NEWS DETAILS

19 September 2023

ബെല്‍വില്‍ വി. കുര്യാക്കോസ് ചാവറ ഇടവക ദേവാലയത്തില്‍ സംയുക്ത തിരുനാള്‍ ആഘോഷം

അരുൺ തോമസ് 

ബെല്‍വില്‍ (ഒന്‍റാറിയോ): ബെല്‍വില്‍ വി. കുര്യാക്കോസ് ചാവറ നാമത്തിലുള്ള ഇടവക സമൂഹത്തിന്‍റെ സംയുക്തമായ തിരുനാള്‍ സെപ്റ്റംബര്‍ 22, 23, 24 തീയതികളില്‍ നടത്തപ്പെടുന്നു. തിരുനാള്‍ ദിവസമായ സെപ്റ്റംബര്‍ 24-ന് പ്രസുദേന്തി വാഴ്ചയോടു കൂടി തിരുക്കര്‍മ്മങ്ങള്‍ക്ക് മിസിസ്സാഗ രൂപത ബിഷപ് മാര്‍ ജോസ് കല്ലുവേലില്‍ ആരംഭം കുറിക്കും. ആഘോഷമായ തിരുനാള്‍ സമൂഹബലി, പ്രദക്ഷിണം, പൊതുസമ്മേളനം, നേര്‍ച്ചഭക്ഷണം എന്നിവ ഉണ്ടായിരിക്കുന്നതാണ്.

തിരുനാളിനോടനുബന്ധിച്ച് അമ്പ് നേര്‍ച്ച നടത്തുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്. അന്നേദിവസം നായാഗ്ര തരംഗം (ചശമഴൃമ ഠവമൃമിഴമാ) ടീമിന്‍റെ ശിങ്കാരിമേളം ഉണ്ടായിരിക്കുന്നതാണ്. തിരുനാള്‍ ദിനങ്ങളിലെ തിരുക്കര്‍മ്മങ്ങളിലേക്കും ആഘോഷങ്ങളിലേക്കും ഏവരെയും സ്വാഗതം ചെയ്യുന്നതായി വികാരി ഫാ. ജോണി കുന്നത്തും ജനറല്‍ കണ്‍വീനര്‍ രാജു പൈനാടത്തും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു