൽ. പാഠപുസ്തകങ്ങളി ൽ കണ്ട കോലാർ സ്വർണ്ണ ഖനികളിലേ ക്ക് അവിടെ നിന്നാണത്രെ പോകുക.

ഇന്ത്യയിൽ സ്വർണ്ണഖനിയുള്ള സ്ഥലം. പക്ഷെ ഖനനം നിർത്തിവെച്ചിരിക്കയാ ണത്രെ.വെയ്റ്റിങ്ങ് റൂമിൽ കയറി ഇരുന്ന എന്റെ അപ്പുറത്ത് ചെമ്പൻമുടിയുമായി ഒരു സമപ്രായക്കാരൻ പയ്യൻ ഇരിക്കു ന്നുണ്ടായിരുന്നു. നേരം പോകാനായി അ വനോട് സംസാരിച്ചു തുടങ്ങി. അടുത്ത ട്രെയിൻ എങ്ങോട്ടാണ് കിട്ടുക എന്നും എനിക്ക് അറിയണം.

അവൻ മഹാരാഷ്ട്രക്കാരനാണ്.പൂ നെക്കടുത്ത് എവിടെയോ ആണ് സ്ഥലം. എന്നെപ്പോലെ തന്നെ വലിയ ലക്ഷ്യമൊ ന്നുമില്ലാതെ നടക്കുകയാണ് . ബാംഗ്ലൂർ വണ്ടിയാണ് വരാനുള്ളത് എന്നും അവൻ ബാംഗ്ലൂർ പോകുകയാണ് എന്നും പറ ഞ്ഞപ്പോൾ ഞാനും പരിപാടി അങ്ങോട്ടാ ക്കി. കുറച്ചു കഴിഞ്ഞ് വന്ന ട്രെയിനിൽ അവൻ കയറിയ കംപാർട്ടുമെൻറിൽ ഞാനും കയറി.

നല്ല തിരക്ക് ഉള്ള ഒരു ജനറൽ കംപാ ർട്ടുമെന്റായിരുന്നു അത്. വണ്ടിയിൽ ചെ ക്കിങ്ങൊന്നും ഉണ്ടായില്ല.കൃഷ്ണരാജ പുരം എത്തിയപ്പോൾ ഇനി കുറച്ചു ദൂരം മാത്രമേ ഉള്ളു ഇവിടെ ഇറങ്ങാമെന്ന അ വന്റെ ഉപദേശവും കേട്ട് അവിടെ ഇറ ങ്ങി.

ചായയൊക്കെ കുടിച്ച് ഡബിൾ ഡക്കർ ബസ്സിൽ,അന്ന് അതൊരു കൗതുകം ത ന്നെയായിരുന്നു. സ്കൂളിലേക്കുള്ള ബസ് യാത്രകൾ എന്നെ ഒരു ബസ് ഫാൻ ആ ക്കിയിരുന്നു. ഇരുനിലയിലെ അന്നു വരെ കാണാത്ത ആ അത്ഭുത വാഹനത്തിൽ പിരിയൻ ഗോവണി വഴി മുകൾനിലയിൽ എത്തിയപ്പോൾ സ്വപ്നമല്ല എന്ന വിശ്വാ സത്തിനായി കയ്യിൽ നുള്ളി നോക്കിയി ട്ടുണ്ടാകും. സീറ്റുകിട്ടി അവിടെ ഇരുന്നു കാഴ്ച്ചകൾ കണ്ടുകൊണ്ടാണ് അന്ന് നഗ രപ്രവേശം ഉണ്ടായത്.

