രാജ പ്രൗഢിയുടെ ബാംഗ്ലൂർ ( (ബാംഗ്ലൂർ ഡേയ്സ് – 7 ശങ്കരനാരായണൻ ശംഭു)

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

23 April 2022

രാജ പ്രൗഢിയുടെ ബാംഗ്ലൂർ ( (ബാംഗ്ലൂർ ഡേയ്സ് – 7 ശങ്കരനാരായണൻ ശംഭു)

ബാംഗ്ലൂർ എയർപോർട്ടിൽ 2014ൽ ഒരിക്കൽ വന്നിട്ടുണ്ട്.അന്നു തന്നെ അ തിന്റെ പേരിന് എന്തോ ഒരു പ്രത്യേകത ഉള്ളതായി തോന്നിയിരുന്നു. സ്ഥലപ്പേരി നു പകരം ആളുടെ പേരിട്ട കെംപ ഗൗഡ ഏയർപോർട്ട്. കഴിഞ്ഞ ദിവസം പ്രഭാത സവാരിക്കിടെ നല്ലമുഴുത്ത പ്ലെയ്ൻ ഒരെ ണ്ണം തലക്കു മുകളിലൂടെ പോയപ്പോഴാ ണ് കെംപ ഗൗഡ വീണ്ടും തലക്കുള്ളിൽ മിന്നിയത്.

നാദപ്രഭു ഹരിയ കെംപഗൗഡ യലഹങ്ക എന്ന ചെറിയ നാട്ടുരാജ്യത്തെ പ്രഭു ആയിരുന്നു. അക്കാലത്ത് യലഹങ്ക ഹം പി തലസ്ഥാനമായുള്ള വിജയനഗര സാ മ്രാജ്യത്തിന്റെ ഭാഗമായ ഒരു സാമന്ത രാ ജ്യമായിരുന്നു എന്നും പറയാം. വിജയന ഗര സാമ്രാജ്യം എ.ഡി.1336 മുതൽ 1565
വരെ ഡക്കാൺ പീഠഭൂമിയുടെ ഭാഗങ്ങ ളും പരിസര പ്രദേശങ്ങളും ഉൾപ്പെടുന്ന ഭൂഭാഗം ഭരിച്ചിരുന്ന സംഗമ വംശം സ്ഥാ പിച്ച സാമ്രാജ്യമാണ്. ഇരുനൂറു പ്രവിശ്യക ൾ ഉൾപ്പെട്ടതായിരുന്നു വിജയനഗരം.അ തിലെ ഒരു പ്രവിശ്യയായിരുന്നു യെലഹ ങ്ക.

കെംപ ഗൗഡ സമാധി

പിന്നീട് സാലുവ വംശം, തുളുവ വംശം,അരവിഡു വംശം എന്നിങ്ങനെ ഭരണം അവരുടെ വംശാവലികൾ കൈമാറി ഭരി ച്ചു. അലാവുദ്ദീൻ കിൽജി ഡൽഹി സുൽ ത്താനായിരുന്ന കാലത്ത് അദ്ദേഹത്തി ന്റെ പടത്തലവനായിരുന്ന മാലിക് കാഫി ർ ആണ് വടക്കേ ഇന്ത്യയിൽ നിന്ന് തെ ക്കേ ഇന്ത്യയിലേക്ക് പടനയിച്ചത്. അവർ ഡക്കാനിൽ കൂടി തമിഴ് നാടു വരെ എ ത്തി. തിരുച്ചിറപ്പള്ളിയും മധുരയും അട ക്കം കൊള്ളയടിച്ചു.
പിന്നീട് ചെറുത്തു നിൽപ്പുകൾ കൊണ്ട് തൽക്കാലം പിൻവാങ്ങി എങ്കി ലും ദക്ഷിണേന്ത്യയിലേക്ക് മുഹമ്മദ് ബി ൻ തുഗ്ലക്കും പടനയിച്ചു. തുംഗഭദ്ര നദി ക്കരവരെ എത്തിയ തുഗ്ലക്കിന്റെ സൈ ന്യത്തെ ചെറുത്തു നിൽക്കാനായി അന്നത്തെ ശൃംഗേരി മഠാധിപതിയായിരുന്ന
ശങ്കരാചാര്യരുടെ ശ്രമഫലമായി വിഘ ടിച്ചു നിന്നിരുന്ന നാട്ടു രാജ്യങ്ങൾ സംഘടിച്ചു. അവരുടെ പടകളുടെ ചെറുത്തു
നിൽപ്പിൽ തുഗ്ലക് സൈന്യം പിൻവാങ്ങി.
ഹൊയ്സാലരാജാക്കന്മാരുടെ പടത്തലവന്മാരായിരുന്ന സഹോദരന്മാരായിരു ന്നു ഹരിഹരനും ബുക്കരായനും. അവർ
കന്നഡ ദേശക്കാരായിരുന്നു. അവരുടെ
പടയും തുഗ്ലക്കിനെതിരെയുദ്ധംചെയ്തു.കർണ്ണാടകയിൽ ഹംപി തലസ്ഥാനമാ ക്കി അവർ സുൽത്താന്റെ പിൻവാങ്ങൽ
നടന്നതോടെ ഭരണം തുടങ്ങി. പിന്നീട് അവർ അയൽപ്രദേശങ്ങൾ ഒരോന്നായി കീഴടക്കി. ദേവരായ രണ്ടാമന്റെ കാലഘ ട്ടത്തിൽ ഒറീസ്സയും, സിലോണും, ബർമ്മ യും വരെ വിജയനഗര സാമ്രാജ്യത്തിന്
കപ്പം കൊടുത്തിരുന്നു. അതായത് കീഴിലായിരുന്നു.

