വിസ്മയ കിരണം സ്മരണിക ഫൊക്കാന കൺവൻഷനിൽ പ്രകാശനം ചെയ്യും

sponsored advertisements

sponsored advertisements

sponsored advertisements

4 July 2022

വിസ്മയ കിരണം സ്മരണിക ഫൊക്കാന കൺവൻഷനിൽ പ്രകാശനം ചെയ്യും

അനിൽ പെണ്ണുക്കര
അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ അന്തർദ്ദേശീയ കൺവൻഷനടനുബന്ധിച്ച് കഴിഞ്ഞ രണ്ടു വർഷത്തെ ഫൊക്കാനയുടെ പ്രവർത്തനങ്ങളുടെ ഓർമ്മചെപ്പായി സ്മരണിക ഒരുങ്ങി. ജൂലൈ 7 മുതൽ 10 വരെ ഒർലാണ്ടോയിൽ
നടക്കുന്ന ഫൊക്കാന കൺവൻഷനിൽ ” വിസ്മയ കിരണം” സ്മരണിക പ്രകാശനം ചെയ്യുമെന്ന് ചീഫ് എഡിറ്റർ ബിജു കൊട്ടാരക്കര അറിയിച്ചു.

മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി വിസ്മയ കിരണത്തിന് വലിയ പ്രത്യേകതകൾ ഉണ്ട്. കഴിഞ്ഞ രണ്ട് വർഷങ്ങളിൽ ഫൊക്കാന നടത്തിയ എല്ലാ പരിപാടികളുടെയും സചിത്ര റിപ്പോർട്ടുകളും, കേരളാ കൺവൻഷൻ പ്രത്യേക റിപ്പോർട്ടുകളും ഉൾപ്പെടുത്തിയ പ്രത്യേക പതിപ്പായിരിക്കും വിസ്മയ കിരണം. അമേരിക്കയിലെ മലയാളി എഴുത്തുകാരുടെ രചനകൾക്ക് പ്രാധാന്യം നൽകി നിരവധി സാഹിത്യ രചനകൾ സ്മരണികയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ബിജു കൊട്ടാരക്കര പറഞ്ഞു.

ഫൊക്കാന പ്രസിഡന്റ് ജോർജി വർഗ്ഗീസ്, സെക്രട്ടറി സജിമോൻ ആന്റണി എഡിറ്റോറിയൽ ബോർഡ് അംഗങ്ങളായ ഫ്രാൻസിസ് തടത്തിൽ, ബെന്നി കുര്യൻ, അപ്പുക്കുട്ടൻ പിള്ള , ലാഗി തോമസ് എന്നിവരുടെ അകമഴിഞ്ഞ പിന്തുണ ഈ സ്മരണികയ്ക്ക് മിഴിവേകുന്നു. വിപുലമായ എഡിറ്റോറിയൽ കമ്മറ്റി ഈ അക്ഷര പുണ്യത്തിന് പിന്നിൽ പ്രവർത്തിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

വളരെ ചുരുങ്ങിയ സമയം കൊണ്ട് 228 പേജുകൾ ഉള്ള സ്മരണികയിൽ അമേരിക്കയിലെ നിരവധി മലയാളി സംരംഭകരുടെ പരസ്യങ്ങളും , ഫൊക്കാന അംഗങ്ങളുടെ ആശംസകളും മാറ്റുകൂട്ടും. ഫൊക്കാനയെ നാല്പത് വർഷമായി അടുത്തറിഞ്ഞവർ , ഫൊക്കാനയുടെ അഭുദയ കാംക്ഷികൾ തുടങ്ങി നിരവധി വ്യക്തിത്വങ്ങൾ സന്ദേശങ്ങളും, ലേഖനങ്ങളുമായി ഈ സൂവനീറിനൊപ്പം ഉണ്ട്.

ഒർലാണ്ടോ കൺവൻഷന്റെ വിസ്മയ നിമിഷങ്ങളിൽ ഒന്നായിരിക്കും വിസ്മയ കിരണം സ്മരണികയുടെ പ്രകാശനമെന്ന് ഫൊക്കാന പ്രസിഡന്റ് ജോർജി വർഗ്ഗീസ്, സെക്രട്ടറി സജിമോൻ ആന്റണി , ചീഫ് എഡിറ്റർ ബിജു കൊട്ടാരക്കര എന്നിവർ അറിയിച്ചു.

വിസ്മയ കിരണം
എഡിറ്റോറിയൽ ബോർഡ്