ഈ പട്ടണത്തിൽ ഇന്ന് നിർമ്മാണ പ്രവർത്തനങ്ങളുടെ തിരക്കാണ്.മെട്രോ യു ടെ പുതിയ ലൈനുകളും കെട്ടിടങ്ങ ളും എന്നുവേണ്ട ഒരു പാടു പേർക്ക് തൊ ഴി ൽ കിട്ടുന്ന നിർമ്മാണമേഖല ഇവിടെ സജീവമാണ്.കൂടാതെ ഐ ടി മേഖലയു ടെ വളർച്ച എടുത്തു പറയേണ്ട ഒന്നാണ്. എത്ര മൾട്ടി നേഷണൽ കമ്പനികളാണ് തങ്ങളുടെ സ്ഥാപനങ്ങൾക്കായി ഈ സ്ഥലം തിരഞ്ഞെടുത്തിരിക്കുന്നത്.

വടക്കേ ഇന്ത്യയിലെ ബിസിനസ്സുകാ രാണ് മൂന്നാമതൊരു കൂട്ടർ.മുൻപ് പറ ഞ്ഞ മൂന്നു മേഖലകളിലേയുംജോലിക്കാ രുടെ എണ്ണം കൊണ്ട് നഗരത്തിൽ തിര ക്കു കൊണ്ട് ശ്വാസം മുട്ടുന്ന അവസ്ഥയി ൽ ആകുന്നു. മുൻപ് സൂചിപ്പിച്ചവർക്കു ള്ള അടിസ്ഥാന ജീവിത സൗകര്യങ്ങളോ ടു ബന്ധപ്പെട്ട ഹോട്ടൽ,കടകൾ, വാഹന ങ്ങൾ എന്നിവ ഒരുക്കുന്ന ആൾക്കാർ കൂടിയാകുമ്പോൾ ജനസംഖ്യ ക്രമാതീത മായി വർദ്ധിച്ചു വരുന്നു .

വാഹനക്കുരുക്കുകളുമായി ഈ ജന പ്പെരുപ്പം ബന്ധപ്പെട്ടുകിടക്കുന്നു.ഇലട്രോ ണിക് സിററിയിൽ ടോൾ ബൂത്തുകൾക്ക പ്പുറത്തായി ആരംഭിക്കുന്ന നൈസ് റോ ഡ് എന്നൊന്നുണ്ട്. മൈസൂർ പാതയാണ് ഇത്. ഇതിലും ഫ്ലൈ ഓവറിലും എല്ലാം ഇരുചക്ര വാഹനങ്ങൾക്കു കൂടി ടോൾ ഉണ്ട്. ഇത് ഫ്ലൈ ഓവറിൽ തിരക്കു കുറ ക്കാനുള്ള മാർഗ്ഗമായിട്ടാണ് എനിക്കു തോന്നിയത്.

ന്യൂ ഇയറിനോടടുത്ത് നൈസ്റോഡു വഴി ഒരു യാത്ര ഉണ്ടായി.ശ്രീമതിയെ യ ശ്വന്തപുരത്ത് വിടണം. നാട്ടിലേക്കുള്ള ട്രെയിൻ കയറേണ്ടത് അവിടെനിന്നാണ് .ഓല ഓൺലൈൻ ടാക്സി ബുക്കു ചെ യ്തു. ഒമ്പതു മണിയുടെ ട്രെയിൻ പിടി ക്കാൻ ആറേകാലോടെ പുറപ്പെട്ടു. ഇവി ടെ മുപ്പത്തഞ്ചു കിലോമീറ്റർ ഒക്കെ പോ കണമെങ്കിൽ രണ്ടു മണിക്കൂർ സമയം എങ്കിലുമെടുക്കും.

ഇക്കഴിഞ്ഞ വിഷുവിന്റെ മുൻപത്തെ വിഷുവിന് ഞങ്ങളും പാലായിൽ നിന്നും മരുമകന്റെ അഛനും അമ്മയും ബാംഗ ളൂരിൽ വന്നു മടങ്ങിയ ദിവസമാണ് ഓർ മ്മ വന്നത്. അന്ന് കന്യാകുമാരി എക്സ് പ്രസ്സിന് മജസ്റ്റിക്കിൽ നിന്നു കയറാൻ ഓടിയ ഓട്ടത്തിനു കണക്കില്ല. അന്ന് 8 മണിക്കുള്ള വണ്ടി പിടിക്കാൻ ആറിനാ ണ് പുറപ്പെട്ടത് മഴയും കൂട്ടിനു വന്നിരു ന്നു. എന്നുമില്ലാത്തത്തരം ബ്ലോക്കും കിട്ടി.

