ഇവരുടെ ആത്മാർഥമായ ശ്രമങ്ങളുടെ ഫലമായിരുന്നു നമ്മുടെ ഭരണഘടന (ബിജു കൊമ്പനാലിൽ )

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

6 July 2022

ഇവരുടെ ആത്മാർഥമായ ശ്രമങ്ങളുടെ ഫലമായിരുന്നു നമ്മുടെ ഭരണഘടന (ബിജു കൊമ്പനാലിൽ )

ബിജു കൊമ്പനാലിൽ

ബഹു ഭൂരിപക്ഷം ആളുകൾക്കും ഭരണഘടനയുടെ ആമുഖം പോലും അറിയില്ല എന്നുള്ളതാണ് ഈ നാടിന്റെ ശാപം…
പ്രേം ബിഹാരി നരേൻ റൈസാദ ആണ് ഭരണഘടന എഴുതിയത് എന്ന് വാദിക്കുന്നവരുണ്ട്…
എങ്ങനെ എഴുതി
എന്ത് എഴുതി
ആര് എഴുതാൻ നിർദ്ദേശിച്ചു എന്നുള്ളതൊക്കെ ചോദിക്കാനും അറിയാനും ആഗ്രഹമില്ലാത്ത വർക്ക് അതും വിശ്വസിക്കാം…
ഇന്ത്യൻ ഭരണഘടന ലോകത്ത് എവിടെയും നിലനിൽക്കുന്ന ഭരണഘടനയിൽ നിന്ന് വളരെ വ്യത്യസ്തമായ ഒരു ഭരണഘടനയാണ്.
ഒരുപാട് ജാതിയും മതവും വിഭാഗീയതകളും അടിമത്തവും അന്ധവിശ്വാസങ്ങളും ഒക്കെ കൊടികുത്തിവാണ ഒരു മണ്ണിൽ അതിനെല്ലാം പരിഹാരം കാണുന്ന തരത്തിൽ ഒന്ന് എഴുതി ഉണ്ടാക്കുക എന്നുള്ളത് വളരെ പ്രയാസകരമായ ഒന്നായിരുന്നിരിക്കണം.
ജവഹർലാൽനെഹ്റുവിൽ നിന്ന് തുടക്കം കുറിച്ച് ഭരണഘടനയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ പിന്നീട് അംബേദ്കറുടെ നേതൃത്വത്തിലൂടെ പൂർത്തീകരിക്കപ്പെട്ടു മ്പോൾ അതിൽ നവോദാന പ്രസ്ഥാനത്തെയും സ്വാതന്ത്ര്യസമരത്തിനുവേണ്ടി ത്യാഗം അനുഷ്ടിച്ചവരുടെയും ഒക്കെ ത്യാഗത്തിൽ നിന്ന് ഉൾക്കൊണ്ട് ഉദാത്ത മൂല്യങ്ങൾ ഉൾക്കൊണ്ടിരുന്നു.
തീർച്ചയായും ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ നിലനിന്നിരുന്ന പല ഭരണഘടനയുടെയും മികച്ച മൂല്യങ്ങൾ ഇന്ത്യൻ ഭരണഘടനയിൽ കടമെടുക്കപെട്ടിട്ടുണ്ട്.
അത് സ്വാഭാവികമായ ഒരു പ്രക്രിയയായി മാത്രമേ കാണാൻ കഴിയൂ. അതുപോലെതന്നെ ഇന്ത്യൻ ഭരണഘടനയിൽ മാത്രം കാണാവുന്ന ചില സവിശേഷതകളുണ്ട്
ഡോക്ടർ ബി ആർ അംബേദ്കർ നേതൃത്വം നൽകിയ ഭരണഘടന നിർമ്മാണ സമിതിയിൽ അംഗമായിരുന്ന 15 വനിതകളെ പരിചയപ്പെടുത്താം എന്ന് വിചാരിക്കുന്നു. അതിനോടൊപ്പം അതിൽ മൂന്നു പേർ മലയാളികൾ ആയിരുന്നു എന്ന് ഈ അവസരത്തിൽ രേഖപ്പെടുത്താൻ ആഗ്രഹിക്കുകയാണ്.
