കർക്കടകമാസമേ (കവിത -ബീന ബിനിൽ, തൃശൂർ)

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements


17 July 2022

കർക്കടകമാസമേ (കവിത -ബീന ബിനിൽ, തൃശൂർ)

ഓർമ്മകൾ എൻ മനസ്സിൻ കയങ്ങളിൽ
ഓടിക്കളിക്കുന്നത് മാസങ്ങളിൽ
അവസാന മാസമായ പഞ്ഞമാസമായ
കള്ളക്കർക്കടകമേ
നിന്നെ ഓർത്തിട്ടാണല്ലോ,

പണിതീരാത്ത പുരയുടെ മേൽക്കുരയിൽ നിന്ന്
തുള്ളി തുള്ളിയായി അകത്തളങ്ങളിൽ വീഴുന്നത്
കർക്കടകമഴയുടെ നിലയ്ക്കാത്ത
തുള്ളികളും അതിനൊപ്പമായ്
അമ്മതൻ കണ്ണീരുമായിരുന്നില്ലേ,

ഊതിയാൽ പോലും കത്താത്ത
പച്ച വിറകും പഴയകാല അടുപ്പും അടുക്കളയും
ചോരാനായിടമില്ലാത്ത ഒരു വീടും
അമ്മതൻ മനസ്സിൽ നീറുന്നത് കർക്കടകമാസത്തിന്റെ
വറുതിയുടെ കണക്കു പുസ്തകം ആയിരുന്നില്ലേ ,

ബാല്യകാല സ്മരണകൾ ഇന്നും എൻ മനസ്സിൽ
മായാതെ നിൽക്കുന്നതും മക്കൾക്കായി
മൊഴി വചസുകളാൽ പറഞ്ഞു
കൊടുക്കുന്നതും ഓർമ്മകൾ മായാതിരിക്കാനാ ണല്ലോ,

ഐശ്വര്യത്തെ വരവേൽക്കാനായി
കർക്കടകത്തിൽ കർക്കടക ബലിയും രാമായണ
പാരായണവും ദശപുഷ്പം ചൂടലും മുക്കുറ്റി ചാന്ത്തൊടലും കർക്കടകക്കഞ്ഞിയും മൈലാഞ്ചിയിടലും
വേനലിലുണക്കിയ ചക്കയും മാങ്ങയും
വറുതിക്കായി ഭരണിയഴിച്ച് പുറത്തെടുക്കലും
എന്തെല്ലാം സുഖകരമാം ഓർമ്മകൾ

ഇന്നിൻ തലമുറ ഇതൊന്നും
അറിയാതെ തിരിയാതെ കൈപ്പത്തിക്കുള്ളിലെ
ഇലക്ട്രോണിക്സ് ഉപകരണത്തിൽ
കളിച്ച് രസിച്ച് കർക്കടകത്തെ കാണുന്നു.
പുതുതലമുറയിൽ പഞ്ഞമാസം എന്നൊന്നുമില്ലല്ലോ,

നിറഞ്ഞ ഭൂമിയെയും തെളിഞ്ഞ
ആകാശത്തെയും പ്രകൃതി പേലവങ്ങളെയും
സൗരഭ്യമേറിയ കുളിർ തെന്നലിനെയും
സാക്ഷി നിർത്തി പറയാം ഇന്നും
ഈ പാരിടത്തിൽ ഇതെല്ലാം അവശേഷിക്കുന്നുണ്ട്
എൻ മനസ്സിൽ അവശേഷിക്കുന്ന പോലെ,

പഞ്ഞമാസമേ നീയൊന്നു വേഗത്തിലായ്
പോയാലും പൊന്നിൻ ചിങ്ങപുലരിയെ
കാത്തിരിക്കുന്നു ജനങ്ങൾ….

ബീന ബിനിൽ, തൃശൂർ