സംസ്ഥാനത്ത് 175 ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ കൂടി തുറക്കും

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

24 January 2022

സംസ്ഥാനത്ത് 175 ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ കൂടി തുറക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതല്‍ മദ്യശാലകള്‍ തുറക്കാനുള്ള തീരുമാനം പുതിയ മദ്യനയത്തില്‍ പ്രഖ്യാപിക്കും. 175 പുതിയ ഔട്ട് ലെറ്റുകള്‍ തുറക്കണമെന്നാണ് ബെവ്‌കോ ശുപാര്‍ശ. ഐടി പാര്‍ക്കുകളില്‍ ബിയര്‍ വൈന്‍ പാര്‍ലറുകള്‍ തുറക്കുന്നതിലും തീരുമാനം വരും. പഴങ്ങളില്‍ നിന്നും വൈന്‍ ഉണ്ടാക്കാനുള്ള യൂണിറ്റുകള്‍ തുറക്കുന്ന കാര്യത്തിലും മദ്യ നയത്തില്‍ പ്രഖ്യാപനമുണ്ടാകും.

മദ്യശാലകളിലെ തിരക്കൊഴിവാക്കാന്‍ കൂടുതല്‍ ഔട്ട്‌ലെറ്റുകള്‍ തുറക്കുമെന്ന് എക്‌സൈസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇതിന്റെ പശ്ചാലത്തിലാണ് 175 ഷോപ്പുകള്‍ പുതുതായി തുറക്കുന്ന കാര്യം സര്‍ക്കാര്‍ പരിശോധിക്കുന്നത്. മുന്‍പ് 375 ഔട്ട്‌ലെറ്റുകളാണ് ബെവ്‌ക്കോക്ക് ഉണ്ടായിരുന്നത്.

യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയവും ദേശീയ പാതയോരത്തെ മദ്യശാലകള്‍ നിരോധിച്ചതും മൂലം 100ലധികം മദ്യശാലകള്‍ അടച്ചിരുന്നു. പലതും മാറ്റി സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ നാട്ടുകാരുടെ പ്രതിഷേധം കാരണം ഉപേക്ഷിക്കുകയും ചെയ്തു. നിലവിലെ ഔട്ട്‌ലെറ്റുകളില്‍ തിരക്കുകൂടുന്ന സാഹചര്യത്തില്‍ നല്ല സൗകര്യങ്ങളുള്ള പുതിയ ഔട്ട്‌ലെറ്റുകള്‍ തുറക്കാനുള്ള പ്രഖ്യാപനം പുതിയ മദ്യനയത്തിലുണ്ടാകും.