സരോജിനി നായിഡു
ദുർഗാ ഭായ് ദേശ്മുഖ്
സുചേതാ കൃപാലിനി
ഹൻസ മേത്ത
വിജയലക്ഷ്മി പണ്ഡിറ്റ്
രാജകുമാരി അമൃതകൗർ
ദാക്ഷായണി വേലായുധൻ
ബീഗം ഐസാസ് റസൂൽ
ആനി മസ്ക്രീൻ
രേണുകാ റോയ്
മാലതി ചൗധരി
കമല ചൗധരി
അമ്മു സ്വാമിനാഥൻ
ലീലാ റെ
പൗർണമി ബാനർജി
എന്നിവരായിരുന്നു അവർ
തമ്മിലടിപ്പിക്കുക, തമ്മിൽതല്ലിക്കുക അതിലൂടെ വിഭജിച്ചു ഭരിക്കുക എന്ന തന്ത്രം ഉപയോഗിച്ച് ഭരിക്കപ്പെടുന്ന ഒരു രാജ്യത്ത് വളരെ ആസന്നമായ വിഭജനത്തിനുശേഷം, സ്വാതന്ത്ര്യം സമത്വം സാഹോദര്യം എന്നീ മഹത് ആശയങ്ങളെ അധിഷ്ഠിതം ആക്കി ഒരു ഭരണഘടനയ്ക്ക് രൂപം കൊടുക്കാൻ സാധിച്ചു എന്നുള്ളതാണ് സ്വാതന്ത്രാനന്തര ഇന്ത്യയിൽ നടന്ന ഏറ്റവും വലിയ മികവ്.
1946ലാണ് ഒരു ഭരണഘടനാ നിർമ്മാണ സമിതി ഉണ്ടാകുന്നത്. 385 അംഗങ്ങളുണ്ടായിരുന്നു സഭയിൽ നിന്ന് വിഭജനത്തിനുശേഷം കുറേപേർ കൊഴിഞ്ഞുപോവുകയും അംഗസംഖ്യ 299 ആവുകയും ചെയ്തു. പിന്നീട് അതിൽ വ്യത്യാസം വന്നിട്ടുണ്ടോ എന്നുള്ളത് വ്യക്തമല്ല.. കൂടുതൽ അറിയാവുന്നവർ പറഞ്ഞു തരിക
ജവഹർലാൽ നെഹ്റു ബി ആർ അംബേദ്കറും ഉൾപ്പെട്ടിട്ടുള്ള സഭയുടെ സഭ അധ്യക്ഷത രാജേന്ദ്രപ്രസാദിനും സഭാനേതൃത്വം സർദാർ വല്ലഭായി പട്ടേലിനുമായിരുന്നു…
അത് ഇന്ന് 130 കോടി ജനങ്ങളുള്ള ഈ രാജ്യത്ത് എത്രകാലം തിരിച്ചറിയുന്നുണ്ട് എന്നുള്ളത് ഒരു വലിയ ചോദ്യം തന്നെയാണ്.
ഇന്ത്യയിൽ നടന്ന ഏറ്റവും വലിയ കാര്യം ഇതാണ് എന്ന് എത്രപേർക്ക് അഭിപ്രായം ഉണ്ടാകുമോ ആവോ…
299 പേർ അംഗങ്ങളായിരുന്ന ഭരണഘടന നിർമ്മാണ സഭയിൽ അന്നത്തെ കാലത്ത് 15 വനിതകൾ ഉണ്ടായിരുന്നു എന്നുള്ളത് പലർക്കും അറിയില്ലാത്ത ഒരു വസ്തുതയാണ്..
ഇത്രയും വലിയ ഒരു നിർമ്മാണ സഭയിൽ നടന്ന ചർച്ചകളുടെയും വിവരശേഖരണത്തിന്റെയും, വിശകലനത്തിന്റെയും ഒക്കെ ഫലമായിട്ടാണ് പിന്നീട് ഇന്ത്യയ്ക്ക് ഒരു ഭരണഘടന ഉണ്ടായത്.
