മഴമന്ത്രണം (കവിത -ബീന ബിനിൽ, തൃശൂർ)

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements


20 September 2022

മഴമന്ത്രണം (കവിത -ബീന ബിനിൽ, തൃശൂർ)

ബീന ബിനിൽ, തൃശൂർ

ഞാനിന്ന് ഏകാന്തതയിൽ
മഴയുടെ സങ്കട പെയ്ത്താൽ
ചവറുകൾ നനഞ്ഞ് കിടക്കുന്ന
നാട്ടുവഴികളിലൂടെ നടന്നുനീങ്ങിയ
നിമിഷങ്ങളെ ഹൃത്തിൽ നിന്ന്
പുറത്തേക്ക് എടുത്തിട്ട് താലോലിക്കവേ,

എന്നെ കാത്തു നിൽക്കാനാരുമില്ലാതെ
എനിക്ക് ആരേയും കാത്തു നിൽക്കാനില്ലാതെ
ഓരോ മഴയും പെയ്തുതോരുന്നവേളയിൽ
അത്രയും ജലബിന്ദുക്കൾ നനഞ്ഞിറങ്ങിയ
ഈ ഭൂപ്രതലത്തിലൂടെയല്ലേ ഞാനേകയായ്
പാദങ്ങളെ മുന്നോട്ട് ആനയിച്ചത്,

ദൂരെയെങ്ങോ മാഞ്ഞുപോയ
നീയെന്ന നല്ല പാതിയെ തിരികെ കൂട്ടായി
എൻ ഹൃത്തിൽ ചേർത്ത നേരം
മനമെന്നോട് മന്ത്രിച്ചു എനിക്കൊരു
യാത്ര കൂടിയിനി പോകണം
എൻ പ്രിയനായി
നീയെന്നോടൊപ്പമുണ്ടാവണമന്നേരം

നിന്റെകരങ്ങളിൽ എൻ കരങ്ങൾ
കോർത്തുകൊണ്ട് ഞാൻ കാണാൻ
കൊതിച്ച വീഥികളിലൂടെ
നിൻ കൂടെ നടക്കണമെനിക്ക് ,

മഴതൻ പെയ്ത്ത് ഇന്നെൻ മനസ്സിൽ
സങ്കട പെയ്ത്ത് പെയ്യുകയായിരുന്നില്ലേ…

ബീന ബിനിൽ, തൃശൂർ