കെംപ ഗൗഡ മെട്രോ സ്റ്റേഷൻ

1509 മുതൽ 1529 വരെ ഭരിച്ച കൃഷ്ണ ദേവരായരുടെ കാലഘട്ടം വിജയനഗര ത്തിന്റെ സുവർണ്ണകാലഘട്ടമായി കണ ക്കാക്കുന്നു. കൃഷ്ണദേവരായരുടെ ഭര ണകാലത്താണ് എ ഡി 1510 ൽ ഇന്ന ത്തെ രാമനഗരജില്ലയിൽ ഉള്ള മഗാഡി ക്കടുത്തുള്ള കെംപാപുര ഗ്രാമത്തിൽ കെംപഗൗഡ ജനിച്ചത്. ബാംഗളൂരിൽ നി ന്ന് അൻപത്തിഒന്നു കിലോമീറ്റർ ദൂര ത്താണ് മഗാഡി.

ചെറുപ്പം മുതൽ തന്നെ നല്ല അറിവും ധീരതയും പുലർത്തിയിരുന്നു. വിദ്യാഭ്യാ സവും സംസ്ക്കാരവും കൈമുതലാക്കി യ അദ്ദേഹം അച്ഛനായ കെംപാഞ്ചെ ഗൗ ഡക്കു ശേഷം യെലഹങ്കയുടെ ഭരണം ഏറ്റെടുത്തു. തൻ്റെ രാജ്യത്തെ ജനങ്ങ ളുടെ സ്വത്ത് സംരക്ഷണത്തിനായി ഒരു ബലവത്തായ കോട്ട പണിയാനും കോട്ട യുടെ അകത്ത് അതിനോട് അനുബന്ധ മായി ഒരു പട്ടണം നിർമ്മിക്കാനും ഗൗഡ ഉദ്ദേശിച്ചു.
പതിവുള്ള ഒരു നായാട്ടു യാത്രയിൽ സഹായിയായ മന്ത്രിയുമായ വീരണ്ണക്കും ഉപദേഷ്ടാവായ ഗിഡ്ഡ ഗൗഡക്കും ഒപ്പം കെംപഗൗഡ യലഹങ്കയിൽ നിന്നും യാ ത്ര തിരിച്ചു പടിഞ്ഞാറായുള്ള ശിവന സ മുദ്ര എന്ന ഗ്രാമത്തിൽ എത്തി. അവിടെ യുള്ള ഒരു മരച്ചുവട്ടിൽ വെച്ച് അരുള പ്പാടു പോലെ അദ്ദേഹത്തിന് ഒരു ദർശ നം ഉണ്ടായത്രെ. അത് ഒരു മുയൽ വേട്ട പട്ടിയെ തുരത്തിഓടിക്കുന്നതായിരുന്നു.

