നീതിയ്ക്ക് വേണ്ടി പോരാടണം, സത്യം വിജയിക്കുമെന്ന് എന്നോട് പറഞ്ഞുകൊണ്ടേയിരുന്നു; പി ടി തോമസിനെ നന്ദിയോടെ സ്മരിച്ച് ഭാവന

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

13 March 2022

നീതിയ്ക്ക് വേണ്ടി പോരാടണം, സത്യം വിജയിക്കുമെന്ന് എന്നോട് പറഞ്ഞുകൊണ്ടേയിരുന്നു; പി ടി തോമസിനെ നന്ദിയോടെ സ്മരിച്ച് ഭാവന

നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തില്‍ പിന്തുണച്ച പി ടി തോമസിനെ നന്ദിയോടെ സ്മരിക്കുമെന്ന് നടി ഭാവന . തനിക്ക് നേരിടേണ്ടി വന്ന അതിക്രമത്തേക്കുറിച്ച് ആദ്യം അറിഞ്ഞവരില്‍ ഒരാളാണ് പി ടി തോമസ്.

എല്ലാ പ്രതിസന്ധിയിലും സത്യം വിജയിക്കണമെന്ന് അദ്ദേഹം പറഞ്ഞു കൊണ്ടിരുന്നതായി ഭാവന പ്രതികരിക്കുന്നു. ദി ന്യൂസ് മിനിറ്റിന് നല്‍കിയ അഭിമുഖത്തിലാണ് ഭാവനയുടെ പ്രതികരണം.

ആദ്യം മുതല്‍ തന്നെ നീതിക്ക് വേണ്ടി പോരാടണമെന്ന് വ്യക്തമാക്കിയ വ്യക്തിയായിരുന്നു പി ടി തോമസ്. വിഷമ ഘട്ടത്തില്‍ സത്യം വിജയിക്കുമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നുവെന്നും ഭാവന പറയുന്നു.

ഒപ്പമുണ്ടായിരുന്നവരേക്കുറിച്ചും സുഹൃത്തുക്കളേക്കുറിച്ചുമുള്ള ചോദ്യത്തിനാണ് ഭാവനയുടെ പ്രതികരണം.

താന്‍ നേരിടേണ്ടിവന്ന അതിക്രമത്തെക്കുറിച്ചും അതിനു ശേഷം നേരിടേണ്ടിവന്ന പ്രതിസന്ധികളെക്കുറിച്ചും ഭാവന ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് പ്രതികരിച്ചിരുന്നു.