ഊബർ ഡ്രൈവറാണെങ്കിൽ പാട്ടു കേട്ടും ഫോൺ വിളിച്ചും മജാമാടുത്തേ, ബ്ലൂടൂത്തിൽ ആണ് പ്രയോഗം. വല്ലതും
പറയാൻ പറ്റുമോ.മൂപ്പർക്ക് ഞങ്ങൾക്കു വണ്ടി കിട്ടിയാലെന്താ ഇല്ലെങ്കിലെന്താ. അവസാനം ഞാൻ വാച്ചു നോക്കൽ മതിയാക്കി. അയാളോട് പരമാവധി ദയ നീയമായി ഞങ്ങളെ എട്ടിനു മുമ്പ് ഒന്ന് സ്റ്റേഷനിൽ എത്തിക്കാൻ കെഞ്ചി. പുറകിൽ ഇരിക്കുന്ന ചേട്ടൻ ഇതൊന്നും അറിയുന്നില്ല കാറ്പുറപ്പെട്ടപ്പോൾ മുത ൽ ഉറക്കമാണ്.

എന്റെ ദയനീയ സ്ഥിതി കണ്ടിട്ടോ എന്തോ ഡ്രൈവർ ഒന്ന് ഉഷാറായതായി തോന്നി. എട്ടിനു രണ്ടു മിനിറ്റുള്ളപ്പോൾ സ്റ്റേഷനു മുന്നിൽ വെള്ളച്ചാട്ടത്തിൽകൊ ണ്ടുപോയി കാർ നിർത്തി. മജസ്റ്റിക്ക് സ്റ്റേ ഷൻ പ്രധാന കെട്ടിടത്തിലെ മുഴുവൻവെ ള്ളവും വന്നു ചാടുന്ന ഒരിടം.
മഴപെയ്തുകൊണ്ടിരുന്നു.കെട്ടിടത്തിലെ വെള്ളം അതിശക്തമായി വീണു കൊണ്ടിരിക്കുകയാണ് അതിനരികിൽ നിർത്തിയ വണ്ടിയിൽ നിന്ന് പുറത്തു ചാ ടി നാലു പേരുടേയും ലഗ്ഗേജ് ഡിക്കിയിൽ നിന്ന് ഞാൻ എടുത്ത് ഓടുകയായിരുന്നു.

ആൾക്കൂട്ടം ഇങ്ങനെ ഉണ്ടാകുമോ മഴ കാരണം എല്ലാവരും സ്റ്റേഷൻ കെട്ടി ടത്തിന്റെ ഉള്ളിലായതു കൊണ്ട് സ്റ്റേഷൻ ഹാളിലും പ്ലാറ്റഫോമിലും ഒന്നും നടക്കാ ൻ വഴി പോലുമില്ലാത്തഅവസ്ഥ.അവരു ടെ ശബ്ദം കാരണം അനൗൺസ്മെന്റു പോലും കേൾക്കാനാകുന്നില്ല.

എന്നെ ട്രെയിനിൽ കയറുന്നതിനു മുമ്പു കാണാൻ രണ്ടു സുഹൃത്തുക്കളും എത്തിയിട്ടുണ്ട്. അവർക്കു ഫോൺ ചെ യ്തപ്പോൾ മൂന്നാം നമ്പറിലാണ് ട്രെയി നെന്ന് പറഞ്ഞതനുസരിച്ച് അങ്ങോട്ട് ഓടി. തേഡ് എസി മുന്നിലാണെന്നാരോ പറഞ്ഞതു കേട്ട് മഴ നനഞ്ഞ് എഞ്ചിനു നേരെ പോയി അവിടെ എത്തിയപ്പോൾ അറിയുന്നു പുറകിലാണെന്ന്.