കെംപ ഗൗഡ മാർക്കറ്റ്

വിശകലനത്തിൽ അവിടം ലക്ഷ്മീ കടാക്ഷം ഉള്ള ഇടമാണെന്നും കോട്ട അ വിടെ ഒരു നിർമ്മിക്കാമെന്നുംകണ്ടെത്തി യത്രെ. രാജ്യത്തിൻ്റെ തലസ്ഥാനമായി ഒ രിടവും അവിടെ രാജ്യരക്ഷക്കുള്ളകോട്ട, ആയുധ ശാല, സൈന്യത്താവളം. എന്നി വ നിർമ്മിക്കാൻ തീരുമാനിച്ചു അദ്ദേഹം.
കുടിക്കാനും മാറ്റാവശ്യങ്ങൾക്കുമുള്ള വെള്ളം ധാരാളം സംഭരിക്കുവാൻവേണ്ടി യുള്ള തടാകങ്ങൾ, കച്ചവട കേന്ദ്രങ്ങൾ എന്നിവ വേണ മെന്ന് ദീർഘദർശിത്വമു ള്ള ഭരണാധികാരി എന്ന നിലയിൽ അ ദ്ദേഹത്തിന് അറിവ് ഉണ്ടായിരുന്നു.

1537 ലെ ഒരു ശുഭ മുഹൂർത്തത്തിൽ കെംപ ഗൗഡ തന്റെ കോട്ട നിർമ്മിക്കാ നുദ്ദേശിച്ച സ്ഥലത്ത് സകല സന്നാഹ ത്തോടും കൂടി എത്തുകയും നാലു ജോടി വെള്ള കാളകളെ പൂട്ടിയ കലപ്പകൾകൊ ണ്ട് ഭൂമി നെടുകേയും കുറുകേയും രണ്ടു വഴികൾ ഉണ്ടാക്കാൻ വേണ്ടി ഉഴുതു മറി ക്കുകയും ചെയ്തു.

കെംപ ഗൗഡ ഇന്റർനാഷണൽ എയർപോർട്ട്

തെക്കുവടക്കായും കിഴക്കുപടിഞ്ഞാറായും രണ്ടു വഴികൾഉണ്ടാക്കി.പിൽക്കാ ലത്തെ തലസ്ഥാനത്തെ ഏറ്റവും പ്രധാ നപ്പെട്ട രണ്ടു പാതകളായിരുന്നു അവ. അവിടെ പെട്ടകൾ എന്ന കച്ചവട കേന്ദ്ര ങ്ങൾ സ്ഥാപിച്ചു. കിഴക്കു പടിഞ്ഞാറായി ചിക് പെട്ട തെരുവും, തെക്കു വടക്കായി ദൊഡ്ഡപെട്ടയും ആണ് ഉണ്ടാക്കിയത്. സോണ്ടെ കൊപ്പ, ഹല സൂരു എന്നീ റോ ഡുകളും ആയിരുന്നു അവ. അവ തമ്മി ൽ കൂടി ചേരുന്ന കവലയായ ദൊഡ്ഡപെട്ട ചത്വരവും ആയിരുന്നു ആദ്യം ഉണ്ടാക്കി യത്.

ദൊഡ്ഡപെട്ട സ്ക്വയർ എന്ന് ഇന്നറി യപ്പെടുന്ന ഈ സ്ഥലം അന്നത്തെ നഗ രമായ ബാംഗളൂരുവിന്റെ ഹൃദയ ഭാഗമാ യി കണക്കാക്കപ്പെടുന്നു. കൂടാതെ ഈ പട്ടണ ഭാഗത്തെ വിവിധ ഉൽപ്പന്നങ്ങളു ടെ വിൽപ്പനക്ക് ഉള്ള അങ്ങാടികളായി തിരിച്ചിരുന്നു. നഗർതെ പെട്ടെ എന്ന സാ ധാരണ കച്ചവടങ്ങൾക്കുള്ള മാർക്കറ്റും, അരളെ പെട്ടെ എന്ന പരുത്തി കച്ചവട കേന്ദ്രവും, തരഗു പേട്ടെ എന്ന ധാന്യ ക മ്പോളവും, അക്കി പേട്ടെ എന്ന പേരിൽ അരിക്കച്ചവട കേന്ദ്രവും,റാഗിവിൽക്കു ന്ന റാഗി പേട്ടെ, വളകൾ ആഭരണങ്ങൾ ഇവ കിട്ടുന്ന ബാലെ പേട്ടെ ഇവയെല്ലാം ഉണ്ടായിരുന്നു.

