ഞായറാഴ്ചയല്ലേ ഒരു സിനിമക്കു പോകാമെന്ന മകളുടെ നിർദ്ദേശത്തിന് എല്ലാവരും പിന്തുണ നൽകി. മഹാദേവ പുരയിലെ സോൾ അരീന മാളിലെ പി വി ആർ സിനിമാസിൽ കെട്ട്യോളാണ് മാ ലാഖ കളിക്കുന്നുണ്ട്.ഉച്ചക്ക് 12.40 ന് അ വിടെ എത്തണമെങ്കിൽ 11.30 നു മുമ്പാ യി ഇറങ്ങണം. പോകുന്ന വഴിക്ക് അഞ്ച് സിഗ്നൽ കഴിഞ്ഞാലേ സിൽക്ക് ബോർഡ് ഫ്ലൈഓവറിനടുത്ത് എത്തുകയുള്ളു.
അവിടെ മിനി തൃശൂർ പൂരത്തിന്റെ തിരക്കാണ് എപ്പോഴും . ഇത്രയധികം വാ ഹനങ്ങളെ ഉൾക്കൊള്ളിക്കാനുള്ള റോ ഡുകൾ ഇല്ല. മെട്രോ വർക്കിന്റെ കാര ണം റോഡ് പകുതിയോളം മറച്ചു മതിൽ പോലെ കെട്ടിയിരിക്കയുമാണ്. അവിടം കടന്നു കിട്ടിയാൽ പകുതി രക്ഷപ്പെട്ടതാ യി കണക്കാക്കാം.
12.15ന് അവിടം കടന്നു കിട്ടി .ഇനി ഇത്രയും തിരക്കുള്ള സ്ഥലങ്ങളിൽക്കൂടി പോകേണ്ട പണി ഇല്ല. ജോഗേഴ്സ് പാർ ക്ക് കഴിഞ്ഞു രണ്ടാമത് ഫ്ലൈ ഓവറിനടു ത്ത് ഭീമാകാരമായ ഒരുആഞ്ജനേയപ്രതി മ ഉണ്ട്.നല്ല ഭംഗിയാണ്. പാലത്തിനു മുകളിൽ നിന്ന് പ്രതിമയുടെ നെഞ്ഞു മുതൽ മുകളിലേക്കു കാണാം.
അധികം വൈകാതെ മാറത്തഹള്ളി എത്തി. അവിടം കഴിഞ്ഞ് ഫ്ലൈ ഓവറി നു താഴെക്കിറങ്ങി മറ്റൊരു ഫ്ലൈ ഓവറി നു താഴെയുള്ള റോഡിന്ന് അരികിലാണ് മാൾ. വിശാലമായ പാർക്കിങ്ങ് അണ്ടർ ഗ്രൗണ്ടിലാണ്. ശ്രീമതിയും മോളും ഇറ ങ്ങി ഞാനും മരുമകനും പാർക്കിങ്ങ് കഴി ഞ്ഞ് മുകളിൽ എത്തിയപ്പോഴേക്കും അ വരും വന്നു.
സമയം 12.35 ആയി അടുത്തടു ത്തായി നാല് സക്രീനുകളാണ് ആ മൾട്ടി പ്ലക്സിലുള്ളത്. ഒരു ചായ കുടിക്കണമെ ന്നുണ്ട് . ഇന്റ്റർ വെല്ലിനാകാമെന്നുകരുതി. നാലാമത്തെ സ്ക്രീനിലാണ് ഞങ്ങൾക്ക് കാണേണ്ട സിനിമ. സമയമായതുകൊ ണ്ട് കടന്ന് ഇരുന്നു. തുടക്കത്തിൽ നിരവ ധി പരസ്യങ്ങൾ ഉള്ളതു കൊണ്ട് ചായ വാങ്ങിക്കൊണ്ടു വരാനായി പുറത്തിറങ്ങി.
ചായയും കാരമൽ ചേർത്ത പോ പ്പ്കോണും വാങ്ങി. തീവിലയാണ് തീയേ റ്ററിൽ നിന്നും എന്തെങ്കിലും വാങ്ങിയാൽ ചായ ഒന്നിന് 190 രൂപ പിന്നെ കുറ്റംപറയ രുതല്ലോ ഇളക്കാനൊരു കോലൊക്കെഇ ട്ടു തരും അളവും കൂടുതലാണ്. പോപ്പ് കോണിന് 350രൂപയിലധികവും വാങ്ങും.
തിരിച്ച് സീറ്ററിലെത്തി ചായ കുടി കഴിഞ്ഞതും സിനിമയും തുടങ്ങി. ഒട്ടും ബോറടിച്ചില്ല. മറ്റു ലോജിക്കുകൾ ഒന്നും നോക്കരുത്. ഇത്തരം കഥ സംഭവിക്കാ വുന്നതാണോ, ഈ നൂറ്റാണ്ടിലും ഇത്തര ക്കാർ കാണുമോ എന്നൊന്നും ചിന്തിക്കരുത്. അവിടെ എന്തായാലും സീറ്റുകൾ ഫുള്ളായിരുന്നു.