അതായത് ബ്രിട്ടീഷുകാർ ഇവിടെ നിന്ന് പോകുന്ന സമയത്ത് ഒരു സ്വതന്ത്ര ഭരണഘടന എന്നുള്ളത് ചർച്ചകളിൽ മാത്രമുണ്ടായിരുന്ന, ആരുടെയൊക്കെയോ തലയിൽ ഉണ്ടായിരുന്ന ഒരു ആശയമാണ്
അമ്മു സ്വാമിനാഥൻ
മലപ്പുറം ജില്ലയിൽ പൊന്നാനി താലൂക്കിൽ ആനക്കരയിൽ ഗോവിന്ദൻ റെയും അമ്മു അമ്മയുടെയും 13 മക്കളിൽ ഇളയ പുത്രിയായി ജനിച്ചു. 1930കളിൽ വിധവകൾക്ക് ഏകാന്തവാസം എന്ന് അനാചാരത്തെ തിരുത്തി സാമൂഹിക പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് അവർ അവരുടെ സാമൂഹിക പ്രതിബദ്ധത വെളിവാക്കി. മദ്രാസ് വിമൻസ് അസോസിയേഷൻ ഉപാധ്യക്ഷ യായും അധ്യക്ഷനായും പ്രവർത്തിച്ചു. ക്വിറ്റിന്ത്യാ സമരത്തിൽ പങ്കെടുത്തു. അറസ്റ്റ് വരിച്ചു ജയിലിൽ കിടന്നു.
ആനി മസ്ക്രീൻ
തിരുവിതാംകൂർ ദിവാന്റെ ദഫെദാറായി സേവനമനുഷ്ഠിച്ചിരുന്ന ഗബ്രിയേൽ മസ്ക്രീന്റെ മകളായിരുന്നു ഇവർ. തികഞ്ഞ ഒരു പോരാളിയായിരുന്നു ഇവർ. സർ സി പി രാമസ്വാമി അയ്യരുടെ ഏകാധിപത്യ പ്രവണതകളെ തീവ്രതയോടെ വിമർശിച്ചു. ക്വിറ്റിന്ത്യാ സമരത്തിൽ പങ്കെടുത്തു… നിരവധി തവണ അറസ്റ്റ് ചെയ്യപ്പെട്ടു
ദാക്ഷയിണി വേലായുധൻ
ഇന്ത്യൻ ഭരണഘടന നിർമ്മാണ സഭയിലെ ഏക ദളിത് വനിതയായിരുന്നു ഇവർ. ഇന്ത്യൻ പട്ടികവർഗ്ഗ വിഭാഗത്തിലെ ആദ്യ ബിരുദധാരണി. എറണാകുളം ജില്ലയിൽ കണയന്നൂർ താലൂക്കിൽ, മുളവുകാട് എന്ന സ്ഥലത്ത് ജനിച്ചു. വിദ്യാഭ്യാസം കൊണ്ട് പോരാടുക എന്ന നിലപാടിലുറച്ച് പ്രവർത്തിച്ച ദാക്ഷായണിയുടെ വിവാഹം 1940 ഇൽ ഗാന്ധിജിയുടെയും കസ്തൂർബാഗാന്ധി യുടെയും സാന്നിധ്യത്തിലായിരുന്നു. ജവഹർലാൽനെഹ്റു അവതരിപ്പിച്ച പ്രമേയത്തിൽ മേലുള്ള ചർച്ചയിൽ പങ്കെടുത്ത 1946 ഡിസംബർ 19 ആം തീയതി അവർ സഭയെ അഭിസംബോധന ചെയ്തു.
ഇതുപോലെ എഴുതാൻ തുടങ്ങിയാൽ ഇന്ത്യയുടെ ചരിത്രം അറിയുന്നതും, ഇന്ത്യയുടെ പ്രശ്നങ്ങൾ അറിയുന്നതും, പരിഹാരങ്ങൾക്ക് വേണ്ടി അഹോരാത്രം പണിയെടുത്തവരും ആയ ഒരുപാട് വ്യക്തികളുടെ ഒരു കൂട്ടം ആയിരുന്നു ഇന്ത്യൻ നിയമനിർമ്മാണസഭ എന്നും അവരുടെയൊക്കെ ആത്മാർഥമായ ശ്രമങ്ങളുടെ ഫലമായിരുന്നു, ആണ് ഈ ഭരണഘടന എന്നും നമുക്ക് മനസ്സിലാക്കാൻ സാധിക്കും…