ടിപ്പു സുൽത്താന്റെ വേനൽക്കാലവസതി

ഇന്നത്തെ കെ.ആർ മാർക്കറ്റ് ഉള്ള സ്ഥലം ആ കമ്പോളങ്ങൾ മുൻപ് ഉണ്ടാ യിരുന്ന സ്ഥലത്ത് ആയിരിക്കാം.വിവിധ തൊഴിലുകൾ ചെയ്യുന്ന സമുദായക്കാ രെ നഗരത്തിൽവിളിച്ചു വരുത്തിതാമസി പ്പിച്ചു. കുറുബാരെ പെട്ടെ, കുംബാര പെ ട്ടെ, ഗണക പെട്ടെ, ഉപ്പര ഹൾസൂരു പെ ട്ടെ, മനവർതെ പെട്ടെ എന്നീ സ്ഥലങ്ങളി ൽ ആണ് താമസിപ്പിച്ചത്.
വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെ പ്പറ്റി ബോധ്യമുള്ള ഭരണാധികാരിയായി രുന്നു കെംപഗൗഡ. അഗ്രഹാരങ്ങൾ പാ ഠശാലകൾ ഇവ നിർമ്മിച്ച് പണ്ഡിതന്മാ രെയും പുരോഹിതന്മാരെയും വരുത്തി താമസിപ്പിച്ചു. ദൊഡ്ഡ വിനായക എന്ന ഗണപതിയുടെയും ദൊഡ്ഡ ആഞ്ജനേയ എന്ന ഹനുമാന്റെയും ക്ഷേത്രങ്ങൾ കോ ട്ടയുടെ വടക്കുഭാഗത്ത് ആയി നിർമ്മിച്ചു. ദൊഡ്ഡ ബസവണ്ണനഗുഡി എന്നനന്ദിക്ഷേ ത്രവും അദ്ദേഹം സ്ഥാപിച്ചു.

തലസ്ഥാനത്തെ യെലഹങ്കയിൽ നിന്നും ബംഗളൂരു പെട്ടയിലേക്ക് മാറ്റി സ്ഥാപിച്ചു. മണ്ണു കൊണ്ടുള്ള കോട്ട നിർ മ്മിച്ചു അതിന് എട്ടു വാതിലുകളും കിട ങ്ങും ഉണ്ടാക്കി. തെക്കു വശത്തെ പ്രധാ ന കോട്ട വാതിൽ യഥാ സ്ഥാനത്ത് ഉറപ്പി ക്കാൻ ആയില്ലത്രെ. ചില ദുഷ്ടശക്തിക ളുടെ പ്രവർത്തനം കൊണ്ടാണ് വാതിൽ ഉറക്കാത്തത് അത് ഉറക്കാൻ നരബലി യാണ് പരിഹാരമെന്നും പലരും നിർദ്ദേ ശിച്ചെങ്കിലും അത്തരം ഒരു ക്രൂര കൃത്യം നടത്താൻ കെംപ ഗൗഡ ഒരിക്കലുംതയ്യാ റായിരുന്നില്ല.

കോട്ടെ വെങ്കിടേശ്വരസ്വാമി ക്ഷേത്രം.

തന്റെ സ്വപ്ന പദ്ധതിയായ കോട്ടയി ലെ ഉറക്കാത്ത കോട്ടവാതിൽ അദ്ദേഹ ത്തെ വല്ലാതെ വിഷമിപ്പിച്ചതു കണ്ട് പു ത്ര ഭാര്യയായ ലക്ഷമ്മ ഒരു രാത്രിയിൽ വാളെടുത്ത് നരബലിയായി സങ്കൽപ്പിച്ച് സ്വന്തം ശിരസ്സ് ഛേദിച്ചു.അതിനു ശേഷം കോട്ടവാതിൽ ഉറച്ചുവത്രെ. പിന്നീട്നാലു നിരീക്ഷണ ഗോപുരങ്ങൾ കോട്ടയുടെ നാലു വശത്തും നിർമ്മിക്കപ്പെട്ടു. അന്ന് ഉണ്ടാക്കിയ ഗോപുരഭാഗങ്ങൾ ലാൽബാഗ് ,കെംപാംബുധിടാങ്ക്,അൾസൂർലേക്ക്,മെഖാരിസർക്കിൾ എന്നിവിടങ്ങളിൽ കാ ണാൻ കഴിയും. മരുമകൾക്കായി കെംപ ഗൗഡ കോറമംഗലയിൽ ക്ഷേത്രം നിർ മ്മിച്ചു.