വണ്ടി പുറപ്പെടാറായതു കൊണ്ട് എല്ലാവരും ട്രെയിനിനകത്തു കയറി ഇട നാഴിയിൽക്കൂടി പുറകിലേക്ക്നടന്നു.ഞാ ൻ ഓടി എനിക്ക് കൂട്ടുകാരെ കാണണമ ല്ലോ. സമയംഎട്ടു മണിയായിക്കഴിഞ്ഞു. ഓട്ടത്തിനിടക്ക് സുഹൃത്തുക്കളെ വിളിച്ച് ബി 3 യിൽ എത്താൻ പറഞ്ഞു.

അവരും മഴയിൽ നനഞ്ഞു വിറച്ച് കയറി വന്നു. രണ്ടു മിനിറ്റ് സംസാരിച്ചു. അപ്പോഴേക്കും സിഗ്നൽ മാറി അവർ ഇ റങ്ങി യാത്ര പറഞ്ഞു. അവരുമായുള്ള ആദ്യ കൂടിക്കാഴ്ചയായിരുന്നു അത്. ആ
ആത്മാർത്ഥത അംഗീകരിക്കാതെ വയ്യ.ഡോക്ടർ ഗിരീഷ്ജിയും,ശ്രീകുമാർ മാണിക്കത്ത് ജിയും ആ മഴയത്ത് എന്നെ കാണാൻ വന്നത് മറക്കാൻ പറ്റില്ല.

ഇപ്രാവശ്യം യശ്വന്ത്പുരിലേക്ക് നൈസ് റോഡ് തന്നെ തിരഞ്ഞെടുക്കാ നുള്ള ഒരു കാരണം ട്രാഫിക്ക് തന്നെയാണ്.ടോൾ കൊടുത്തു കയറിയാൽ ആ ഫോർ ലൈനിൽ ബ്ലോക്ക് ഇല്ലാതെ കു റെയധികം ദൂരം പോകാം.ദൊഡ്ഡക്കമ്മന ഹള്ളി കഴിഞ്ഞ് കുറെ ദൂരം പോയാൽ ക്ലോവർ ലീഫ് ജംഗ്ഷൻ എത്തും.

അവിടെ നിന്ന് ബാംഗളൂർ മൈസൂർ റോഡിൽ ഫ്ലൈഓവറിനു മുകളിൽ കയറി ഹൊസെക്കര ഹള്ളി ടോൾ ഗേറ്റിൽ നിന്ന് ഔട്ടർ റിങ്ങ് റോഡിലേക്കു കയറി യാൽ യശ്വന്തപുരവരെയും ആ റോഡാ ണ്.

അറ്റകുറ്റപ്പണികൾ നടക്കുകയാണ് ഔട്ടർ റിങ്ങ് റോഡിൽ. കാർ ഏഴേമുക്കാ ലിന് തന്നെ യശ്വന്തപുരത്തെത്തി. സ്റ്റേ ഷനിലേക്കു വരുന്ന വഴി പ്രസിദ്ധമായ മൈസൂർ സാൻറൽ സോപ്പ് ഉണ്ടാക്കുന്ന കർണ്ണാടക സോപ്സ് അന്റ് ഓയിൽസ് കമ്പനി യും മെട്രോ സ്റ്റേഷനും കടന്നു പോയി. മെട്രോ ലൈനിനു താഴെയാണ്
ഫാക്ടറിയുടെ കവാടം.

സ്റ്റേഷനിൽ എത്തി, വണ്ടി ഏതു പ്ലാറ്റ്ഫോമിൽ ആണെന്നൊന്നും അനൗ ൺസ് ചെയ്തിട്ടില്ല.വേയർ ഈസ് മൈ ട്രെയിൻ ആപ്പിൽ പ്ലാറ്റ്ഫോം ആറ് എന്നു കാണിക്കുന്നുണ്ട്. അനൗൺസ് ചെയ്തി ട്ടു പോകാമെന്ന് മരുമകൻ പറഞ്ഞു.

