കാതോലിക്കാ ബാവയെ സ്വീകരിക്കാൻ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനം ഒരുങ്ങുന്നു

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

28 July 2022

കാതോലിക്കാ ബാവയെ സ്വീകരിക്കാൻ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനം ഒരുങ്ങുന്നു

ശ്ലൈഹിക സന്ദർശനത്തിനായി സെപ്റ്റംബറിൽ അമേരിക്കയിൽ എത്തുന്ന മലങ്കര ഓർത്തഡോൿസ് സഭയുടെ കാതോലിക്കയും പരമാദ്ധ്യക്ഷനുമായ മോറോൻ മാർ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയന് ഊഷ്മളമായ വരവേൽപ്പ് നല്കാൻ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനം തയ്യാറെടുക്കുന്നു.
മലങ്കര ഓർത്തഡോൿസ് സഭയുടെ പരമാദ്ധ്യക്ഷനായി സ്ഥാനമേറ്റശേഷം ആദ്യമായി അമേരിക്കൻ ഭദ്രാസനത്തിലെ വിശ്വാസികളെ സന്ദർശിക്കാനെത്തുന്ന പരിശുദ്ധ ബാവ സെപ്റ്റംബർ 21-ന് ന്യൂയോർക്കിൽ എത്തിച്ചേരും. ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ ഇരുപത്തിയഞ്ചാം തീയതി മൂന്നരമണിക്ക് ന്യൂയോർക്കിലെ ലെവിറ്റൗൺ സെൻറ് തോമസ് മലങ്കര ഓർത്തഡോൿസ് പള്ളിയിൽ വച്ച് ഊഷ്മളമായ വരവേൽപ്പ് നൽകും. ഇതര സഭാമേലദ്ധ്യക്ഷന്മാരും ഭദ്രാസനത്തിലെ വൈദികരും ജനങ്ങളുമടങ്ങിയ സംഘം സ്വീകരണ സമ്മേളന ത്തിൽ പങ്കെടുക്കും.
പത്തുദിവസത്തെ ഹ്രസ്വ സന്ദര്ശനത്തിനെത്തുന്ന പരിശുദ്ധ ബാവായ്ക്ക് തിരക്കിട്ട കാര്യ പരിപാടികളാണുള്ളത്. സഭയിലെ ആദ്ധ്യാത്മിക സംഘടനാ പ്രവർത്തകരുമായുള്ള മീറ്റിംഗ്, എക്യൂമെനിക്കൽ സഭാ നേതാക്കന്മാരുമായുള്ള കൂടിക്കാഴ്ച, ഭദ്രാസന വൈദികരുടെ ദ്വിദിന കോൺഫറൻസ്, ബ്രോങ്ക്സ് സെന്റ് മേരീസ് ദേവാലയ സുവർണ ജൂബിലി, യോങ്കേഴ്സ് സെന്റ് തോമസ് ദേവാലയ സുവർണ ജൂബിലി, ഫിലഡൽഫിയ സെൻറ് മേരീസ് കത്തീഡ്രൽ കൂദാശ തുടങ്ങി നിരവധി പരിപാടികൾ ബാവായുടെ സന്ദർശനത്തിന്റെ ഭാഗമാണ്. ജീവകാരുണ്യപ്രവർ ത്തനങ്ങളുടെ അപ്പോസ്തോലൻ എന്നറിയപ്പെടുന്ന പരിശുദ്ധ ബാവ ഇടവക നേതൃത്വത്തിൽ ആരംഭിക്കുന്ന പല സംരംഭങ്ങളും തന്റെ സന്ദർശത്തിനിടയിൽ ആശീർവദി ക്കുന്നതാണ്
ഭദ്രാസന മെത്രാപ്പോലിത്ത അഭിവന്ദ്യ സഖറിയ മാർ നിക്കളാവോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തിലുള്ള ഭദ്രാസന കൗൺസിൽ ഒരുക്കങ്ങൾക്ക് നേതൃത്വം നൽകുന്നു. കൂടുതൽ വിവരങ്ങൾക്ക് ഭദ്രാസന സെക്രട്ടറി റവ. ഡോ. വർഗീസ് എം. ഡാനിയേലുമായി ബന്ധപ്പെടുക.

E-mail: dsfrvmd@gmail.com