ദൊഡ്ഡ ബസവണ്ണന ഗുഡി എന്ന നന്ദി കേശ്വര ക്ഷേത്രം, വീരഭദ്ര ക്ഷേത്രം എ ന്നിവ കോട്ടയുടെ തെക്കുവശത്തും നിർ മ്മിച്ചു. ഗവി ഗംഗാധരേശ്വര ക്ഷേത്രം അ ദ്ദേഹം നിർമ്മിച്ചതാണ്. ജല ദൗർല്ലഭ്യം വ രാതിരിക്കാൻ കുളങ്ങൾ കുഴിപ്പിച്ചു. കെ. ആർ മാർക്കറ്റിനടുത്തുള്ള ധർമ്മാംബു ധി അതിൽ ഒന്നാണ്. സംപിഗാംബുധി, റെയിൽവേ സ്റ്റേഷനടുത്തുള്ള കെംബാം ബുധി എന്നീ ജല സംഭരണത്തിനുള്ള കു ളങ്ങളും ജലസേചനത്തിനുള്ള ചാലുക ളും ഉണ്ടാക്കി.
കെംപ ഗൗഡ ശിവഗംഗ ഡൊമലൂരു എന്നിവ പിടിച്ചടക്കി തന്റെ ഭരണത്തിലു ള്ള രാജ്യത്തോടു ചേർത്തു. രാജ്യത്തി ന്റെ കലാ സാംസ്ക്കാരികമായ കാര്യങ്ങ ളിലും ശ്രദ്ധ പതിപ്പിക്കുകയും അവയെ ല്ലാം പരിപോഷിപ്പിക്കുകയും ചെയ്തുവ ത്രെ. കൂടാതെ വിദ്യാഭ്യാസത്തിനായി പാ ഠശാലകളും വേദപഠന കേന്ദ്രങ്ങളും തുട ങ്ങി. കൃഷി വ്യവസായം എന്നിവയിലും സത്വര ശ്രദ്ധ പതിപ്പിക്കുകയും തടാക ങ്ങളും റിസർവോയറുകളും മറ്റുംനിർമ്മി ച്ചുകൃഷിക്ക് ജലസേചനത്തിനായി വേ ണ്ട സൗകര്യങ്ങൾ ഏർപ്പെടുത്തി.

ബാംഗളൂർ കോട്ട പ്രധാന വാതിൽ

ധാരാളം കുളങ്ങളും ഉണ്ടാക്കി. ഗൗഡ യുടെ ഭരണത്തിൽ സന്തുഷ്ടനായ വിജ യനഗര ചക്രവർത്തി അതുവരെ ഉള്ള ഗ്രാമങ്ങൾ കൂടാതെ ഹൾസൂർ,ബേഗൂർ, വറതൂർ,ജിഗാനി,തലഗട്ടപുര,കുമ്പൾഗോ ഡു, കെങ്കേരി, ബനവര എന്നീ ഗ്രാമങ്ങ ളും കെംപ ഗൗഡക്കു നൽകി. അദ്ദേഹം മികച്ച സാമൂഹ്യ പരിഷ്കർത്താവ് ആയി രുന്നു സ്വ സമുദായമായ മൊരസു വൊ ക്ക ലിംഗ സമുദായക്കാർക്കിടയിൽ നില നിന്നിരുന്ന ഒരാനാചാരമായിരുന്ന ബണ്ടി ദേവരു എന്ന വിരൽ ഛേദന കർമ്മം.അ വിവാഹിതകളായി തുടരുന്ന സ്ത്രീകളു ടെ കൈകളിലെ അവസാനത്തെ രണ്ടു വിരലുകൾ മുറിച്ചുകളയുന്നത് ബണ്ടി ദേ വരു എന്ന ചടങ്ങിൽമൊരസുവൊക്കലിം ഗർ തുടർന്നിരുന്നു. അന്ധ വിശ്വാസവും അനാചാരവുമായ ഇത് നിർത്തലാക്കിയ ത് അദ്ദേഹത്തിൻ്റെ ഭരണ കാലത്താണ്.