അതിനിടെ ഒന്നാം നമ്പറിൽ തന്നെ ട്രെയിൻ വന്നു. ബോർഡിലും അനൗൺ സ് ചെയ്തു. ഭാര്യയെ കംപാർട്ടുമെന്റിൽ കയറ്റി ഇരുത്തി ബാഗും താഴെ വെച്ചു കൊടുത്തു. അവിടെ നിന്നിറങ്ങി.അപ്പോൾ എട്ടേകാലേ ആയിട്ടുള്ളു. തിരിച്ച് ഇല ട്രോണിക്ക് സിറ്റിയിൽ എത്തേണ്ടതുണ്ട്.

മെട്രോയിൽ പോകാൻ പറ്റുന്നതു വരെ പോയി അതിനു ശേഷം ടാക്സി പിടിക്കാമെന്ന ഒരു തോന്നൽ. ഞങ്ങൾ രണ്ടു പേരല്ലേ ഉള്ളു. ലഗ്ഗേജുകൾ ഇല്ല താനും. ഒരു ഓട്ടോ ഓൺലൈനിൽ വിളി ച്ച് മെട്രോ സ്റ്റേഷനെത്തി. 45 രൂപ ഓട്ടോ ചാർജ്ജ്.

അവിടെ ടിക്കറ്റെടുത്തു പ്ലാറ്റ്ഫോമി
ൽ എത്തി അഞ്ചു മിനിറ്റിനുള്ളിൽ യലച്ചനഹള്ളി മെട്രൊ വന്നു.അതിൽ ജെ.പി നഗർ ടിക്കറ്റ് ഒരാൾക്ക് 46 രൂപ. ഗൂഗിൾ മാപ്പിൽ നോക്കിയാണ് ജെ.പി നഗർഎടു ത്തത്. സീറ്റുകിട്ടി,മെട്രൊ പെട്ടെന്നു ത ന്നെ ഒരു മിനിറ്റിൽ പുറപ്പെട്ടു.
വഴിക്ക് യശ്വന്തപുരത്തെ ഇസ്കോൺ ടെമ്പിൾ ട്രെയിനിൽ നിന്നു കണ്ടു.1997ൽ ആണ് അന്നത്തെരാഷ്ട്രപതിയായിരുന്ന ശ്രീ ശങ്കർ ദയാൽ ശർമ്മ ഇത് ഉൽഘാട നം ചെയ്തത്. 2015നവംബറിൽഈക്ഷേത്രത്തിൽ ഞാൻഏതാനും മണിക്കൂറുക ൾ ചിലവഴിച്ചിട്ടുണ്ട്. നരസിംഹം, ജഗന്നാ ഥൻ (കൃഷ്ണൻ), ബലരാമൻ, സുഭദ്ര എ ന്നീ പ്രതിഷ്ഠകളാണ് പ്രധാന ശ്രീകോവി ലിൽ ഉള്ളത്. ആചാര്യ പ്രഭുപാദരാണ് പ്രസ്ഥാന സ്ഥാപകൻ.

ബാംഗളൂരിൽ ഇസ്കോൺ ക്ഷേത്ര ങ്ങൾ പലയിടത്തും ഉണ്ട്. വൈകുണ്ഠ ഹിൽസിൽ ഉളള ക്ഷേത്രത്തിൽ 2017 ൽ
പോയിട്ടുണ്ട്. സ്ക്കൂൾ കുട്ടികൾക്ക് ഉച്ച ഭക്ഷണം നൽകുന്ന അക്ഷയപാത്ര ഫൗൺഡേഷൻ അടുക്കള അവിടെ ക്ഷേത്ര ത്തിനടുത്താണ്. ലോകത്തിലെ തന്നെ വലിയ ഇസ് കോൺ ക്ഷേത്രവും ബാംഗ
ളൂരിൽ തന്നെ. രാജാജി നഗറിൽ ഉള്ള രാ ധാകൃഷ്ണ ക്ഷേത്രം. ഇതാണ് മെട്രൊയി ൽ നിന്നും കാണുന്നത്.