പടം കഴിഞ്ഞ് ഇറങ്ങുമ്പോൾ മൂന്നര മണിയോടടുത്തു. ഉച്ചഭക്ഷണം കഴിച്ചിരു ന്നില്ല. വൈറ്റ് ഫീൽഡ് മെയിൻ റോഡിലു ള്ള ഇരട്ട മാളുകൾ പ്രസിദ്ധമാണ്. ഫിനി ക്സും, വി.ആറും. അവിടേക്കാണ് പോ യത്.ആദ്യം വി.ആറിലേക്ക്. പാർക്കിങ്ങി ൽ കാഴ്ച്ചയിൽ നേപ്പാളിയാണെന്നു തോ ന്നിക്കുന്ന ആൾ കാർ ക്ലീനിങ്ങ് നടത്ത ണോ എന്നു ചോദിച്ച് എത്തി. തൽക്കാ ലം വേണ്ട എന്നു പറഞ്ഞ് അയാളെ പറ ഞ്ഞയച്ചു. പാർക്കിങ്ങ് കഴിഞ്ഞ് അകത്തെത്തി കുറ്റനൊരു കൃസ്മസ് ട്രീ അ കത്തു തന്നെ സ്ഥാപിച്ചിരിക്കുന്നു. നാലാം നിലയിലെ മേൽക്കൂരയിൽ മുട്ടുന്ന വലിപ്പം.ഞങ്ങൾ മൂന്നാം നിലയിലെ സാൾട്ട് റസ്റ്റാറന്റിൽ ചെന്നു. സബ്സി ഷൊർബ എന്ന റൂട്ട് വെജിറ്റബിൾ സൂപ്പ് വളരെ സ്വാദിഷ്ടമായിരുന്നു. ഹോട്ട് ആ പ്പിൾ ടോഡി എന്ന ഡ്രിംഗ് ആവി പറക്കു ന്ന ഫ്രൂട്ട് ഡ്രിംഗാണ് മറ്റൊന്ന്. ചൂട് അവ സാനം വരെ നിൽക്കുന്നുണ്ടായിരുന്നു.
ഫുൽക്കാ റൊട്ടി, മസാല കുൽച്ച, ബട്ടർ റൊട്ടി എന്നിവക്കൊപ്പം അച്ചാറി ആലു ബിണ്ടി,ചാട്പത ചില്ലി ലോട്ടസ് റൂട്ട്ഫ്രൈ എന്ന കറിയും ഗംഭീരം. കുറച്ചു സമയമെടുത്ത് സാവധാനം കഴിച്ച് അവി ടെ നിന്നും ഇറങ്ങി ഒന്നു ചുറ്റിനടന്നു. പ ഞ്ഞി മിട്ടായി മുതൽ സ്വീറ്റ് കോൺ വരെ
അവിടെയുണ്ട്. പി.വി.ആർ സിനിമാസ് അവിടേയും ഉണ്ട്. വിവിധ ബ്രാൻഡുകളുടെ ഉൽപ്പന്നങ്ങൾ വിൽപ്പനനടത്തുന്ന
കടകൾ എല്ലാ നിലകളിലും ഉണ്ട്.
പിന്നീട് പോയത് ഫിനിക്സിലേക്കാണ്. അവിടെ മുറ്റത്ത് പ്രദർശിപ്പിച്ചിട്ടുള്ള 75 അടി ഉയരമുള്ള കൃസ്മസ്ട്രീ ഇന്ത്യയി ലെ ഏറ്റവും വലിയതാണ്.നിരവധി പേർ അതിനടുത്തു നിന്ന് ഫോട്ടോഎടുക്കുന്നു ണ്ട്. ലോകോത്തര ബ്രാന്റുകളുടെ കടക ളാണ് ഫിനിക്സിൽ ഏറെയും.
താഴത്തെ നിലയിൽ കൃസ്മസ്സും ന്യൂ ഇയറുമായി ബന്ധപ്പെട്ട ചില പ്രദർശനവസ്തുക്കൾ ഉണ്ട്. ഒരു ടോയ് ട്രെയിൻ രണ്ടാം നിലയിൽ കുട്ടികൾക്കുവേണ്ടി ഒരു ക്കിയിട്ടുണ്ട്. നടക്കും തോറും മാളിനു നീ ളം കൂടി വരുന്ന പ്രതീതി.പുതുവർഷമൊ ക്കെ ഓഫറുകളുടെ കാലമാണ്. രണ്ടെടു ത്താൽ മൂന്ന്, മുന്നെടുത്താൽ നാല് എന്നൊക്കെ വസ്ത്രങ്ങളുടെ ഓഫർ എഴുതി വെച്ചിട്ടുണ്ട്.
വണ്ടി പാർക്കു ചെയ്തത് വി.ആറിൽ ആയതു കൊണ്ട് അവിടേക്കു തിരിച്ചു ന ടന്നു. അപ്പോഴാണ് എന്തോ ഫ്രൂട്ട്സ് കുറച്ചു വാങ്ങണമെന്ന ഓർമ്മ വന്നത്.വി.ആ റിലെ ഫുഡ് കോർണർ ഗംഭീരമാണ്. പഴ ങ്ങൾ.പച്ചക്കറികൾ. സുഗന്ധവ്യഞ്ജ്യന ങ്ങൾ, ഡ്രൈ ഫ്രൂട്ട്സ്,ചായപ്പൊടികൾ, റോക്ക് സാൾട്ട്,എന്നു വേണ്ട സ്വദേശി യും വിദേശിയുമായി നിരവധി ഭക്ഷ്യവസ്
തുക്കൾ അവിടെയുണ്ട്. പഴങ്ങൾവാങ്ങി ബേസ്മെൻറിൽ നിന്നും വണ്ടിയിൽ കയറി.
രാത്രിയായിട്ടും റോഡിൽ നല്ല തിരക്കു തന്നെ. തിരക്കുപിടിച്ച ദിവസങ്ങൾക്കിട ക്കുള്ള പിരിമുറുക്കം കുറക്കാൻ വേണ്ടി എപ്പോഴെങ്കിലും ഒരു കറക്കം നല്ലതാണ്.
രാത്രി തിരിച്ചെത്തി എല്ലാമൊന്ന് ഒതുക്കി വരുമ്പോഴേക്കും സമയം ഒരുപാടാകു ന്നു.
(തുടരും)
ശങ്കരനാരായണൻ ശംഭു