ഒരു നാണയക്കമ്മട്ടം ഉണ്ടാക്കി കെം പ ഗൗഡ സ്വന്തം നാണയം ഉണ്ടാക്കി എ ന്നത് തൊട്ടടുത്ത ചന്ന പട്ടണത്തെ ജയ ദേവരായ എന്ന നാട്ടുരാജാവ് അറിഞ്ഞ് വിജയനഗര ചക്രവർത്തി സദാശിവരായ രോടു പരാതിപ്പെട്ടു. തന്റെ അനുമതി കു ടാതെ സ്വന്തം നിലക്ക് നാണയം ഇറക്കി യതിന്ന് ചക്രവർത്തി കെംപ ഗൗഡയെ ശ്രീരംഗപട്ടണത്തിൽ തടവിൽപാർപ്പിക്കു കയും അദ്ദേഹത്തിൻ്റെ എല്ലാ സ്വത്തു ക്കളും പിടിച്ചെടുക്കുകയും ചെയ്തു. ച ക്രവർത്തി സദാശിവരായരായിരുന്നെങ്കി
ലും അളിയ രാമരായ, എന്ന കൃഷ്ണദേ വ രായരുടെ മകളുടെ ഭർത്താവാണ് രാജ്യകാര്യങ്ങൾ നിയന്ത്രിച്ചിരുന്നതത്രെ. അരവിഡു രാമരായ കൃഷ്ണദേവരായർക്കുശേഷം അച്യുത രായരുടെ കാലത്ത് ഒരു
പാട് ഉപജാപങ്ങൾ ചെയ്ത വ്യക്തിയാണ്.

ബാംഗളൂർ കോട്ട

അച്യുതരായർക്കു ശേഷം വന്ന രാജാവിനെ ബാമിനി സുൽത്താൻമാരുടേ യും മറ്റും സഹായത്തോടെ സ്ഥാനഭ്രഷ്ട നാക്കുകയും അച്ചുത രായരുടെ അനുജ നായ രംഗയുടെ മകനായസദാശിവരായരെ സിംഹാസനഅവകാശിയാക്കുകയും ചെയ്തത് അളിയ രാമ രായരുടെ പ്രവർത്തിയാണ്. കെംപ ഗൗഡക്കെതിരെ ഉ ണ്ടായ നീക്കവും ഇയാളുടെ ശ്രമമാണ്..അഞ്ചു വർഷങ്ങൾക്കു ശേഷം ചക്രവർത്തി ഗൗഡയുടെ നിരപരാധിത്വം മനസ്സിലാക്കി തടവിൽ നിന്ന് മോചിപ്പി ക്കുകയും രാജ്യവും സ്വത്തും പിടിച്ചെടു ത്തതെല്ലാം തിരിച്ചു നൽകുകയും ചെ യ്തുവത്രെ. കെംപ ഗൗഡ ശക്തി ശാലി യാകുന്നതും വിജയനഗര തലസ്ഥാനമാ യ പെനുകൊണ്ട എന്ന പട്ടണം പിടിച്ചട ക്കുകയും ചെയ്യുമോ എന്ന ഭയവും പരാ തി വന്ന സമയത്ത് ചക്രവർത്തിക്ക്ഉണ്ടാ യിരുന്നിരിക്കാം. സുൽത്താൻമാരുമായി
ഉണ്ടായ യുദ്ധങ്ങളെ തുടർന്ന് അവർ ത ലസ്ഥാനം മാറ്റിയിരുന്നു.

സ്ഥാനം തിരിച്ചു കിട്ടിയതിനെ തുടർന്ന് ഭരണം തുടർന്ന അദ്ദേഹം 1569 ൽ മഗാഡിക്കടുത്ത് കെംപാപുരിയിൽ ഒരു യാത്രക്കിടെ അന്തരിക്കുകയും ചെ യ്തു. 1609 ൽ അദ്ദേഹത്തിൻ്റെ ഓർമ്മ ക്കായി മരണാനന്തര ബഹുമതിയായി ഒ രു വെങ്കല പ്രതിമ ഗംഗാധരേശ്വര ക്ഷേ ത്രത്തിൽ സ്ഥാപിക്കപ്പെട്ടു.