നമ്മളുടെ ക്ഷേത്രത്തെക്കുറിച്ചുള്ള പതിവു ധാരണകളിൽ നിന്നു കുറച്ചൊ
ക്കെ വ്യത്യസ്തമാണ് ഇസ്കോൺ ക്ഷേത്രങ്ങൾ. ശ്രീ കോവിൽ, ഭജൻഹാൾ,ഗോ ശാല, വിവിധ കരകൗശല വസ്തുക്കളു ടേയും, തുണിത്തരങ്ങൾ, വസ്ത്രങ്ങൾ, മാലകൾ, പ്രതിമകൾ എന്നിങ്ങന്നെ പല വാണിഭങ്ങളുടേയും സ്റ്റാളുകൾ ഇവക്ഷേ ത്ര ത്തിൽ ഉണ്ടാകും. നല്ല വെജിറ്റേറിയൻ ഭക്ഷണശാലയും ഉണ്ട്.

ഇരുപതു മിനിറ്റോളം സമയത്തിൽ മെജസ്റ്റിക് എത്തി. അത്രയു സമയംഎടു ക്കാതെ ജയനഗറും കഴിഞ്ഞു. ഗൂഗിൾ മാപ്പു നോക്കിയപ്പോൾ ബാണശങ്കരി മെ ട്രോ സ്റ്റേഷനിൽ ഇറങ്ങുന്നതായിരിക്കും നല്ലത് എന്നു തോന്നി. ജെ പി നഗറിന് ഒ രു സ്റ്റേഷൻ മുൻപ് ആണ് അത്.

അവിടെ ഇറങ്ങി കാൾ ടാക്സി പിടിച്ച് പത്തു മണിക്ക് വീടെത്തി. യശ്വന്തപുര ത്തു നിന്നേ ടാക്സിയാണെങ്കിൽ പത്തര പതിനൊന്നു മണിയായേനേ. അങ്ങോട്ട് ആയിരം ആയത് തിരിച്ചു വരുമ്പോൾ അഞ്ഞൂറ്റി അറുപത്തി നാലിൽ ഒതുങ്ങി.
ഇപ്പോൾ ഗ്രീനും,വയലറ്റുമായി രണ്ടു മെട്രോ ലൈനുകൾ ആണുള്ളത്. നാഗ സാന്ദ്ര- യെലച്ചനഹള്ളി ഗ്രീൻ ലൈനും. ബൈയ്യപ്പനഹള്ളി – മൈസൂർ റോഡ് വയലറ്റ് ലൈനും. ബൊമ്മ സാന്ദ്ര ഇലട്രോ ണിക്സിറ്റി സിൽക്ക് ബോർഡ് ലൈനും , വൈററ്ഫീൽഡ് ബയ്യപ്പനഹള്ളി ലൈനും 2021 ൽ പൂർത്തിയാകുമത്രെ.

വീണ്ടുമൊരു അഞ്ച് ലൈനുകൾ കൂടി നീട്ടുന്നതോടെ നഗരത്തിന്റെ എല്ലാ ഭാഗത്തും ട്രാഫിക്ക് തിരക്കിൽ പെടാതെ എത്താൻ കഴിയും. 2024 ലാണ് ഇത് സാധ്യമാകുക. മഞ്ഞ,നീല,ചുവപ്പു ലൈനു കളിലൂടെ ഇതെല്ലാം സാധ്യമാകുന്ന ദിനം അതിവിദൂരമല്ല.

ഇവിടെയും ഡൽഹിയിലും ജനം മെട്രൊ ഇഷ്ടപ്പെടുന്നു. ദീർഘ വീക്ഷണത്തോടെയുള്ള ആസൂത്രണം നാടിനെ പുരോഗതിയിലേക്കു നയിക്കും. മികച്ച യാത്രാസുഖവും ചിലവു കുറഞ്ഞയാത്രാ സൗകര്യവും വേഗമേറിയ യാത്രയും ഏവർക്കും സാധ്യമാകട്ടെ.

(തുടരും)