ബാംഗളൂർ കോട്ട

2013 ഡിസംബർ 14 ന് ബാംഗളൂർ എയർപോർട്ട് അദ്ദേഹത്തോടുള്ള ആദ രസൂചകമായി കെംപഗൗഡ ഇന്റർനാഷ ണൽ എയർപോർട്ട് എന്ന് പുനർനാമക രണം ചെയ്യപ്പെട്ടു. ബസ്സ്റ്റേഷൻ,മെട്രൊ മെജസ്റ്റിക് സ്റ്റേഷൻ, ബാംഗളൂർ ഡവല പ്മെന്റ് അതോറിറ്റി ലേഔട്ട്, ഇൻസ്റ്റിട്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്, ഇൻസ്റ്റിട്യൂട്ട് ഓഫ് ഫിസിയോ തെറാപ്പി, കോളേജ് ഓ ഫ് നഴ്സിംഗ്, റസിഡൻഷ്യൽ പി യു കോ ളേജ്, റോഡുകൾ,പാർക്ക്, കൺവെൻഷ ൻ സെൻറർ എന്നിവയെല്ലാം ബാംഗളൂർ സ്ഥാപകനായ കെംപ ഗൗഡയുടെ പേരി ട്ട് സർക്കാർ അദ്ദേഹത്തെ സ്മരിക്കുക യും ആദരിക്കുകയും ചെയ്യുന്നു.

കെംപ ഗൗഡക്കുശേഷംഅദ്ദേഹത്തി ന്റെ തലമുറ ഏതാനും വർഷം കൂടി ഭരി ച്ചു. അദ്ദേഹത്തിന്റെ പുത്രനായ ഇമ്മാ ഡി കെംപഗൗഡ ഭരിച്ച കാലത്തിന് ശേ ഷം പിന്നീടുള്ളവർമൈസൂർദളവമാരുടെ ആക്രമണത്തിൽ പരാജയപ്പെട്ട് വളരെ ക്കാലം തടവിലാക്കപ്പെടുകയും വധിക്ക പ്പെടുകയും ചെയ്തു. പിന്നീട് ആ വംശ ത്തിലുള്ളവർക്ക് പൂർണ്ണയ്യ ദളവഹൊസൂ രിൽ കൃഷി സ്ഥലങ്ങൾ നൽകി അവരെ ഇന്നത്തെ തമിഴ്നാട്ടിൽപാർപ്പിക്കുകയും ചെയ്തുവത്രെ.

ദൊഡ്ഡബസവണ്ണ ഗുഡി ക്ഷേത്രത്തിലെ നന്ദി

17-ാം നൂറ്റാണ്ടിൽ ബാംഗളൂർ കോട്ട മൈസൂരിലെ ചൊക്ക ദേവരാജ വൊഡ യാർ വിപുലീകരിച്ചു. 1761 ൽ ഹൈദരാ ലി മണ്ണു കോട്ട നവീകരിച്ച് കരിങ്കൽ കോ ട്ടയാക്കി. തുടർന്നു വന്ന ടിപ്പു സുൽത്താ ൻ കോട്ടക്കകത്ത് തന്റെ വേനൽക്കാല വസതി ഉണ്ടാക്കി. ഇന്ന് കോട്ടയിൽ ബാ ക്കിയുള്ളത് വളരെ കുറച്ചു ഭാഗം മാത്ര മാണ്. കെ.ആർ മാർക്കറ്റിനടുത്ത് കോട്ട
യും ടിപ്പുവിന്റെ വേനൽക്കാല വസതിയും കാണാം.

അതിപ്രഗൽഭനായ ഭരണാധികാരി യും, സാമൂഹ്യ പരിഷ്കർത്താവും, ധീര യോദ്ധാവും ആയിരുന്ന യെലഹങ്ക നാദ പ്രഭു കെംപഗൗഡയുടെ ഓർമ്മക്കായി കെംപഗൗഡ ദിനാചരണം കർണ്ണാടക യിൽ ജൂൺ 27 ന് വർഷംതോറും നടത്തി വരുന്നു. മഗാഡിയിൽ അദ്ദേഹം മരണ
പ്പെട്ട സ്ഥലത്തിനടുത്ത് ഒരുസ്മൃതിമണ്ഡ പമുണ്ട്. അതിലെ കരിങ്കൽ തൂണുകളി ൽ അദ്ദേഹം ഭരിച്ചിരുന്ന കാലത്തെ ചില സംഭവങ്ങൾ കൊത്തിവെച്ചിട്ടുണ്ട്.

(തുടരും)